കാസര്‍കോട് ഡ്യൂട്ടിക്കിടയില്‍ പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി....

കാസര്‍കോട് ഡ്യൂട്ടിക്കിടയില്‍ പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ആദുര്‍ പൊലീസ് സ്റ്റേഷനില്‍ ജിഡി ചുമതലയില്‍ ജോലി ചെയ്തിരുന്ന കെ അശോകനാണ് (48) മരിച്ചത്.
പുലര്‍ച്ചെ മൂന്ന് വരെ സഹപ്രവര്‍ത്തകരോടൊപ്പം ജോലി ചെയ്ത അശോകന്‍ അഞ്ചോടെ ബാത്ത്‌റൂമില്‍ പോയി. ആറ് മണിയായിട്ടും കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ബാത്ത്‌റൂമിലെന്ന് മനസ്സിലായി.
വാതില്‍ ചവിട്ടി പൊളിച്ച ശേഷം ഉടന്‍ മുള്ളേരിയ സഹകരണ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു. കൊളത്തൂര്‍ പെര്‍ലടുക്കം ചെപ്പനടുക്കം സ്വദേശിയാണ്. ഭാര്യ സൗമ്യ. രണ്ടു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha
























