Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

കോവിഡ് പ്രതിരോധം എല്ലാ ജില്ലകളും സർജ് പ്ലാൻ തയ്യാറാക്കിയതായി മന്ത്രി വീണാ ജോർജ്.... ഗർഭിണികൾ, പ്രായമായവർ, ജീവിതശൈലി രോഗമുള്ളവർ എന്നിവർക്ക് മാസ്‌ക് നിർബന്ധം...

30 MARCH 2023 09:57 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ എല്ലാ ജില്ലകൾക്കും നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് കേസുകൾ വർധിക്കുന്നത് മുന്നിൽ കണ്ടുള്ള സർജ് പ്ലാനുകൾ എല്ലാ ജില്ലകളും തയ്യാറാക്കിയിട്ടുണ്ട്.

സ്വകാര്യ മേഖലയിലെ ആശുപത്രികൾ മുമ്പത്തെപ്പോലെ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ആർസിസി, എംസിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികൾ എന്നിവർ കോവിഡ് രോഗികൾക്കായി പ്രത്യേകം കിടക്കകൾ മാറ്റിവയ്ക്കണം. ആവശ്യകത മുന്നിൽ കണ്ട് പരിശോധനാ കിറ്റുകൾ, സുരക്ഷാ സാമഗ്രികൾ എന്നിവ സജ്ജമാക്കാൻ കെ.എം.എസ്.സി.എൽ.ന് നിർദേശം നൽകി.

സംസ്ഥാനത്ത് സജ്ജമായ ഐസൊലേഷൻ വാർഡുകളിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നൽകേണ്ടതാണ്. പൂർത്തിയാക്കാനുള്ള ഐസൊലേഷൻ വാർഡുകൾ എത്രയും വേഗം പ്രവർത്തനസജ്ജമാക്കാനും മന്ത്രി നിർദേശം നൽകി. സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.

പ്രമേഹം, രക്താതിമർദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരും, ഗർഭിണികളും, പ്രായമായവരും, കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം. ഒരു മാസത്തിനിടെ 20 കോവിഡ് മരണം ഉണ്ടായിട്ടുള്ളതിൽ 60 വയസിന് മുകളിൽ പ്രായമുള്ളവരാണ് അധികവും. ഐസിയുവിൽ ചികിത്സയിലുള്ളവരിലധികവും പ്രായമുള്ളവരാണ്.

അവരിൽ പ്രമേഹവും, രക്താതിമർദവും തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരാണ് അധികവും. പ്രമേഹം, രക്താതിമർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗർഭിണികളും, കുട്ടികളും മാസ്‌ക് കൃത്യമായി ധരിക്കണം. ഇവർ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.

സംസ്ഥാനത്ത് ഫെബ്രുവരിയിൽ കേസുകൾ തീരെ കുറവായിരുന്നു. എന്നാൽ മാർച്ചോടെ നേരിയ വർധനവുണ്ടായി. ഇന്ന് 765 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതൽ. മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം പാടില്ല. ജനിതക പരിശോധനയ്ക്ക് അയച്ചതിൽ കൂടുതലും ഒമിക്രോണാണ് കണ്ടെത്തിയിട്ടുള്ളത്.

ജനിതക പരിശോധന വർധിപ്പിക്കാനും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (2 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (2 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (2 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (5 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (6 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (6 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (6 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (6 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (6 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (7 hours ago)

Malayali Vartha Recommends