Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

വന്ദേഭാരത് ട്രെയിൻ; കേന്ദ്രസർക്കാർ പുനരാലോചന നടത്തണം: മുഖ്യമന്ത്രി

30 MARCH 2023 10:02 PM IST
മലയാളി വാര്‍ത്ത

കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിൻ സർവീസുകൾ അനുവദിക്കുന്നത് തൽക്കാലം പരിഗണനയിലില്ലെന്ന കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും വിഷയത്തിൽ അടിയന്തിരമായി പുനരാലോചന നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

കേരളത്തിന്റെ റെയിൽവേ വികസന സ്വപ്നങ്ങൾക്ക് വീണ്ടും ചുവപ്പുകൊടി കാട്ടുന്നതാണ് ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി പാർലമെന്റിൽ നൽകിയ മറുപടി. കേരളത്തിൽ വന്ദേ ഭാരത് എക്‌സ്പ്രസ് വൈകാതെ എത്തുമെന്നാണ് 2023 ഫെബ്രുവരി ആദ്യവാരത്തിൽ പോലും കേന്ദ്ര റെയിൽവേ മന്ത്രി ആവർത്തിച്ചു വ്യക്തമാക്കിയത്. ഇതിൽ നിന്നും റെയിൽവേ മന്ത്രാലയം ഇപ്പോൾ പിന്നോക്കം പോയത് ദുരൂഹമാണ്.

വന്ദേ ഭാരതിനെ ഉയർത്തിക്കാട്ടിയായിരുന്നു കെ- റെയിൽ പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ. വളവുകൾ നിവർത്തി കേരളത്തിൽ വന്ദേ ഭാരത് ട്രെയിൻ ഓടിക്കാൻ കഴിയുമെന്നു പറഞ്ഞവരുൾപ്പെടെ കേന്ദ്രമന്ത്രിയുടെ മറുപടിക്കുശേഷം മൗനത്തിലാണ്. അർഹമായ റെയിൽവേ വികസനം കേരളത്തിന് നിഷേധിക്കപ്പെടുമ്പോഴുള്ള ഈ മൗനം കുറ്റകരമാണ്.

ഇന്ന് കേരളം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് യാത്രാ സൗകര്യമില്ലായ്മ. 620 കിലോമീറ്റർ പിന്നിടാൻ പന്ത്രണ്ടും പതിമൂന്നും മണിക്കൂർ എടുക്കേണ്ടി വരുന്ന അവസ്ഥയാണ്. ഇതുമൂലം ജനങ്ങൾ കഷ്ടപ്പെടുകയും സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ പലതും തടസ്സപ്പെടുകയും ചെയ്യുന്നു.

ഈ അവസ്ഥ മാറ്റാൻ റെയിൽ വികസനം അനിവാര്യമാണ്. അതിനുള്ള പ്രതിജ്ഞാബദ്ധമായ ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. അതിനെ അട്ടിമറിക്കുന്ന ഏതു നടപടിയും ജനങ്ങളുടെ താല്പര്യത്തിനുവിരുദ്ധമാണ്. അതുകൊണ്ട് വന്ദേഭാരത് വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി പുനരാലോചന നടത്തണം - മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (2 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (2 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (2 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (5 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (6 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (6 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (6 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (6 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (6 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (7 hours ago)

Malayali Vartha Recommends