ബൈക്ക് മോഷണം നടത്തിയ യുവാക്കള്‍ പിടിയില്‍...

പന്തീരാങ്കാവ് സ്‌റ്റേഷന്‍ പരിധിയില്‍ ബൈക്ക് മോഷണം നടത്തിയ യുവാക്കള്‍ പിടിയില്‍. കഴിഞ്ഞ വര്‍ഷം നവബര്‍ മാസം പന്തീരാങ്കാവ് സ്‌റ്റേഷന്‍ കോമ്പൗണ്ടിന് പുറത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ പ്രതികള്‍ രാത്രി സമയത്ത് മോഷ്ടിച്ചിരുന്നു. മാമ്പുഴക്കാട്ട് മീത്തല്‍ രാഹുല്‍ (22), പറബില്‍ തൊടിയില്‍ അക്ഷയ് (19) എന്നിവരെയാണ് എസ് ഐ ധനഞ്ജയദാസ് ടി.വി. യുടെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസ് പിടികൂടിയത്.
നൂറോളം സി.സി.ടിവി ക്യാമറകള്‍ ഉള്‍പ്പെടെ ആറു മാസത്തെ ശാസ്ത്രീയമായ അന്വേഷത്തിലൂടെയാണ് പ്രതികള്‍ പിടിയിലാവുന്നത്. പ്രതികളില്‍ ഒരാളായ രാഹുല്‍ മുന്‍പ് മാത്തറ ബോട്ടാണിക്കല്‍ ഗാര്‍ഡന്റെ അടുത്തുള്ള വീട്ടില്‍ നിന്ന് പാത്രങ്ങളും വിളക്കുകളും മോഷണം നടത്തിയ കേസില്‍ ജയില്‍ കഴിഞ്ഞ് വരവെ രണ്ടു മാസമായി ജ്യാമത്തില്‍ ഇറങ്ങിയതാണ്.
പ്രതികള്‍ ഇരുവരും ലഹരി ഉപയോഗിക്കുന്നവരാണ്. എംഡിഎംഎ ഉള്‍പ്പടെയുള്ള ലഹരി മരുന്ന് ഉപയോഗിക്കാന്‍ പണം കണ്ടെത്താന്‍ വേണ്ടിയാണ് കളവ് നടത്തിയതെന്നും ഇങ്ങനെ കളവ് നടത്തിയ വാഹനം നമ്പര്‍ മാറ്റി വാഹനത്തിന്റെ ആര്‍ സി യും മറ്റ് പേപ്പറുകളും കളഞ്ഞ് പോയതാണെന്ന് പറഞ്ഞ് കുറഞ്ഞ പൈസക്ക് വില്‍ക്കുകയാണ് ചെയ്യാറുള്ളതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു .കൂടാതെ കസബ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് മറ്റൊരു സ്‌കൂട്ടറും മോഷണം നടത്തിയിട്ടുണ്ടെന്നും പ്രതികള്‍ സമ്മതിച്ചു. മോഷണം നടത്തിയ വാഹനം പൊലീസ് കണ്ടെടുത്തു.
പ്രതികള്‍ മറ്റേതെങ്കിലും വാഹനങ്ങളോ ,മറ്റോ മോഷണം നടത്തിയിട്ടുണ്ടോ എന്നും മറ്റാരെങ്കിലും മോഷണത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്ന് വിശദമായി അന്വേഷണം നടത്തേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പന്തീരാങ്കാവ് ഇന്‍സ്‌പെക്ട്ടര്‍ ഗണേഷ് കുമാര്‍ എന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























