Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

സിസാ തോമസിന് തിരിച്ചടി... സർക്കാരിന് നേട്ടം! റദ്ദാക്കി ഹൈക്കോടതി... വിലയിരുത്തി ​ഗവർണറും; നടപടിയുമായി സർക്കാർ?

30 MARCH 2023 10:12 PM IST
മലയാളി വാര്‍ത്ത

സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയ എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസാ തോമസിന് തിരിച്ചടി. സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിസ തോമസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. അനുമതിയില്ലാതെ വിസിയുടെ ചുമതല ഏറ്റെടുത്തതിനായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ്.

സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വി.സിയായി ചുമതലയേല്‍ക്കും മുന്‍പ് സര്‍ക്കാരിനെ അറിയിച്ചില്ലെന്ന് കാണിച്ചാണ് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. വൈസ് ചാന്‍സലര്‍ ചുമതലയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന സിസ തോമസിന്റെ ആവശ്യം തള്ളി.

ഡോ. സിസയുടെ ഹര്‍ജി തള്ളിയ ട്രൈബ്യൂണല്‍ സര്‍ക്കാരിന് തുടര്‍ നടപടി സ്വീകരിക്കാം. പക്ഷേ, നടപടികള്‍ സ്വീകരിക്കുന്നതിനു മുമ്പ് സിസയുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി. നാളെ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കേയാണ് ട്രൈബ്യൂണല്‍ ഉത്തരവ് തിരിച്ചടിയാകുന്നത്.

സു​പ്രീം​കോ​ട​തി വി​ധി​യി​ലൂ​ടെ വി.​സി നി​യ​മ​നം റ​ദ്ദാ​യ എ.​പി.​​ജെ അ​ബ്​​ദു​ൽ ക​ലാം സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​ർ​ക്കാ​ർ ശി​പാ​ർശ തള്ളിയാണ് ഡോ.സിസ തോമസിനെ നിയമിച്ചുകൊണ്ട് ഗവര്‍ണര്‍ ഉത്തരവായത്. സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ൽ സീ​നി​യ​ർ ​ജോ​യ​ന്റ് ഡയറക്ടറായിരുന്നു സിസ. സര്‍ക്കാര്‍ അനുകൂല വിദ്യാര്‍ത്ഥി അധ്യാപക സംഘടനകളു​ടെ ശക്തമായ എതിര്‍പ്പിനിടെ പോലീസ് സുരക്ഷയിലാണ് ഡോ.സിസ കെടിയു വി.സിയുടെ താത്ക്കാലിക ചുമതല ഏറ്റെടുത്തത്.

സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡോ. സിസാ തോമസിനെ നീക്കിയത്. സര്‍ക്കാരിന്റെ അതൃപ്തിക്കിടെ ഗവര്‍ണറാണ് സിസയെ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിയമിച്ചത്. വൈസ് ചാന്‍സലറുടെ ചുമതല ഏല്‍ക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി സിസ തേടിയിരുന്നില്ല. ഇത് സര്‍വീസ് ചട്ടത്തിന്റെ ലംഘനമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. മാര്‍ച്ച് 31-ന് സര്‍വ്വീസില്‍ നിന്ന്് സിസാ തോമസ് വിരമിക്കാനിരിക്കെയാണ് ട്രിബ്യൂണലിന്റെ നടപടി.

കെടിയുവില്‍ വിസിയെ നിയന്ത്രിക്കാന്‍ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സും സിന്‍ഡിക്കറ്റും ചേര്‍ന്ന് ഉപസമിതി രൂപീകരിച്ചത് ഗവര്‍ണര്‍ മരവിപ്പിച്ചതു കോടതി റദ്ദാക്കിയിരുന്നു. കേരള സര്‍വകലാശാലയില്‍ 15 സെനറ്റ് അംഗങ്ങളുടെ നാമനിര്‍ദേശം ഗവര്‍ണര്‍ പിന്‍വലിച്ചതു റദ്ദാക്കിയ വിധിയാണ് ഏറ്റവും ഒടുവില്‍ ലഭിച്ച തിരിച്ചടി. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തവര്‍ അദ്ദേഹത്തിന് എതിരെയുള്ള പ്രമേയത്തെ പിന്തുണച്ചു എന്ന കാരണം പറഞ്ഞാണ് പിന്‍വലിച്ചത്.

സെനറ്റ് പ്രതിനിധിയെ ഉള്‍പ്പെടുത്താതെ ഗവര്‍ണര്‍ സേര്‍ച് കമ്മിറ്റി രൂപീകരിച്ചതു കോടതി റദ്ദാക്കിയതും തിരിച്ചടിയാണ്. ഇതേ രീതിയില്‍ 2011ല്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത 5 സെനറ്റ് അംഗങ്ങളെയും ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 3 പേരെയും പിന്‍വലിച്ചിരുന്നു. 2012ല്‍ മറ്റൊരു അംഗത്തെയും പിന്‍വലിക്കുകയുണ്ടായി. അവര്‍ കേസിനു പോയെങ്കിലും അന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഗവര്‍ണറുടെ നടപടി ശരി വയ്ക്കുകയായിരുന്നു.

സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഹൈക്കോടതിയില്‍ നിന്ന് ഗവര്‍ണര്‍ക്കേല്‍ക്കുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്. സാങ്കേതിക സര്‍വകലാശാല വിഷയത്തില്‍ ചാന്‍സലറുടെ തീരുമാനങ്ങള്‍ തെറ്റാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഡോ. സിസാ തോമസിനെ സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വി.സി.യായി നിയമിച്ചതും സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തതും ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് പിന്നാലെയാണ് കേരളയിലെ ഉത്തരവും വന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (2 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (2 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (2 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (5 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (6 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (6 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (6 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (6 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (6 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (7 hours ago)

Malayali Vartha Recommends