വാക്യത്തില്‍ പ്രയോഗിക്കാന്‍ വാക്കുകള്‍ നിരവധി സംഭാവന ചെയ്ത ബാര്‍ക്കോഴ വിവാദം

ബാര്‍ക്കോഴയില്‍ തുടക്കം മുതല്‍ ഒരു പന്തിയില്‍ രണ്ടു വിളമ്പെന്ന ശക്തമായ ആക്ഷേപം നിലനില്‍ക്കുന്നുണ്ടായിരുന്നു. നിലവില്‍ കെഎം മാണിയുടെ രാജിയോടെ അത് എല്ലാവര്‍ക്കും ബോധ്യപ്പെടുകയും ചെയ്തതാണ്. എന്നാല്‍ ക്വിക്ക് വേരിഫിക്കേഷനില്‍ തുടങ്ങി സീസറിന്റെ ഭാര്യ പ്രയോഗം വരെ എത്തി നില്‍ക്കുമ്പോള്‍ ഭാഷാ പ്രയോഗങ്ങളുടെ ഒരു കൂമ്പാരം തന്നെ ബാര്‍ക്കോഴ സംഭാവന ചെയ്തു. കെഎം മാണിയുടെ രാജിക്കായി തെളിവുകൂട്ടി മുറവിളിച്ചവര്‍ എല്ലാം ഇപ്പോള്‍ വായ്ക്ക് പൂട്ടിട്ടിരിക്കുകയാണ.് കോണ്‍്ഗ്രസുകാര്‍ക്കറിയാം എങ്ങനെ കളിക്കണമെന്നത്. എന്നാല്‍ ഇപ്പോള്‍ മുഖ്യനും സര്‍ക്കാരിനുമെതിരെ തലക്കുമുകളിലെ വാളായിരിക്കുകയാണ് ബിജു രാധാകൃഷ്ണന്‍.
നിലവില്‍ കുഞ്ചുക്കുറുപ്പിന്റെ തമാശ സോഷ്യല്‍ മീഡിയയില്‍ തകര്‍ത്തോടുകയാണ്. ദ്രുത പരിശോധന മനോഹരമായ പ്രയോഗമാണെന്ന് എന്നോടും പറഞ്ഞിരുന്നു എന്ന് കെഎം മാണി ബാബുവിനോട് പറയുനനതായാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇപ്പം ശരിയാക്കിത്തരാം എന്നു ബിജു രമേശ് പറയുന്ന ആക്ഷേപ കാര്‍ട്ടൂണ്‍ ബാര്‍ക്കോഴ വിവാദക്കാലത്ത് വന്‍തോതില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം ബാബുവിനും ബിജുരമേശിനുമെതിരെ ക്വിക്ക് വേരിഫിക്കേഷന്‍ നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ് വന്നിട്ട് രാജി വിവാദം
പോയിട്ട് കാര്യമായ വാര്‍ത്തയാക്കാന്‍പോലും മാധ്യമങ്ങള്‍ തുനിഞ്ഞില്ല. ഇവിടെയെല്ലാം ഇരട്ടനീതി വാദം പ്രസക്തമാകുന്നു. ധനമന്ത്രിക്കെതിരെ ക്വിക്ക് വേരിഫിക്കേഷന്‍ ഇടുകയും, മന്ത്രിയോട് വിരോധമുള്ള എസ് പി സുകേശനെ അന്വേഷണം ഏല്‍പ്പിക്കുകയും ചെയ്തതെല്ലാം ക്രിത്യമായ കളികളായിരുന്നു. തത്പര കക്ഷികളായ പോലീസുകാര്‍ ഓരോ നിമിഷവും കോഴ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്തു. അങ്ങനെ ധനമന്ത്രിയുടെ പൊക എല്ലാവരും കൂടി കണ്ടു. സാധനം കൈയ്യിലുണ്ടോ എന്ന് ചോദിച്ച് നടക്കുന്നപോലെ ആ സിഡിക്കായി ഇന്നത്തെ പോലെ ആരും മുറവിളി കൂട്ടിയില്ല. വര്‍ഷം ഒന്നുകഴിഞ്ഞിട്ടും ആ സിഡി ഇന്നും കാണാമറയത്താണ്. സത്യത്തില്‍ ആ സിഡിയല്ലേ ആദ്യം പിടിച്ചെടുക്കേണ്ടിയിരുന്നത്. എന്നാല്‍ അങ്കം കളിച്ചവര്‍ക്കെതിരായി മറ്റൊരു സിഡി ബോംബാണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
സോളാര്‍ വിവാദം ഒതുക്കാന്‍ കൊണ്ടുവന്ന ബാര്‍ക്കോഴയെ തള്ളി സോളാര്‍ക്ലിപ്പ് ഇപ്പോള്‍ അതിലും വൈറലാണ്. സിഡി റിലീസാകാന്‍ മണിക്കൂറുകള്‍ മാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha