പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് രാജ്യത്തെ പ്രതിസന്ധികളെ മറികടക്കാന്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് നിര്‍ദേശം.വിലക്കയറ്റവും ചരക്ക് നീക്കവും ഇന്ധന വിതരണവും ഉള്‍പ്പടെ സംസ്ഥാനങ്ങള്‍ വിവിധ ആശങ്കകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യോഗത്തില്‍ പങ്കുവെച്ചു. ആഘാതത്തെ തരണം ചെയ്യാന്‍ സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളും പ്രതികരണ നടപടികളും, ഭാവി ആസൂത്രണവും പ്രധാനമന്ത്രി വിലയിരുത്തി.
ടീം ഇന്ത്യ എന്ന സന്ദേശമാണ് മോദി ആവര്‍ത്തിച്ചത്. കേന്ദ്ര നടപടികള്‍ നടപ്പിലാക്കാനുള്ള നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് നല്‍കി. 60 ദിവസത്തെ എണ്ണ സ്‌റ്റോക്ക് രാജ്യത്ത് ഉണ്ട്. ഘജഏ ഉല്‍പാദനം 40 ശതമാനം വര്‍ധിപ്പിച്ചു. 50 ലക്ഷത്തിലധികം സിലിണ്ടറുകള്‍ ദിവസേന വിതരണം ചെയ്യുന്നു. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ നടപ്പാക്കുന്ന പദ്ധതികള്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കൈമാറി. ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ പങ്കെടുപ്പിച്ച് മറ്റൊരു യോഗവും കേന്ദ്രം നടത്തും.
പശ്ചിമേഷന്‍ സംഘര്‍ഷത്തിന്റെ ഇന്ത്യയിലെ ആഘാതങ്ങള്‍ കുറയ്ക്കാനായി കേന്ദ്രം രൂപീകരിച്ച അന്തര്‍ മന്ത്രാലയ സമിതിയില്‍ അമിത് ഷാ, നിര്‍മ്മലാ സീതാരാമന്‍ തുടങ്ങി പ്രധാനപ്പെട്ട മന്ത്രിമാര്‍ എല്ലാവരും ഉണ്ട്. പ്രശ്‌നങ്ങള്‍ പഠിച്ച് സമിതി ശിപാര്‍ശകള്‍ സമര്‍പ്പിക്കുകയും നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്യും. അതേസമയം, പൊതുമേഖല എണ്ണ കമ്പനികള്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ പ്രത്യേക അധിക എക്‌സൈസ് തീരുവ കേന്ദ്രം വെട്ടി കുറയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























