പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം

പത്തനംതിട്ട കൊടുമണ്ണില്‍ ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളെ തെരുവ് നായ കടിച്ചു. എല്‍ കെ ജി വിദ്യാര്‍ഥികളായ വിവേക്, വിവേകി എന്നീ കുട്ടികള്‍ക്കാണ് പരുക്കേറ്റത്. വിവേകിയുടെ മുഖത്താണ് തെരുവ് നായ കടിച്ചത്. പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരട്ടകളായ കുട്ടികള്‍ ഇരുവരും ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരുന്ന സമയത്തായിരുന്നു തെരുവ് നായ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ഇരുവര്‍ക്കും പ്രാഥമികമായ ചികിത്സ നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























