Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ തവണ കപ്പുയർത്തിയ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് അത് നിലനിർത്താൻ ഇന്നിറങ്ങുന്നു

28 MARCH 2026 08:37 AM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) കഴിഞ്ഞതവണ കപ്പുയർത്തിയ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് അത് നിലനിർത്താനായി ഇന്നിറങ്ങുന്നു. ഐ.പി.എല്ലിന്റെ 19ാം സീസണിൽ അവരുടെ ആദ്യ എതിരാളി സൺറൈസേഴ്സ് ഹൈദരാബാദ്. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ചിന്നസ്വാമി സ്റ്റേഡിയത്തിനിത് വൈകാരിക മത്സരമാവും. കഴിഞ്ഞതവണ ചാമ്പ്യന്മാരായ ബംഗളൂരു ടീമിന്റെ വിജയാഘോഷങ്ങൾക്കിടെ ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പരിസരത്തുണ്ടായ തിക്കിലും തിരക്കിലും 11 ആരാധകർ മരിച്ചിരുന്നു.

ഇതോടെ ഇനി ഇവിടെ ഐ.പി.എൽ അടക്കം വൻ മത്സരങ്ങൾ ഒന്നും നടക്കാനിടയില്ലെന്ന അവസ്ഥയിൽ നിന്നാണിപ്പോൾ ഐ.പി.എല്ലിന്റെ ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾ തിരിച്ചെത്തുന്നത്. അന്ന് മരിച്ചവരോടുള്ള ആദര സൂചകമായി സ്റ്റേഡിയത്തിലെ 11 ഇരിപ്പിടങ്ങൾ ഒഴിച്ചിടാൻ കർണാടക ക്രിക്കറ്റ് അസോസിയേഷനും ഐ.പി.എല്ലിലെ തങ്ങളുടെ മത്സരങ്ങൾക്കു മുമ്പുള്ള പരിശീലനത്തിനിറങ്ങുമ്പോൾ കളിക്കാരെല്ലാം 11 നമ്പർ ജഴ്സി ധരിക്കുമെന്ന് റോയൽ ചലഞ്ചേഴ്സും വ്യക്തമാക്കിയിട്ടുണ്ട്.

19ാം സീസണിന് തുടക്കമാവുമ്പോൾ ഒന്നിനൊന്ന് കരുത്തരായ 10 കളിസംഘങ്ങളാണ് ഐ.പി.എല്ലിന്റെ സമ്മോഹന ട്രോഫി ലക്ഷ്യമിട്ട് അങ്കത്തട്ടിലിറങ്ങുന്നത്.

അഞ്ചുതവണ വീതം ജേതാക്കളായ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, മൂന്നുവട്ടം ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഓരോ തവണ ജേതാക്കളായ സൺറൈസേഴ്സ് ഹൈദരാബാദ്, ബംഗളൂരു റോയൽ ചലഞ്ചേഴ്സ്, രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവർക്കൊപ്പം ഇതുവരെ കിരീടഭാഗ്യമില്ലാതിരുന്ന പഞ്ചാബ് കിങ്സ്, ഡൽഹി കാപിറ്റൽസ്, ലഖ്നോ സൂപ്പർ ജയന്റ്സ് ടീമുകളാണ് പോരിനിറങ്ങുക.

മഹന്ദ്രേ സിങ് ധോണിയും വിരാട് കോഹ്‍ലിയും രോഹിത് ശർമയും ഇത്തവണയും ഐ.പി.എല്ലിനുണ്ടെന്നത് ആരാധകരുടെ ആവേശം കൂട്ടുന്ന കാഴ്ചയാണ്. ഓരോ സീസണും തന്റെ അവസാനത്തേതാണെന്ന് തോന്നിപ്പിക്കുമെങ്കിലും അടുത്ത തവണയും വീര്യം ചോരാതെയെത്തുന്ന ധോണിക്കൊപ്പം തങ്ങളുടെ ടീമുകളുടെ പ്രധാന താരങ്ങളായിത്തന്നെയാണ് വിരാടും രോഹിത്തും ഇത്തവണയും കളത്തിലിറങ്ങുന്നത്.

രാജസ്ഥാൻ റോയൽസുമായുള്ള ഏറെക്കാലത്തെ ബന്ധമവസാനിപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്കെത്തുമ്പോൾ ചെന്നൈ ആരാധകർക്കൊപ്പം സഞ്ജുവിനെ സ്നേഹിക്കുന്ന മലയാളികളും ആവേശത്തിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (3 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (3 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (3 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (3 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (3 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (4 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (4 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (4 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (4 hours ago)

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...  (4 hours ago)

ഈ തോന്നിവാസം ഇങ്ങോട്ട് വേണ്ട പേടിപ്പിക്കാൻ വന്ന സഖാക്കന്മാരെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് VVR മേയർ അറിഞ്ഞിട്ട് മതി  (4 hours ago)

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി  (4 hours ago)

കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ പ്രാദേശികമായി ചിന്തിക്കുകയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഹഡില്‍ ഗ്ലോബല്‍  (4 hours ago)

ഇരട്ടി വേഗത്തിൽ കടൽ കരയിലേക്ക് കയറുന്നു; ഭൂമിയിലെ 15,000 ജീവിവർഗങ്ങൾ വൻ വംശനാശ ഭീഷണിയിൽ...  (4 hours ago)

കാലാവസ്ഥയിൽ മാറ്റം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ 'അക്‌വാൻ' ചുഴലിക്കാറ്റിന് സാധ്യത...  (5 hours ago)

Malayali Vartha Recommends