Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍

28 MARCH 2026 01:27 AM IST
മലയാളി വാര്‍ത്ത

പ്രണയം എതിര്‍ത്തതിന് പൊലീസ് ഉദ്യോഗസ്ഥനായ പിതാവിനെ വിഷം കലര്‍ത്തിയ മില്‍ക്ക് ഷെയ്ക്ക് നല്‍കി കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥയായ മകളും ഭര്‍ത്താവും മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലാണ് കൊലപാതകം നടന്നത്. മഹാരാഷ്ട്രയില്‍ ഹെഡ് കോണ്‍സ്റ്റബിളായ ജയന്ത് ബല്ലാവറിനെയാണ് മകള്‍ ആര്യ വിഷം കലര്‍ത്തിയ മില്‍ക്ക് ഷേക്ക് നല്‍കി കൊലപ്പെടുത്തിയത്. ഇതരമതസ്ഥനുമായുള്ള പ്രണയം പിതാവ് എതിര്‍ത്തതിന് പിന്നാലെയാണ് കൊലപാതകം. സംഭവത്തില്‍ മകള്‍ ആര്യ ജയന്ത് ബല്ലാവര്‍, ഭര്‍ത്താവ് ആശിഷ് ഷെഡ്മാകെ, സഹായിയായ ചൈതന്യ എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളെക്കൂടി കേസില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

2023 ഏപ്രിലിലായിരുന്നു കൊലപാതകം. ഡ്യൂട്ടിക്ക് പോകാന്‍ തയാറായ പിതാവിന് മില്‍ക്ക് ഷേക്ക് നല്‍കുകയായിരുന്നു. ഡ്യൂട്ടിക്കിടെ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസില്‍ എത്തിയപ്പോള്‍ കുഴഞ്ഞുവീണ ജയന്ത്, ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ മരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ അസുഖം കാരണമാണ് മരണം എന്നാണ് ആദ്യം മരണകാരണമായി രേഖപ്പെടുത്തിയത്. കുറ്റകൃത്യമൊന്നും സംശയിക്കാത്തതിനാല്‍ കേസ് അവസാനിപ്പിച്ചു.

ആര്യ ബല്ലാവര്‍ 2022 മുതല്‍ പൊലീസ് ഉദ്യോഗസ്ഥനായ ആശിഷ് ഷെഡ്മാകെയുമായി പ്രണയത്തിലായിരുന്നു. ജയന്ത് ബല്ലാവര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. പൊലീസിന്റെ കണ്ടെത്തല്‍ പ്രകാരം, പിതാവിനെ ഇല്ലാതാക്കാന്‍ ആര്യയും ആശിഷും തീരുമാനിച്ചു. വിഷം വാങ്ങാനായി ആര്യ തന്റെ ബന്ധുവായ ചൈതന്യ ഗേദമിനെ ബന്ധപ്പെടുകയും 5,000 രൂപ നല്‍കുകയും ചെയ്തു. ജയന്ത് ബല്ലാവറിന്റെ മരണശേഷം, ആര്യയും ആശിഷും വിവാഹിതരായി. എന്നാല്‍ വിവാഹജീവിതം പെട്ടെന്ന് വഷളായി. അച്ചടക്കമില്ലായ്മയും മോശം പെരുമാറ്റവും കാരണം ആശിഷിന്റെ പൊലീസ് പരിശീലനം നിര്‍ത്തലാക്കി. ഭര്‍തൃഗൃഹത്തിലേക്ക് താമസം മാറുന്നതിനു പകരം സ്വന്തം വീട്ടില്‍ താമസിക്കാന്‍ ആര്യ തീരുമാനിച്ചു. ഈ വിഷയങ്ങളില്‍ ദമ്പതികള്‍ തമ്മില്‍ നിരന്തരം വഴക്കിട്ടിരുന്നു.

 

ഇതോടെയാണ് കഴിഞ്ഞയാഴ്ച, ആശിഷ് പൊലീസ് സ്‌റ്റേഷനില്‍ എത്തി കുറ്റം സമ്മതിച്ചത്. മൂന്നു വര്‍ഷം മുന്‍പ് തന്റെ ഭാര്യ പിതാവിന് വിഷം കൊടുത്തു കൊലപ്പെടുത്തിയെന്നും, ആ കൃത്യം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും, വിഷം സഹോദരപുത്രന്‍ വഴിയാണ് ലഭ്യമാക്കിയതെന്നും കുറ്റസമ്മതം നടത്തി. പിന്നാലെ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (1 hour ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (1 hour ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (2 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (2 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (3 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (3 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (5 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (5 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends