വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്

സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ രാത്രിയില്‍ സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്. ആലപ്പുഴ കൊമ്മാടി സ്വദേശികളായ നാലുപേര്‍ക്കെതിരെയാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തത്. ഇവരില്‍ രണ്ടുപേര്‍ കായംകുളം ഭാഗത്ത് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന് പിന്നാലെ റീല്‍ വൈറലായതോടെ യുവാക്കള്‍ നാട്ടില്‍ നിന്ന് മുങ്ങി.
കഴിഞ്ഞദിവസം രാത്രി 2.30നായിരുന്നു സംഭവം. ഇന്‍സ്റ്റയില്‍ വീരപരിവേഷം നേടാന്‍ തിരഞ്ഞെടുത്തത് നഗരത്തിലെ ഒരു പള്ളിയുടെ സെമിത്തേരിയായിരുന്നു. മതില്‍ചാടിക്കടന്ന് ശവക്കല്ലറയ്ക്ക് മുകളിലിരുന്ന് ലഹരി ഉപയോഗിക്കുകയും ആടിപ്പാടി റീസില്‍സ് ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയുമായിരുന്നു. ഇതെല്ലാം പള്ളിയിലെ സി.സി ടി.വിയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് പള്ളി അധികൃതര്‍ ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha

























