ഫോൺ നമ്പർ നിരീക്ഷിച്ച് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ; അന്വേഷണം മുറുക്കി മഹാരാഷ്ട്ര പൊലീസും കേരളാ പോലീസും; റയിൽവേ സംരക്ഷണ സേനയുടെ മുന്നിൽ പ്രതി; തലങ്ങും വിലങ്ങും പാഞ്ഞ് കേരളാ പോലീസും മഹാരാഷ്ട്ര പൊലീസും; ഒടുവിൽ എൻ ഐ എ; കോഴിക്കോട് എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ തീവച്ച കേസിലെ കുറ്റവാളിയെ പിടിക്കൂടിയത് ഇങ്ങനെ

കോഴിക്കോട് എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ തീവച്ച കേസിലെ കുറ്റവാളിയെ അതിവേഗത്തിലാണ് പിടിക്കൂടിയത്. ആ യജ്ഞത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല. കേരളത്തെ നടുക്കിയ ആ വലിയ അപകടത്തിന് പിന്നിൽ പ്രവർത്തിച്ച പ്രതിയെ ദ്രുതഗതിയിൽ കീഴടക്കിയത് ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ ഊർജ്ജിതമായി ഒന്നിച്ച് പ്രവർത്തിച്ചതിലൂടെയാണ്. ഏതൊക്കെ ഏജൻസികൾ അന്വേഷിച്ചു ? എങ്ങനെ ഒക്കെ പ്രവർത്തിച്ചു എന്നതിന്റെ വിശദാ൦ശങ്ങൾ നമുക്ക് വിശദമായി പരിശോധിക്കാം
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ പ്രവർത്തനങ്ങൾ ഇങ്ങനെയായിരുന്നു; ഷാരൂഖ് സ്ഥിരമായി ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ ഇവർ നിരീക്ഷിച്ചു. രത്നഗിരി റെയിൽവേ സ്റ്റേഷനടുത്ത് എ.ടി.എം ടവറിന്റെ പരിധിയിൽ രാത്രി ഫോൺ ഓണായി. ഈ വിവരം മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധസേനയ്ക്ക് അതായത് എ.ടി.എസിന് നൽകി.
രണ്ടാമത്തെത് മഹാരാഷ്ട്ര പൊലീസാണ്. രത്നഗിരി റെയിൽവേ സ്റ്റേഷനടുത്ത് സിവിൽ ആശുപത്രിയിൽ ഷാരൂഖ് ചികിത്സ തേടിയെന്ന വിവരം ഡോക്ടർ വെളിപ്പെടുത്തി. ഈ വിവരമുടനെ തന്നെ പൊലീസ് എ.ടി.എസിനെ അറിയിച്ചു . ഇതിനിടയിൽ ഷാരുഖ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായി വമ്പൻ തെരച്ചിൽ നടത്തി .
അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടയിൽ റെയിൽവേ സംരക്ഷണ സേനയുടെ മുന്നിലാണ് പ്രതി വന്നു പെട്ടത്. റെയിൽവേ സ്റ്റേഷനിലെത്തി ഒരു മൂലയ്ക്ക് കിടന്നുറങ്ങുകയായിരുന്ന ഷാരൂഖ്. റെയിൽവേ സംരക്ഷണ സേന ഇയാളെ കണ്ടെത്തി തടഞ്ഞുവച്ചു . ഈ വിവരമറിഞ്ഞയുടനെ മഹാരാഷ്ട്ര ഭീകരവിരുദ്ധസേന രത്നഗിരിയിലേക്ക് കുതിച്ചെത്തുന്നു. ട്രെയിനിൽ രക്ഷപ്പെടാനൊരുങ്ങിയ ഷാരൂഖിനെ റെയിൽവേ സംരക്ഷണ സേനയുടെ സഹായത്തോടെയാണ് പിടികൂടിയത്. ഇവർ തന്നെയാണ് ഇയാളെ ചോദ്യം ചെയ്ത് പ്രതിയെന്ന് ഉറപ്പിച്ചത്. തൊട്ട് പിന്നാലെ കേരള പൊലീസിനോട് ഈ വിവരം അറിയിക്കുന്നു.
കേരള പൊലീസും കനത്ത അന്വേഷണം തന്നെയായിരുന്നു നടത്തിയത്. ഷാരൂഖിനായി ഡൽഹിയിലും യു.പിയിലുമടക്കം വമ്പൻ നീക്കങ്ങളായിരുന്നു നടത്തിയത്. കേന്ദ്രഏജൻസികളുമായി നിരന്തര സമ്പർക്കത്തിലേർപ്പെട്ടു കൊണ്ടിരുന്നു. വിരലടയാളമടക്കം ശാസ്ത്രീയ തെളിവുകൾ കൈമാറിയായിരുന്നു സംയുക്ത അന്വേഷണം പുരോഗമിച്ചത്.
മാത്രമല്ല എൻ. ഐ. എയും അന്വേഷണം ഏറ്റെടുത്തു. ഷാരൂഖിന് തീവ്രവാദബന്ധമുണ്ടോയെന്ന് വിശദമായി പരിശോധിക്കുകയാണ് എൻ. ഐ. എ . മറ്റേതെങ്കിലും സംഭവത്തിലെയോ ശിക്ഷാവിധിയിലെയോ പ്രതികാരമാണോ തീവയ്പ്പെന്ന കാര്യവും വിശദമായി അന്വേഷിക്കുകയാണ് എൻ. ഐ. എ. ഇവരുടെയെല്ലാം സംയുക്ത അന്വേഷണത്തിന്റെ ഫലമായിട്ടാണ് പ്രതി കുടുങ്ങിട്ടിരിക്കുന്നത്. വളരെ പ്രസംശനീയമായ പ്രവർത്തനം.
ചൊവ്വ രാത്രി 10.30ന് രത്നഗിരിയിലെ സിവിൽ ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയിരുന്നു. രാത്രി 10.40ന് ഡോക്ടറുടെ പെരുമാറ്റത്തിൽ പന്തികേടു തോന്നി ചികിത്സ പൂർത്തിയാക്കാതെ രക്ഷപ്പെടുകയും ചെയ്തു. രാത്രി 11.30ന് റെയിൽവേ സ്റ്രേഷനടുത്ത് എ.ടി.എം ടവറിന്റെ പരിധിയിൽ രണ്ടു നിമിഷത്തേക്ക് ഫോൺ ഓണാക്കി. ഇതാണ് ഐ.ബി തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha

























