കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?

കോഴിക്കോട് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പാളയം പുതിയ കോവിലകം പറമ്പ് നഗർ സ്വദേശി ബിജുവാണ് മരിച്ചത്. ബിജുവിന്റെ കിടപ്പ് മുറിയിലായിരുന്നു മൃതദേഹം.
പുലർച്ചെ 3 മണിയോടെ ബിജുവിനെ വിളിച്ചുണർത്താൻ പോയ അമ്മ കണ്ടത് വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറന്ന് നോക്കിയപ്പോൾ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി.
പരിസരത്ത് ലഹരി സംഘങ്ങൾ സജീവമായതിനാൽ പൊലീസ് നിരന്തരം പരിശോധന നടത്തുന്ന സ്ഥലമാണിത്. ഈ സംഘങ്ങൾക്കെതിരെ ബിജു സംസാരിച്ചിരുന്നു. വീടിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ പരസ്യ മദ്യപാനത്തിനായി എത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ബിജു പൊലീസിനെ അറിയിച്ചിരുന്നതായും കുടുംബം പറഞ്ഞു.
അത്തരത്തിൽ ആരെങ്കിലും ബിജുവിനെ കൊലപ്പെടുത്തിയതാണോ എന്ന സംശയം വീട്ടുകാർ പ്രകടിപ്പിച്ചു. കൊലപാതകം സംബന്ധിച്ച് പൊലീസിന് ചില സൂചനകൾ ലഭിച്ചതായും കുടുംബത്തിന്റെ ആരോപണം പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എ പി ഷൗക്കത്തലി പറഞ്ഞു.
https://www.facebook.com/Malayalivartha


























