യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ നെയ്യാറ്റിന്‍കര സ്വദേശിനിക്കും മൂന്ന് സുഹൃത്തുക്കള്‍ക്കുമെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. തെലങ്കാന സ്വദേശിയായ വിജയകുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. കമ്പനി ലാഭവിഹിതത്തിന് പുറമെ ഫ്‌ലാറ്റും, സ്ഥലവും, സ്വര്‍ണ്ണവും പ്രതികള്‍ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു.
കൂടുതല്‍ പണം നല്‍കിയില്ലെങ്കില്‍ ഭാര്യയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും, ഭാര്യയെ സെക്‌സ് റാക്കറ്റിന് വില്‍ക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. നെയ്യാറ്റിന്‍കര അരുവിപ്പുറം സ്വദേശിനി റോഷ്‌നി സുരേഷ് ആണ് കേസിലെ ഒന്നാം പ്രതി. ഇവരുടെ സുഹൃത്തുക്കളായ ജിബിന്‍, ഉണ്ണിമോള്‍ ജിബിന്‍, അഭിഷേക് എന്നിവരാണ് മറ്റ് മൂന്ന് പ്രതികള്‍.
https://www.facebook.com/Malayalivartha



























