ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീണ് 69കാരി; 20 മണിക്കൂർ മരണത്തെ മുഖാമുഖം കണ്ട് രാധാമണിയമ്മ കിണറ്റിൽ നിലവിളി ; പുലർച്ചയോടെ സംഭവിച്ചത്...!!!

കിണറ്റിൽ വീണ് 20 മണിക്കൂർ മരണത്തെ മുഖാമുഖം കണ്ട് രാധാമണിയമ്മ . ഒടുവിൽ ജീവിതത്തിലേക്ക് ഒരു തിരിച്ച് വരവ്. കൊല്ലത്താണ് സംഭവം. മുളയറച്ചാലിൽ കുടുംബ വസ്തുവിലെത്തിയ ഇവർ ഇവിടെ സഹോദരന്റെ സ്ഥലത്തെ ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം. വിവരം ആരും അറിഞ്ഞില്ല. ഒരു രാത്രി മുഴുവൻ 69കാരിയ്ക്ക് മഴയത്തു കിണറ്റിൽ കഴിയേണ്ടി വന്നു.
ഒൻപതേകാലിനു സഹോദരൻ രാധാകൃഷ്ണൻ സമീപത്തെ കൃഷിയിടത്തിലേക്കു പോകുന്ന വഴിയായിരുന്നു കിണറ്റിൽനിന്നു നിലവിളി കേട്ടത്. ഇതുവഴി വന്ന സമീപവാസിയായ മണികണ്ഠനുമായി ചേർന്നു പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയുക്കുകയും ചെയ്തു.
ഒരു മണിക്കൂറിനുശേഷമാണ് നെറ്റിൽ ഇരുത്തി അവരെ പുറത്തെത്തിച്ചത്. വീഴ്ചയിൽ സാരമായ പരുക്ക് ഇല്ലാത്തതിനാൽ ആശുപത്രിയിലെത്തിച്ചു പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്തു . കിണറ്റിൽ വെള്ളം കുറവായിരുന്നത് ഇവർക്ക് തുണയായി മാറി.
https://www.facebook.com/Malayalivartha


























