സിപിഎം സഖാക്കളുടെ ആഡംബര വാസത്തിന് കലക്ടര്‍ പൂട്ടിട്ടു. പൂരത്തെറിയുമായി എം.എം.മണി എ.കെ.ജി സെന്ററില്‍ കൂട്ടനിലവിളി.

സിപിഎമ്മും എം.എം.മണിയും കുലംകുത്തിയെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയ മുന്‍ എം.എല്‍എ രാജേന്ദ്രനെ വീട്ടില്‍ നിന്നിറക്കി വിടാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്ക് സ്വന്തം പാര്‍ട്ടി ഓഫീസ് പോയ കഥയാണിപ്പോള്‍ മൂന്നാറില്‍ നിന്നും വരുന്നത്. രാജേന്ദ്രന് സീറ്റ് നിഷേധിച്ചതും പാര്‍ട്ടി വേദികളില്‍ പരസ്യമായി അധിക്ഷേപിച്ചതും എം.എം.മണിയെന്ന നേതാവായിരുന്നു. ഇപ്പോള്‍ മണിവെട്ടിപിടിച്ചതെന്ന് കണ്ടെത്തിയ സ്ഥലമാണ് കലക്ടര്‍ സര്‍ക്കാരിലേയ്ക്ക് മുതല്‍ കൂട്ടാന്‍ പോകുന്നത്. കേരളത്തിലെ സഖാക്കള്‍ക്ക് മൂന്നാറിന്റെ സുഖം അനുഭവിക്കാന്‍ പാര്‍ട്ടിയുണ്ടാക്കിയ ആഡംബര റിസോര്‍ട്ടും പോയികിട്ടി. ദേവികുളും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതിനിടയില്‍ സിപിഎമ്മിന് കിട്ടിയ ചുട്ട അടിയാണ് പട്ടയം റദ്ദുചെയ്തു കൊണ്ടുള്ള നടപടി.
സിപിഎമ്മിന്റെ മൂന്നാര്‍ ഏരിയ കമ്മിറ്റി ഓഫിസ് സ്ഥിതിചെയ്യുന്ന ഭൂമിയുടെ പട്ടയമാണ് കലക്ടര്‍ കഴിഞ്ഞ ദിവസം റദ്ദുചെയ്തത്.. മുന്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ എം.ഐ.രവീന്ദ്രന്‍ വിതരണം ചെയ്ത രവീന്ദ്രന്‍ പട്ടയമാണു റദ്ദാക്കിയത്. ഇക്കാ നഗറിലെ ഈ സ്ഥലത്തിന്റെ പട്ടയം സിപിഎം നേതാവ് എം.എം.മണി എംഎല്‍എയുടെ പേരിലാണ്. 15 സെന്റ് സ്ഥലത്തെ ബഹുനിലക്കെട്ടിടത്തില്‍ പാര്‍ട്ടി ഓഫിസും റിസോര്‍ട്ടുമാണു പ്രവര്‍ത്തിക്കുന്നത്.
ദേവികുളം ഡപ്യൂട്ടി തഹസില്‍ദാരായിരുന്ന രവീന്ദ്രന്‍ 1999ല്‍ ദേവികുളം താലൂക്കില്‍ വിതരണം ചെയ്ത 559 പട്ടയങ്ങള്‍ രവീന്ദ്രന്‍ പട്ടയമെന്നാണ് അറിയപ്പെടുന്നത്. ഇവയെല്ലാം റദ്ദുചെയ്ത് അര്‍ഹതപ്പെട്ടവര്‍ക്ക് പുതിയ പട്ടയം നല്‍കാന്‍ ഒരു വര്‍ഷം മുന്‍പു സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എം.എം.മണി തെളിവെടുപ്പിനായി കലക്ടര്‍ ഷീബ ജോര്‍ജിന്റെ മുന്നില്‍ ഹാജരായിരുന്നു. വീടുവച്ചു താമസിക്കുന്നവര്‍ക്കു പട്ടയം പുതുക്കി നല്‍കാനാണു നിലവില്‍ സര്‍ക്കാരിന്റെ തീരുമാനം. പാര്‍ട്ടി ഓഫിസും റിസോര്‍ട്ടുമായതിനാല്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനം വേണ്ടി വരും. വീട് വെയ്ക്കാനായി കൈവശം വെച്ച ഭൂമി പാര്‍ട്ടി ഓഫീസാക്കി മാറ്റുകയും തുടര്‍ന്ന് ആഡംബര റിസോര്‍ട്ട് നിര്‍മ്മിച്ച് വാടകയക്ക് നല്കി പണം സമ്പാദിക്കുകയുമായിരുന്നു. സര്‍ക്കാര്‍ ഭൂമിയാണ് കയ്യേറിയിരിക്കുന്നതെന്നറിഞ്ഞു കൊണ്ടാണ് റിസോര്‍ട്ട് വരെ നിര്‍മ്മിച്ചത്.
സര്‍ക്കാര്‍ ഭൂമിയായ ഇക്കാനഗറിലെ സ്ഥലത്തു വീടിനും കൃഷിക്കുമെന്ന പേരിലാണു മണിക്കു പട്ടയം അന്ന് പ്ട്ടയം നല്കിയത്. ഇവിടെ സിപിഎം നിര്‍മിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിലാണു പാര്‍ട്ടി ഓഫിസ്. മുകളിലെ 4 നിലകള്‍ റിസോര്‍ട്ടിനു വാടകയ്ക്കു കൊടുത്തിരിക്കുകയാണ്. പരിസ്ഥിതി നിയമങ്ങളൊക്കെ കാറ്റില്‍ പറത്തി കൊണ്ടാണ് നാലാനില കെട്ടിടം ഉയര്‍ത്തിയത്. പട്ടം റദ്ദു ചെയ്ത വിഷയത്തില്‍ എം.എം.മണി സര്‍ക്കാരിനോട് കലഹിച്ച് മാറി നില്ക്കുകയാണെന്നാണ് വിവരം. എം.കെ.ജി സെന്ററിലെ നേതാക്കളും ദുഖത്തിലാണ്. കാരണം മൂന്നാര്‍ യാത്രകളില്‍ സുഖിച്ച് ഫ്രീയായി താമസിക്കാന്‍ അവസരം ലഭിച്ചിരുന്ന പാര്‍ട്ടി വക റിസോര്‍ട്ടാണ് പട്ടയമില്ലാതെ സര്‍ക്കാരിലേയ്ക്ക് പോകാന്‍ പോകുന്നത്. മണിയുടെ പതിവ് ശൈലിയില്‍ ജീവനക്കാരെ തെറിപറഞ്ഞു കൊണ്ടിരിക്കുകയാണ്.
കൃഷി ഭൂമി പാര്‍ട്ടി ഓഫീസാക്കി മാറ്റിയതിന് വ്യക്തമായ ഉത്തരം നല്കാന്‍ എം.എം.മണിയ്ക്കായില്ല. പാര്‍ട്ടി ഓഫീസും റിസോര്‍ട്ടും തിരച്ചു കിട്ടണമെങ്കില്‍ പിണറായി വിജയന്‍ തന്നെ കനിയണം. ഇതിനിടയില്‍ സിപി ഐ ഒഫീസും സ്ഥിതി ചെയ്യുന്നത് പട്ടയമില്ലാത്ത ഭൂമിയിലാണെന്ന് കണ്ടെത്തിയിരുന്നു. എം.എം.മണി മന്ത്രിയായിരുന്നപ്പോള്‍ സിപി ഐ ഓഫീസ് ഇടിക്കുന്നതിന് ശ്രമം നടത്തിയിരുന്നു. ഇപ്പോള്‍ സിപി ഐ അവരുടെ ഊഴം വന്നപ്പോള്‍ സിപിഎമമിനിട്ട് നല്ല പണി കൊടുത്തതാണെന്നും ആരോപണം ഉയരുന്നുണ്ട്. ദേവികുളത്ത് പട്ടികജാതിക്കാരനല്ലാത്തയാളെ വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെ പട്ടികജാതിക്കാരനാക്കി മത്സരിപ്പിച്ചു വിജയിപ്പിച്ച അപരാധം പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. തോട്ടം തൊഴിലാളികളെ എം.എം.മണി വഞ്ചിക്കുകയാണെന്ന എസ്.രാജേന്ദ്രന്റെ ആരോപണത്തെ ശരിവെയ്ക്കുന്ന തരത്തിലാണ് എ.രാജയുടെ നിയമസഭാംഗത്വം റദ്ദാക്കി കൊണ്ടുള്ള കോടതി വിധിയും വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha

























