Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

ഷാറൂഖ് പാക് തീവ്രവാദിയോ?? കൂട്ടുപ്രതികള്‍ ഇവിടെയുണ്ട്. അതിഥി തൊഴിലാളികള്‍ വലയ്ക്കുള്ളില്‍.

06 APRIL 2023 08:52 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് എലത്തൂരില്‍ നടന്ന ട്രെയിന്‍ ആക്രമണം ആസൂത്രിതമെന്ന് തന്നെയാണ് പ്രാഥമിക വിലിയിരുത്തല്‍. എന്നാല്‍ താന്‍ കുറ്റം ചെയ്‌തെന്ന് കസ്റ്റഡിയിലായ ഷാറൂഖ് അന്വേഷണ ഏജന്‍സികളോടെല്ലാം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഷാറൂഖിന് പാക് തീവ്രവാദ ബന്ധമുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അക്രമത്തിനായി ഷാറീഖിനെ നിയോഗിക്കുകയായിരുന്നെന്നും പിടിക്കപ്പെടില്ലെന്ന് ഉറപ്പു കി്ട്ടിയിട്ടാണ് അക്രമം നടത്തിയതെന്നുമുള്ള ഷാറൂഖിന്റെ വിവരങ്ങള്‍ വലിയ തീവ്രവാദ ഗ്രൂപ്പുകളുടെ പങ്കിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതാരൊക്കെ, കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ ആരൊക്കെ. ഇത്രയും തീവ്രമായ തരത്തില്‍ ഡെല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തി അക്രമം നടത്താനുള്ള കാരണം എന്താണ്. ഷാറൂഖിനെ ചാവേറായി രംഗത്തിറക്കിയ തീവ്രവാദ ഗ്രൂപ്പേത് തുടങ്ങി നിരവധി ചോദ്യങ്ങളുടെ ഉത്തരമാണ് കേരള പോലീസ് കണ്ടെത്താനിരിക്കുന്നത്. കേരളത്തിലെത്തിച്ച ഷാറൂഖിനെ വിവധ ഏജന്‍സികള്‍ ഇന്ന്  ചോ്ദ്യം ചെയ്യും. എന്നാല്‍ ഷാറൂഖിനോട് സംസാരിച്ചുവെന്ന് പറയുന്ന ആ മൂന്നു പേര്‍ കേരളത്തില്‍ തന്നെയുണ്ടെന്നാണ് നിഗമനം. അതിഥി തൊഴിലാളികളുടെ കൂട്ടത്തില്‍ അവര്‍ കേരളത്തില്‍ താമസിക്കുന്നെന്ന വിവരമാണ് ലഭിക്കുന്നത്.

ഡെല്‍ഹി, യുപി എന്നിവിടങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളെ നിരീക്ഷിക്കുകയാണ്. ഷാറൂഖിന് പ്രലോഭിപ്പി്ച്ച് ക്ഷണിച്ചു വരുത്തി ട്രെയിനില്‍ തീ കത്തിച്ച് തിരിച്ചയ്ക്കുകയായിരുന്നോയെന്ന കാര്യത്തിലും ദുരൂഹത തുടരുകയാണ്. മൂന്നു പേര്‍ ട്രെയിനില്‍ നിന്നും പുറത്തേയ്ക്ക് പോയതെങ്ങനെയെന്ന കാര്യവും ഇനി ഷാരുഖ് പറയേണ്ടിവരും. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങളും ഷാരൂഖിന് മാത്രമറിയുന്നതാണ്. എന്‍.ഐ.എ എഫ് ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. സാധാരണ ഒരു ട്രെയിന്‍ ആക്രമണം എന്നതിനേക്കാളുപരി ആര്‍ക്കും എപ്പോഴും ചെയ്യാവുന്ന തരത്തിലുള്ള ഓപ്പറേഷനാണ് എലത്തൂരില്‍ നടത്തിയത്. പണത്തിനുവേണ്ടിയാവാം ഇയ്യാള്‍ കൃത്യം നടത്താന്‍ എത്തിയതെന്ന നിഗമവുമുണ്ട്.

ഓടുന്ന ട്രെയിനിനുള്ളില്‍ തീകൊളുത്തിയ സംഭവം ആസൂത്രിതമെന്ന് സൂചിപ്പിക്കുന്നതാണ് പ്രതി ഷാറുഖ് പൊലീസിന് നല്‍കിയ പ്രാഥമിക മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ അതിക്രമം നടന്ന ട്രെയിന്‍ ബോഗി ഉന്നത പൊലീസ് സംഘം വീണ്ടും പരിശോധിച്ചു. ഷാറുഖിന് പിന്നില്‍ മറ്റാരൊക്കെയുണ്ടെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളി.ഷാറൂഖിന്റെ കൂട്ടുപ്രതികളെ ഇന്നു തന്നെ കണ്ടെത്തിയേക്കാനാണ് സാധ്യത.പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന സൂചനകളാണ് മൊഴിയില്‍നിന്നു ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂരിലുള്ള ട്രെയിനിലെ ഡി 1, ഡി 2 കോച്ചുകള്‍ അന്വേഷണ തലവന്‍ എം.ആര്‍.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്. പ്രധാന സാക്ഷിയായ റാസിഖിന്റെ മട്ടന്നൂരിലെ വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഫൊറന്‍സിക് ഉദ്യോഗസ്ഥരുമായും അന്വേഷണ സംഘം ചര്‍ച്ച നടത്തി.

അതേസമയം, മഹാരാഷ്ട്ര എടിഎസ് പിടികൂടിയ ഷാറുഖിനെ ഇന്ന് പുലര്‍ച്ചയോടെ കേരളത്തിലെത്തിച്ചു. പ്രതിയുമായി ബുധനാഴ്ച ഉച്ചയോടെ മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെട്ട കേരള പൊലീസ് സംഘത്തിന്റെ വാഹനം ഇടയ്ക്ക പഞ്ചറായെങ്കിലും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതെ കേരളത്തിലെത്തിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ആലപ്പുഴയില്‍നിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനുള്ളില്‍ അക്രമി തീയിട്ടത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് ചാടിയ മൂന്നു പേര്‍ മരിച്ചു. ട്രെയിന്‍ ഉടന്‍തന്നെ ചങ്ങല വലിച്ചു നിര്‍ത്തിയെങ്കിലും അക്രമി രക്ഷപ്പെട്ടിരുന്നു. പൊള്ളലേറ്റ 9 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരുന്നു.

എലത്തൂരില്‍ നിന്ന് ഷാറുഖിനു മുങ്ങാന്‍ അവസരമൊരുക്കിയത് നിര്‍ണായക മണിക്കൂറില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയായി കണക്കാക്കുന്നു. രാത്രി ട്രെയിനില്‍ ആക്രമണമുണ്ടായ ശേഷം മണിക്കൂറുകളോളം ഷാറുഖ് സെയ്ഫി കേരളത്തിലുണ്ടായിരുന്നു. പൊള്ളലേറ്റ പാടുകളുണ്ടായിട്ടും സുരക്ഷിതമായി കേരളം കടക്കാന്‍ പ്രതിക്കു കഴിഞ്ഞു. ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസില്‍ ഞായറാഴ്ച രാത്രി 9.27ന് ആണ് ആക്രമണമുണ്ടാകുന്നത്. അതിനു ശേഷം പ്രതി കണ്ണൂര്‍ വരെ സഞ്ചരിച്ച് അവിടെനിന്നു ട്രെയിന്‍ കയറി കാസര്‍കോട് അതിര്‍ത്തി കടന്നെങ്കിലും പൊലീസിനു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ജോലി ലഭിക്കാത്തതില്‍ മാനംനൊന്ത് 23 വയസ്സുകാരന്‍ ജീവനൊടുക്കി  (4 hours ago)

ലോകകപ്പ് ഫൈനല്‍ ആഘോഷങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി കൊച്ചി സിറ്റി പൊലീസ്  (4 hours ago)

ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് കെ മുരളീധരന്‍  (5 hours ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍  (5 hours ago)

യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു  (6 hours ago)

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു  (8 hours ago)

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും  (9 hours ago)

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന  (11 hours ago)

ഓപ്പറേഷൻ തൂഫാൻ ; ഇന്നും പരിശോധന; 80 പേർ അറസ്റ്റിൽ  (11 hours ago)

സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറാൻ വിഴിഞ്ഞം; ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ; മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും  (11 hours ago)

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ്‌ ഇത്‌ കാണിക്കുന്നത്; ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം; അപലപിച്ച് സി.പി.ഐ. എം  (11 hours ago)

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (12 hours ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (12 hours ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (12 hours ago)

Malayali Vartha Recommends