മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കുമെതിരേയുള്ള ഹർജിയിൽ ലോകായുക്ത വാദം പൂർത്തിയാക്കി ഒരുവർഷമായിട്ടും തീരുമാനമായില്ല. ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്നാണ് കേസിൽ ഹർജിക്കാരനായ കേരള സർവകലാശാലാ മുൻ സിൻഡിക്കേറ്റംഗം ആർ.എസ്. ശശികുമാറിന്റെ പരാതി.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കുമെതിരേയുള്ള ഹർജിയിൽ ലോകായുക്ത വാദം പൂർത്തിയാക്കി ഒരുവർഷമായിട്ടും തീരുമാനമായില്ല. ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്നാണ് കേസിൽ ഹർജിക്കാരനായ കേരള സർവകലാശാലാ മുൻ സിൻഡിക്കേറ്റംഗം ആർ.എസ്. ശശികുമാറിന്റെ പരാതി. 2022 ഫെബ്രുവരി അഞ്ചിന് തുടങ്ങിയ വാദം മാർച്ച് 18-ന് പൂർത്തിയായി.
ആറുമാസത്തിനുള്ളിൽ വിധി പറയണമെന്ന് സുപ്രീംകോടതി നിരീക്ഷണമുണ്ടായിട്ടും കേസിൽ ലോകായുക്ത തീർപ്പു കല്പിച്ചിട്ടില്ല. ഇതിനിടെ, ലോകായുക്ത നിയമം ഭേദഗതി ചെയ്ത് സർക്കാർ ഓർഡിനൻസ് ഇറക്കി. പിന്നീട് നിയമസഭ ബിൽ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിടാത്തതിനാൽ ഇത് നിയമമായില്ല. ലോകായുത്യ വിധി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആയിരിക്കുമെന്ന് പൊതു സമൂഹം വിലയിരുത്തുന്നു.
അതുകൊണ്ടാണ് ധൃതിപിടിച്ച് ഭേദഗതി ബിൽ പാസ്സാക്കാൻ ശ്രമിച്ചതെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് നിയമപരമായ വിശദാംശങ്ങൾ വിശകലനം ചെയ്യുകയാണ് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ കെഎം ഷാജഹാൻ.
https://www.facebook.com/Malayalivartha

























