Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സ്‌കോളര്‍ഷിപ്പോടെ മികച്ച കോളേജില്‍ പഠനം... വിദ്യാര്‍ഥികള്‍ അറിയാതെ സ്ഥാപനം ലോണെടുത്തത് രണ്ടര ലക്ഷം മുതല്‍ നാലര ലക്ഷം രൂപ വരെ; കോഴ്‌സിന് അംഗീകാരമില്ലെന്ന് മനസിലാക്കിയ മലയാളി വിദ്യാര്‍ഥികള്‍; പരാതിയില്‍ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു

06 APRIL 2023 09:07 PM IST
മലയാളി വാര്‍ത്ത

സ്‌കോളര്‍ഷിപ്പോടെ മികച്ച കോളേജില്‍ പഠനം വാഗ്ദാനം ചെയ്ത ഏജന്‍സി വഞ്ചിച്ചതായി പരാതി. കര്‍ണാടകയില്‍ ഏവിയേഷന്‍ കോഴ്‌സിന് ചേര്‍ന്ന മലയാളി വിദ്യാര്‍ഥികളാണ് ചതിക്കുഴിയില്‍ വീണത്. ദേവാമൃത ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെയാണ് 15 വിദ്യാര്‍ത്ഥികള്‍ പരാതിയുമായെത്തിയത്. ചാത്തന്നൂര്‍ പൊലീസ് അഞ്ച് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

തട്ടിപ്പിനിരയായ ഓയൂര്‍ സ്വദേശിയായ വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ ചാത്തന്നൂര്‍ പൊലീസ് വഞ്ചനാക്കുറ്റം അടക്കം ചുമത്തി കേസെടുത്തു. കുന്നിക്കോട് സ്വദേശി ശ്യാംകുമാ!ര്‍, ലിജോജോണ്‍ തുടങ്ങീ അഞ്ചുപേര്‍ക്കെതിരെയാണ് പൊലീസ് കേസ്. ശ്യാം കുമാര്‍ സമാന തട്ടിപ്പ് കേസില്‍ നേരത്തെയും പ്രതി ആയിട്ടുള്ളയാളാണ്. അതേസമയം വിദ്യാര്‍ഥികളുടെ ആരോപണം തള്ളുകയാണ് ദേവാമൃത ചാരിറ്റബിള്‍ ട്രസ്റ്റ്. ലോണ് തിരിച്ചടയ്ക്കുന്നത് തങ്ങളാണെന്നും വിദ്യാര്‍ഥികള്‍ക്ക് ബാധ്യതയുണ്ടാകില്ലെന്നുമാണ് സ്ഥാപനത്തിന്റെ വിശദീകരണം. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ദേവാമൃത ചാരിറ്റബിള്‍ ട്രസ്റ്റ് അറിയിച്ചു.

സ്‌കോളര്‍ഷിപ്പോടെ മികച്ച കോളേജില്‍ പഠനമെന്നായിരുന്നു വാഗ്ദാനം. ഡിഗ്രി പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ജോലിയെന്നും പറഞ്ഞു. കുന്നിക്കോട് സ്വദേശിയായ ശ്യാംകുമാറിന്റെ മോഹന വാഗ്ദാനങ്ങളിലാണ് മലയാളി വിദ്യാര്‍ഥികള്‍ വീണത്. ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ ദേവാമൃത ചാരിറ്റബിള്‍ ട്രസ്റ്റ് വിദ്യാര്‍ത്ഥികളെ എത്തിച്ചത് ഡെക്കാന്‍ കോളേജ് എന്ന നഴ്‌സിങ് കോളേജിലേക്ക്. ഇവിടുത്തെ ഒരു മുറിയിലാണ് ഏവിയേഷന്‍ ക്ലാസ് തുടങ്ങിയത്. ഇവിടെ കോഴ്‌സിന് അംഗീകാരമില്ലെന്ന് മനസിലാക്കിയ വിദ്യാര്‍ഥികള്‍ പ്രശ്‌നമുണ്ടാക്കി.

ഇതോടെ കര്‍ണാടക കോളേജ് ഓഫ് മാനേജ്‌മെന്റ് ആന്റ് സയന്‍സിലേക്ക് മാറ്റി. സൗകര്യങ്ങളൊന്നുമില്ലാതെ ഹോസ്റ്റലുകളില്‍ ഏജന്‍സി താമസിപ്പിച്ചു. മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതാനെത്തിയപ്പോള്‍ മാത്രമാണ് കോളേജില്‍ ഇതുവരെ ഒരു രൂപ പോലും ഏജന്‍സി അടച്ചിട്ടില്ലെന്ന കാര്യം തിരിച്ചറിഞ്ഞതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ചതിക്കപ്പെട്ടെന്ന് മനസിലാക്കി നില്‍ക്കുമ്പോഴാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും ലോണ്‍ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ് കിട്ടിയത്. രണ്ടര ലക്ഷം മുതല്‍ നാലര ലക്ഷം രൂപ വരെയാണ് വിദ്യാര്‍ഥികള്‍ അറിയാതെ ഏജന്‍സി ലോണെടുത്തത്. സ്‌കോളര്‍ഷിപ്പ് ശരിയാക്കിക്കൊടുക്കാമെന്ന വ്യാജേന രേഖകളും ഒപ്പുകളും ശേഖരിച്ചാണ് വിദ്യാര്‍ഥികള്‍ അറിയാതെ സ്ഥാപനം ലോണെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ  (8 minutes ago)

തർക്കത്തിനൊടുവിൽ... കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു...  (24 minutes ago)

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!  (27 minutes ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (46 minutes ago)

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി  (1 hour ago)

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (2 hours ago)

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ  (2 hours ago)

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...  (2 hours ago)

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....  (2 hours ago)

ELECTION 2026 മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ നിശബദത പാലിക്കുന്നു  (2 hours ago)

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീർപ്പാക്കാൻ അവസരം...  (2 hours ago)

USS ജോർജ് ബുഷ് നങ്കൂരമിട്ടു.  (2 hours ago)

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends