Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

കടയ്ക്കലിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും പെൺകുട്ടിയെ മർദിക്കുകയും ചെയ്ത സംഭവത്തിലാണ് അൻസിയയുടെ അറസ്റ്റ്. കൊട്ടരാക്കര ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ ആണ് അൻസിയയെ അറസ്റ്റ് ചെയ്തത്.

06 APRIL 2023 09:12 PM IST
മലയാളി വാര്‍ത്ത

ഗുണ്ടായിസം കാണിച്ച് കുറച്ചുകാലമായി നാടിനെ വിറപ്പിക്കുന്ന  യുവതി, അൻസിയ ബീവി ഒടുവിൽ അറസ്റ്റിലായി. കടയ്ക്കലിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും പെൺകുട്ടിയെ മർദിക്കുകയും ചെയ്ത സംഭവത്തിലാണ് അൻസിയയുടെ അറസ്റ്റ്. കൊട്ടരാക്കര ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ ആണ് അൻസിയയെ അറസ്റ്റ് ചെയ്തത്.കടയ്ക്കൽ, പാങ്ങലുകാട്ടിൽ ഫാൻസി സ്റ്റോർ നടത്തുകയാണ് അൻസിയ. കടയുടെ മുന്നിൽ ആരെങ്കിലും വാഹനം നിർത്തിയാൽ ഇവർ പതിവായി വഴക്കുണ്ടാക്കുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

ഒരാഴ്ച  മുമ്പാണ് ഇവർ ഒരു പെൺകുട്ടിയെ നടുറോഡിലിട്ട് മർദ്ദിച്ചത്. അൻസിയ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ ദൃശ്യങ്ങൾ പകർത്തി.  മർദിക്കുന്ന ദൃശ്യം ,മൊബൈലിൽ പകർത്തിയെന്നാരോപിച്ച് അൻസിയ ഓട്ടോ ഡ്രൈവറുടെ കൈ കമ്പി വടികൊണ്ട് തല്ലിയൊടിക്കുകയായിരുന്നു. പെൺകുട്ടിയെ മർദിച്ചതിന് നേരത്തെ തന്നെ അൻസിയക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെ, കൈ ഒടിഞ്ഞ ഓട്ടോ ഡ്രൈവർ വിജിത്തും പരാതി നൽകുകയായിരുന്നു. തുടർന്നാണ് അൻസിയയുടെ അറസ്റ്റ്.

മുമ്പ് കത്തിയുമായി റോഡിൽ അൻസിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓട്ടോഡ്രൈവറായ വിജിത്തിനെ അൻസിയ കമ്പിവടി കൊണ്ട് ആക്രമിച്ചത്. ഒരാഴ്ച മുൻപ് പാങ്ങലുകാട് തയ്യൽക്കട നടത്തുന്ന അൻസിയയും മറ്റുരണ്ട് സ്ത്രീകളും തമ്മിൽ നടുറോഡിൽവെച്ച് ഏറ്റുമുട്ടിയിരുന്നു. അസഭ്യം പറയുകയും ഇരുവരും  പരസ്പ്പരം ആക്രമിക്കുകയായിരുന്നു . ഈ സംഘർഷത്തിന്റെ വീഡിയോയാണ് വിജിത്ത് ഫോണിൽ പകർത്തിയത് എന്നായിരുന്നു അൻസിയയുടെ സംശയം. തുടർന്ന് ഇക്കാര്യം ചോദിക്കാനായി ചൊവ്വാഴ്ച അൻസിയ ഓട്ടോസ്റ്റാൻഡിലെത്തി. എന്നാൽ വീഡിയോ എടുത്തിട്ടില്ലെന്ന് യുവാവ് പറഞ്ഞു.

 

എന്നിട്ടും സംശയം തീരാതെ വന്നതോടെ അൻസിയ അക്രമാസക്തയാകുകയായിരുന്നു. തുടർന്ന് അൻസിയ കയ്യിൽ കരുതിയിരുന്ന കമ്പിവടി കൊണ്ട്  വിജിത്തിനെ ആക്രമിച്ചു. കമ്പിവടി കൊണ്ട് ഇടതുകൈ തല്ലിയൊടിച്ചശേഷം അൻസിയ തയ്യൽക്കടയ്ക്കുള്ളിലേക്ക് ഓടിക്കയറി രക്ഷപെടുകയായിരുന്നു. പരിക്കേറ്റ വിജിത്തിനെ സ്റ്റാൻഡിലുണ്ടായിരുന്ന മറ്റു ഓട്ടോഡ്രൈവർമാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ജാമ്യമില്ലാവകുപ്പുകൾ ചുമത്തിയാണ് അൻസിയക്കെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്. ഒരാഴ്ചമുൻപുണ്ടായ സംഘർഷത്തിൽ രണ്ട് സ്ത്രീകളുടെ പരാതിയിലും ഇവർക്കെതിരേ പൊലീസ് കേസെടുത്തിരുന്നു.

എന്നാൽ ഇത്രയും അക്രമങ്ങൾ കാണിച്ചിട്ടും , രണ്ടു കേസുകൾ നിലവിലുണ്ടായിട്ടും ഇവർക്കെടതിരെ വേണ്ട നടപടി എടുക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു.,. ഇതേ തുടർന്നാണ് യുവതിയെ പൊലീസ് അറസ്റ്റു ചെയ്തത്. അൻസിയക്കെതിരെ ആളുകളെ മാരകായുധങ്ങളുമായി എത്തി ഭീഷണിപ്പെടുത്തുക, ആക്രമിച്ചു പരിക്കേൽപ്പിക്കുക തുടങ്ങിയ പരാതികൾ വ്യാപകമായിരുന്നു. അയൽവാസികളായ സ്ത്രീകളെ റോഡിലിട്ട് തല്ലുക, ഉത്സവസ്ഥലത്ത് കത്തിയുമായെത്തി പുരുഷന്മാരെ ആക്രമിക്കുക, തെറി പറയുക എന്നിങ്ങനെ നീളുന്നു അൻസിയക്കെതിരെയുള്ള പരാതികൾ.

  അൻസിയക്ക് ഒരു മകനാണുള്ളത്. ഈ മകന്റെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തിട്ടുണ്ട്. യുവതിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ അൻസിയയെ റിമാൻഡ് ചെയ്തു.അറസ്റ്റിലായ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെയും ഇവർ വിരട്ടി. അൻസിയ റിമാൻ്റിലായ ആശ്വാസത്തിലാണ് കടയ്ക്കലും പരിസര പ്രദേശങ്ങലിലുമുള്ള ജനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ജോലി ലഭിക്കാത്തതില്‍ മാനംനൊന്ത് 23 വയസ്സുകാരന്‍ ജീവനൊടുക്കി  (4 hours ago)

ലോകകപ്പ് ഫൈനല്‍ ആഘോഷങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി കൊച്ചി സിറ്റി പൊലീസ്  (4 hours ago)

ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് കെ മുരളീധരന്‍  (5 hours ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍  (5 hours ago)

യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു  (6 hours ago)

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു  (8 hours ago)

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും  (9 hours ago)

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന  (11 hours ago)

ഓപ്പറേഷൻ തൂഫാൻ ; ഇന്നും പരിശോധന; 80 പേർ അറസ്റ്റിൽ  (11 hours ago)

സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറാൻ വിഴിഞ്ഞം; ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ; മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും  (11 hours ago)

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ്‌ ഇത്‌ കാണിക്കുന്നത്; ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം; അപലപിച്ച് സി.പി.ഐ. എം  (11 hours ago)

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (12 hours ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (12 hours ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (12 hours ago)

Malayali Vartha Recommends