Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

കേന്ദ്രം നലകിയ പണ പോലും മാന്യമായി പൊതുജനങ്ങള്‍ക്ക് പ്രയോജനകരമായ രീതിയില്‍ ചിലവഴിക്കാതെ പാര്‍ട്ടിയ്ക്ക് വേണ്ടപ്പെട്ടവര്‍ക്ക് നല്കിയതിലൂടെ സര്‍ക്കാര്‍ തന്നെ പദ്ധതിയെ അട്ടിമറിച്ചിരിക്കുകയാണ്. കോഴിക്കോട് മാത്രം കണ്ടെത്തിയിരിക്കുന്നത് അഞ്ഞൂറ് കോടിയിലധികം രൂപയുടെ അഴിമതിയാണ്

06 APRIL 2023 09:19 PM IST
മലയാളി വാര്‍ത്ത

കേന്ദ്രവും സംസ്ഥാനവും പകുതി തുക വീതം ചിലവഴിച്ച് നടത്തുന്ന ജലജീവന്‍ പദ്ധതിയിലെ പ്രോജക്ടുകളില്‍ വ്യാപക ക്രമക്കേടും അഴിമതിയും നടന്നതായുള്ള കണ്ടെത്തലിലൂടെ കേരള സര്‍ക്കാരിന്റെ അഴിമതി ഗ്രാഫ് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. കേന്ദ്രം നലകിയ പണ പോലും മാന്യമായി പൊതുജനങ്ങള്‍ക്ക് പ്രയോജനകരമായ രീതിയില്‍ ചിലവഴിക്കാതെ പാര്‍ട്ടിയ്ക്ക് വേണ്ടപ്പെട്ടവര്‍ക്ക് നല്കിയതിലൂടെ സര്‍ക്കാര്‍ തന്നെ പദ്ധതിയെ അട്ടിമറിച്ചിരിക്കുകയാണ്. കോഴിക്കോട് മാത്രം കണ്ടെത്തിയിരിക്കുന്നത് അഞ്ഞൂറ് കോടിയിലധികം രൂപയുടെ അഴിമതിയാണ്. ഇതിന്‍െര പശ്ചാത്തലത്തില്‍ ജലജീവന്‍ പദ്ധതിയുടെ എല്ലാ കരാറുകളും പ്രോജക്ടുകളും അന്വേഷിക്കാന്‍ കേന്ദ്രംതീരുമാനിച്ചിരിക്കുകയാണ് .മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട കോക്കസാണ് കരാര്‍ വ്യവസ്ഥകളില്‍ തിരുത്തലുകള്‍ വരുത്തി വേണ്ടപ്പെട്ടവര്‍ക്ക് കരാര്‍ നല്കിയതെന്ന ആരോപണമാണ് ശ്കതമായിരിക്കുന്നത്.

അതോ സമയം,ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ കോഴിക്കോട് ഉള്ളിയേരി, മൂടാടി ജലശുദ്ധീകരണ ശാലകളിലെ കരാറിലെ ക്രമക്കേടിലെ വിജിലന്‍സ് അന്വേഷണം തിരുവനന്തപുരത്തേക്കും വ്യാപിപ്പിച്ചു. ക്രമക്കേടിനു പിന്നില്‍ ഉന്നത ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നതു സംബന്ധിച്ച വ്യക്തത വരുത്താന്‍ ജലഅതോറിറ്റി ആസ്ഥാനയെും സെക്രട്ടറിയേറ്റിലേയും ഫയലുകള്‍ പരിശോധിക്കാന്‍ തയ്യാറെടുക്കുകയാണ് .

സ്വന്തം ഇഷ്ടക്കാര്‍ക്കുവേണ്ടി കരാര്‍ മാനദണ്ഡങ്ങളൊരുക്കിയ കോഴിക്കോട് സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.ഗിരീശന്റെ വീഴ്ചകള്‍ അക്കമിട്ടു നിരത്തി ഉത്തരമേഖലാ ചീഫ് എന്‍ജിനീയര്‍ ലീനാകുമാരി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. കരാറിലെ ക്രമക്കേട് വിവരിച്ച് ഈ ചീഫ് എന്‍ജിനീയര്‍ വാട്ടര്‍ അതോറിറ്റി എംഡിക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെ ചീഫ് എന്‍ജിനീയറെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി. പകരം പി.ഗിരീശനു തന്നെ ചീഫ് എന്‍ജിനീയറുടെ ചുമതല നല്‍കി കൊണ്ടാണ് സര്‍ക്കാര്‍ അഴിമതിയെ പ്രോത്സാഹിപ്പിച്ചത്.

കരാറില്‍ വീഴ്ചയുണ്ടെന്നും അഴിമതിയുണ്ടെന്നും ബോധ്യമായതോടെ കരാര്‍ നടപടി ആലോചിക്കുന്ന കമ്മിറ്റിയില്‍ നേരിട്ട് പങ്കെടുക്കാന്‍ ജല അതോറിറ്റി വിജിലന്‍സ് ഡപ്യൂട്ടി ചീഫ് എന്‍ജിനീയറോട് എംഡി നിര്‍ദേശിച്ചു. കരാര്‍ നല്‍കും മുന്‍പ് ജലഅതോറിറ്റിയുടെ നിയമവിഭാഗത്തിന്റെ അനുമതി തേടണമെന്നും ചീഫ് ലോ ഓഫിസര്‍ക്ക് ഫയല്‍ കൈമാറണമെന്നും വിജിലന്‍സ് ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ഇതും പാലിക്കപ്പെട്ടില്ലെന്ന് കണ്ടെത്തിയിരിക്കുന്നു.

ജല അതോറിറ്റിയുടെ സ്റ്റാന്‍ഡിങ് കൗണ്‍സലിന്റെ ഉപദേശം സ്വീകരിച്ച് തിടുക്കപ്പെട്ട് കരാര്‍ നല്‍കുകയായിരുന്നു. ജലഅതോറിറ്റി ചെയര്‍മാനും എംഡിയും ഉള്‍പ്പെടെ നിര്‍ദേശം നല്‍കിയിട്ടും ഇഷ്ടക്കാരനു തന്നെ കരാര്‍ നല്‍കി. കോഴിക്കോട് സൂപ്രണ്ടിങ് എന്‍ജിനീയറും പിന്നീട് ഉത്തരമേഖലാ ചീഫ് എന്‍ജിനീയറായി സ്ഥാനക്കയറ്റവും നേടിയ ഈ ഉദ്യോഗസ്ഥന് പിന്നില്‍ ഉന്നതരുണ്ടെന്ന സൂചനയും ഇതിനകം പുറത്തുവന്നു. പിഴവ് ചൂണ്ടിക്കാണിച്ച ചീഫ് എന്‍ജിനീയറെ ഉടനെ സ്ഥലം മാറ്റിയതോടെയാണ് ഈ സംശയം ബലപ്പെട്ടത്.

 ഇന്ത്യയില്‍ മറ്റൊരു കരാറുകാരനും ഇല്ലാത്ത ഈ യോഗ്യത പൊന്നാനി കരാറുകാരനു മാത്രമുണ്ടെന്നു വരുത്തിത്തീര്‍ത്താണ് 559 കോടിയുടെ കരാര്‍ നല്കിയിരിക്കുന്നത്. ഇതിന് പിന്നില്‍ വന്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ ഇടപെടല്‍ നടന്നതായി കണ്ടെത്തിയിരിക്കുകയാണ്.ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ശുദ്ധജല വിതരണത്തിനുള്ള കരാര്‍ നല്‍കിയതില്‍ ക്രമക്കേടു നടന്നെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തി ജൂലൈ 7 ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. അത്തോളി പഞ്ചായത്ത് അംഗം കെ.ബൈജു നല്‍കിയ പരാതിയിലാണു കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജി ടി.മധുസൂദനന്റെ ഉത്തരവ്.

കോഴിക്കോട് ജില്ലയിലെ 7 പഞ്ചായത്തുകളില്‍ ശുദ്ധജല വിതരണത്തിനു ജലശുദ്ധീകരണ ശാല, പമ്പ് ഹൗസുകള്‍, വിതരണ പൈപ്പുകള്‍ എന്നിവ സ്ഥാപിക്കാന്‍ 559 കോടിയുടെ കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആക്ഷേപം. ജല വകുപ്പിലെ 2 സൂപ്രണ്ടിങ് എന്‍ജിനീയര്‍മാര്‍, ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, ഡപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍, 2 കരാറുകാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ഇഷ്ടക്കാര്‍ക്കു കരാര്‍ നല്‍കാന്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയെന്നും കരാറുകാര്‍ നല്‍കിയ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണു കരാര്‍ നല്‍കിയതെന്നും പരാതിയിലുണ്ട്. മുന്‍പരിചയമുള്ള ഒട്ടേറെ കരാറുകാര്‍ ടെന്‍ഡറില്‍ പങ്കെടുത്തെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഇവരെ അയോഗ്യരാക്കി. കോടതി ഉത്തരവിലൂടെ നടക്കുന്ന അന്വേഷണമായതിനാല്‍ വിജിലന്‍സിനെ സര്‍ക്കാരിന്റെ കൂട്ടില്‍ അടച്ചിടാന്‍ പറ്റുമോയെന്ന് സംശയമാണുയരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ജോലി ലഭിക്കാത്തതില്‍ മാനംനൊന്ത് 23 വയസ്സുകാരന്‍ ജീവനൊടുക്കി  (4 hours ago)

ലോകകപ്പ് ഫൈനല്‍ ആഘോഷങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി കൊച്ചി സിറ്റി പൊലീസ്  (4 hours ago)

ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് കെ മുരളീധരന്‍  (5 hours ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍  (5 hours ago)

യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു  (6 hours ago)

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു  (8 hours ago)

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും  (9 hours ago)

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന  (11 hours ago)

ഓപ്പറേഷൻ തൂഫാൻ ; ഇന്നും പരിശോധന; 80 പേർ അറസ്റ്റിൽ  (11 hours ago)

സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറാൻ വിഴിഞ്ഞം; ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ; മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും  (11 hours ago)

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ്‌ ഇത്‌ കാണിക്കുന്നത്; ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം; അപലപിച്ച് സി.പി.ഐ. എം  (11 hours ago)

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (12 hours ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (12 hours ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (12 hours ago)

Malayali Vartha Recommends