Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

കേരളത്തിലൊരു പ്രേത ഗ്രാമമുണ്ടോ? എങ്കിൽ ഇവിടം അങ്ങനെയായത് എന്തുകൊണ്ട്? കേരളത്തിൽ അങ്ങനെയൊരിടമുണ്ടെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ബിബിസി പുറത്തുവിടുന്നത്.

06 APRIL 2023 09:27 PM IST
മലയാളി വാര്‍ത്ത

കേരളത്തിലൊരു പ്രേത ഗ്രാമമുണ്ടോ? എങ്കിൽ ഇവിടം അങ്ങനെയായത് എന്തുകൊണ്ട്? കേരളത്തിൽ അങ്ങനെയൊരിടമുണ്ടെന്ന ഞെട്ടിക്കുന്ന വാർത്തയാണ്  ബിബിസി  പുറത്തുവിടുന്നത്. നിരവധി കാരണങ്ങളാണ് കേരളത്തിലെ ഈ ഗ്രാമം ഇങ്ങനെയാവാൻ കാരണം.

പത്തനംതിട്ട ജില്ലയിലെ കുമ്പനാട് എന്ന ഗ്രാമമാണ് ആൾ വാസമൊഴിഞ്ഞ് പ്രേതഗ്രാമമായി മാറിയിരിക്കുന്നത് എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. പത്തനംതിട്ട ജില്ലയിൽ തിരുവല്ലയ്ക്കും കോഴഞ്ചേരിക്കും ഇടയിലുള്ള ഒരു ചെറു ഗ്രാമമാണ് കുമ്പനാട്. പൊതുസമൂഹം ശ്രദ്ധിക്കപ്പെടാതെ പോകുന്ന നിരവധി കാരണങ്ങൾ ഈ ഗ്രമത്തെ പ്രേതഗ്രാമമാക്കുന്നു.  ആളൊഴിഞ്ഞതാക്കുന്നു.

 

 

 ബിബിസി യുടെ മാധ്യമപ്രവർത്തകനായ സൗതിക് ബിശ്വാസ് കേരളത്തിലെ കുമ്പനാട്ടേക്ക് നടത്തിയ യാത്രയിലും അന്വേഷണത്തിലും കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ കേരളം ചർച്ച ചെയ്യുന്നത്. കേരളത്തിൽ ഇങ്ങനെയൊരു ഗ്രമം ഉണ്ടന്നും,അവിടം ആളൊഴിഞ്ഞ് വിജനമാണെന്നും ഞെട്ടലോടെയാണ് മനസിലാക്കിയത്. എപ്പോഴോ ഒരു മലയാളം സിനിമയിൽ കണ്ടത് ഇതുമായി ബന്ധപ്പെടുത്തി ഓർക്കുന്നു.

അതായത് കുംബനാട്ടുന്ന് എല്ലാവരും വിദേശത്തേക്ക് പോകുന്നു എന്ന് കഥാപാത്രങ്ങൾ തമ്മിൽ പറയുന്നത്.  കുമ്പനാട്ടും അതിനെ ചുറ്റിപ്പറ്റിയുള്ള അരഡസനോളം പച്ചപ്പുള്ള ഗ്രാമങ്ങളിലുമായി 25,000-ത്തോളം ആളുകൾ ഉണ്ട്  എന്നാണ് വയ്പ്പ്. എന്നാൽ ഇവിടെയുള്ള 11,118 വീടുകളിൽ ഏകദേശം 15% പൂട്ടിക്കിടക്കുന്നു.

 ഉടമകൾ വിദേശത്തേക്ക് കുടിയേറുകയോ  മക്കളോടൊപ്പം താമസിക്കുകയോ ആണെന്ന് വില്ലേജ് ഓഫീസർ ആശ സിജെ പറയുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു . വർഷങ്ങൽക്ക് മുന്നേ തന്നെ വിദേശ രാജ്യങ്ങളിലേക്ക് തൊഴിലന്വേഷണാർത്ഥം പോയ പലരും, പിന്നീട് മക്കളെയും കുടുബത്തെയും കൊണ്ടുപോയി. പ്രായമായ മാതാപിതാക്കൾ മാത്രം ചില വീടുകളിൽ അവശേഷിച്ചു. മറ്റു ചലർ മറ്റു സ്ഥലങ്ങലിലുള്ള മക്കളുടെ അടുത്തേക്കോ, വ‍ദ്ധ സദനങ്ങലിലേക്കോ മാറി .

വീടുവിട്ടു പോകാൻ മടിച്ച പലരും മരണം കാത്തിരിക്കുന്നു, മറ്റു ചിലർ മരണപ്പെട്ടു. വാർദ്ധക്യത്തിൽ ഒറ്റക്കായവരും ഏറെ. ഇവിടങ്ങലിലെങ്ങും, കുഞ്ഞുങ്ങളില്ല, കളിചിരികളില്ല. വലിയപറമ്പിലെ കൂററൻ ഗേറ്റുകളിൽ നല്ലൊരു ശതമാനവും  പൂട്ടക്കിടക്കുന്നവയാണ്. അല്ലെങ്കിൽ മുറ്റം കരിയില കയറി, കാടുപിടിച്ച് ദുരൂഹത നിറച്ചു കിടക്കുന്നുണ്ടാവും.അതൊക്കെ കൊണ്ടുതന്നെ കുമ്പനാട്ട്  20 സ്‌കൂളുകളുണ്ടെങ്കിലും വിദ്യാർത്ഥികൾ വളരെ കുറവാണ്.

ചൈനയെ കടത്തി വെട്ടി ജനസംഖ്യയിൽ മുന്നേറുന്ന രാജ്യമായി മാറുന്നു ഇൻഡ്യ. എന്നാൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ‍ഞെട്ടിക്കുന്ന ജനസംഖ്യാ കുറവാണ് രേഖപ്പെടുത്തുന്നത്. അതിനുദാഹരണം കൂടിയാണ് കുമ്പനാട് എന്ന ഈ ഗ്രാമം. മാത്രമല്ല. ഇവിടെ പ്രായമായവരാണ് കൂടുതലുള്ളത്, കുട്ടികളില്ല. അതുകൊണ്ടുതന്നെ, വർഷങ്ങളായി, കേരളത്തിലെ ഈ പ്രദേശത്തെ സ്കൂളുകൾ അസാധാരണമായ ഒരു പ്രശ്നമാണ് അഭിമുഖീകരിക്കുന്നത്. വിദ്യാർത്ഥികൾ വിരളമാണ് എന്നതാണ് അത്.

അധ്യാപകർക്ക് അവരെ തേടി പോകേണ്ടിവരുന്നു. വിദ്യാർഥികളെ സ്‌കൂളിലെത്തിക്കാൻ അദ്ധ്യാപകർ പോക്കറ്റിൽ നിന്ന് പണം നൽകേണ്ട അവസ്ഥയാണ്. കുമ്പനാട്ടെ, 150 വർഷം പഴക്കമുള്ള  സർക്കാർ അപ്പർ പ്രൈമറി സ്കൂളിൽ 50 വിദ്യാർത്ഥികളാണുള്ളത്. 14 വയസ്സുവരെയുള്ള കുട്ടുകൾ പഠിക്കേണ്ട അപ്പർ പ്രൈമറി സ്കൂളാണിത്.  പത്തനംതിട്ട പട്ടണത്തോട് ചെർന്ന ഗ്രാമങ്ങലിൽ നിന്നുള്ള ദരിദ്ര കുടുംബങ്ങളിലെ കുട്ടികളാണ് ഇവരൊക്കെയും.

7 പേർ പഠിക്കുന്ന ഏഴാംക്ലാസ്സാണ് ഏറ്റവും കൂടുതൽ വിദ്യർത്ഥികൾ ഉള്ള ക്ലാസ്സ് എന്ന് അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.  2016 വർഷത്തിൽ 7 പേരുള്ള ക്ലാസിൽ ഒരു വിദ്യാർത്ഥി മാത്രമാണുണ്ടായിരുന്നത്.  വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കുക എന്നത് അദ്ധ്യാപകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. വീട്ടിൽ നിന്ന് സ്‌കൂളിലേക്കും തിരിച്ചും വിദ്യാർത്ഥികളെ എത്തിക്കുന്ന ഓട്ടോ റിക്ഷകൾക്ക് നൽകാനായി ഈ സ്കൂളിലെ എട്ട് അധ്യാപകരും ഓരോ മാസവും 2,800 രൂപ സ്വന്തം പോക്കറ്റിൽ നിന്ന ചെലവഴിക്കുന്നു.

വിദ്യാർഥികളെ തേടി വീടുവീടാന്തരം ഇവർ  കയറിയിറങ്ങുകയും ചെയ്യുന്നു. പ്രദേശത്തെ കുറച്ച് സ്വകാര്യ സ്കൂളുകൾ ഉള്ളതിൽ പോലും വിദ്യാർത്ഥികളെ എത്തിക്കാനായി പെടാപ്പാടാണ്. ഇവിടേയ്ക്ക് വിദ്യാർത്ഥികളെ അന്വേഷിക്കാൻ അധ്യാപകരെയാണ് അയയ്ക്കുന്നത്. കുമ്പനാട്ടെ  ഏറ്റവും വലിയ സ്കൂളിൽ കഷ്ടിച്ച് 70 വിദ്യാർത്ഥികൾ മാത്രമേയുള്ളൂ എന്നു പറഞ്ഞാൽ വിശ്വസിക്കാനാവുമോ? എങ്കിൽ അത് സത്യമാണ്.

പാഠങ്ങൾ വായിക്കുന്നതും, കുട്ടികളും അദ്ധ്യാപകരും സംസാരിക്കുന്നതുമായ ദുർബലമായ ശബ്ദം മാത്രമാണ് ഈ സ്കൂളുകൾക്കു പുറത്ത് കേൾക്കാനാവുക എന്നാണ് സൗതിക് പറയുന്നത്. ഇവിടെ,ഈ ഗ്രാമത്തിൽ കുട്ടികളില്ല, ആളുകൾ തന്നെ താമസമില്ല, പിന്നെ എന്തുചെയ്യാനാവും എന്നാണ് സ്കൂൾ പ്രിൻസിപ്പൽ ജയദേവി ആർ ചോദിക്കുന്നത് എന്ന് ബിബിസി ലേഖനത്തിൽ പറയുന്നു.

ജനസംഖ്യ കുറയുകയും, ഇപ്പോഴുള്ള വിരലിലെണ്ണാവുന്നവർ പ്രായമേറിവരാവുകയും ചെയ്ത അവസ്ഥയാണ് കുമ്പനാട്ട് ഇപ്പോഴുള്ളത്. രാജ്യത്തെ ആകെയുള്ള ജനസംഖ്യയിൽ  47 % പേർ,  25 വയസ്സിൽ താഴെയുള്ളവരാണ്. 1990 ൽ രാജ്യം സമ്പത്വ്യവസ്ഥയിൽ ഉദാരവൽക്കരണം കൊണ്ടുവന്നതിൽപ്പിന്നെയാണ് ഇതിൽ മൂന്നിൽ രണ്ട് ഭാഗവും ജനിച്ചത്. ആ സാഹചര്യത്തിലാണ് പ്രായമായവർ മാത്രമായി ഒരു ഗ്രാമം, കുട്ടികളില്ലാത്ത ഒരു ഗ്രാമം ഈ കേരളത്തിൽ സ്ഥിതി ചെയ്യുന്നത്.സർക്കാർ നടത്തുന്ന ഒരു  ആശുപത്രി,  30-ലധികം ഡയഗ്നോസ്റ്റിക് സെന്ററുകൾ, മൂന്ന് വൃദ്ധസദനങ്ങൾ എന്നിവ ആ പ്രദേശത്തെ പ്രായമേറിയ ജനസമൂഹത്തിലേക്ക് വിരൽചൂണ്ടുന്ന ഉദാഹരണങ്ങളാണ്.

എന്നാൽ മറ്റൊരു വസ്തുത എല്ലാ ബാങ്കുകൾക്കും ബ്രാഞ്ചുകളുള്ള പ്രദേശമാണ് കുമ്പനാട് എന്നതാണ്. അര കിലോമീറ്റർ ചുറ്റളവിൽ 8 ബാങ്കുകളുടെ ശാഖകളാണ് ഇവിടെയുള്ളത്. അങ്ങനെ മൊത്തത്തിൽ രണ്ടു ഡസനോളം ബാങ്കുകൾ കുമ്പനാട്ടുണ്ട്. ഇവിടുത്തെ ഒറ്റപ്പെട്ട മാതാപിതാക്കൾക്ക് ലോകമെമ്പാടും താമസിക്കുന്ന മക്കളിൽ നിന്ന് പണം അയച്ചുകിട്ടുന്നത് ഈ ഭാങ്കുകൾ വഴിയാണ്.

കേരളത്തിൽ നിന്ന് എത്രപേരാണ് ഇത്തരത്തിൽ വിദേശരാജ്യങ്ങളിൽ ജോലികൾക്കായി പോവുകയും പിന്നീട് പൗരത്വം സ്വീകരിച്ച് വിദേശികളായി മാറുകയും ചെയ്യുന്നത്. അത്തരത്തിൽ എത്ര വിദേശ പണമാണ് രാജ്യത്തേക്കെത്തുന്നത്.  കഴിഞ്ഞ വർഷം വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരിൽ നിന്ന് ഇന്ത്യ സ്വരൂപിച്ച 100 ബില്യൺ ഡോളറിന്റെ 10 ശതമാനവും കേരളത്തിലേക്കാണ് എന്നതാണ് വസ്തുത. ഒന്നോ, രണ്ടോ മക്കളുള്ല ചെറു കുടുംബങ്ങളാണ് ഏറെയും.

മക്കൾക്ക് മികച്ച വിദ്യാഭ്യാസം നേടിക്കൊടുക്കണമെന്ന് ഇവർക്ക് നിർബന്ധവുമുണ്ട്. മികച്ച വിദ്യാഭ്യാസം നേടിയവർ കുടുംബത്തിലെ മറ്റു അംഗങ്ങളുടെ വഴി പിൻതുടർന്ന് വിദേശത്തേക്ക് തന്നെ പോകുന്നു.  മാതാപിതാക്കളെ വീട്ടിൽ ഉപേക്ഷിച്ച് അവസരങ്ങൾക്കായി രാജ്യത്തിനകത്തും പുറത്തും അതിവേഗം കുടിയേറുന്ന യുവാക്കളാണ് കുമ്പനാട്ടെ ഏറ്റവും വലിയ പ്രശ്നം. ആളൊഴിഞ്ഞ് പ്രേതബാധയുള്ള ഗ്രാമമായി, മരണം കാത്ത് കഴിയുന്ന പ്രായമായവരുടെ ഗ്രാമമായി ,കുട്ടികളില്ലാത്ത -കളിചിരികളില്ലാത്ത ഗ്രമമായി കുമ്പനാട് മാറിയിരിക്കുന്നു.

യുവാക്കളുടെ വിദേശ കുടിയേറ്റം ഇനിയും കൂടിയാൽ കുമ്പനാട് പോലെ കേരളത്തിലെ മറ്റ് പലഗ്രമങ്ങളും മാറും.നല്ല ജോലിയും മതിയായ ശമ്പളവും ജീവിത സൗകര്യങ്ങളും  യുവാക്കൾക്ക് നൽകാൻ മാറിവരുന്ന സർക്കാരുകൾ ശ്രമിച്ചില്ലെങ്കിൽ ,മികച്ച ബുദ്ധിവൈഭവമുള്ളവരുടെ നാടായ കേരളം താമസിയാതെ മൊത്തമായും പ്രേതസംസ്ഥാനമാവും ന്നുസാരം. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ജോലി ലഭിക്കാത്തതില്‍ മാനംനൊന്ത് 23 വയസ്സുകാരന്‍ ജീവനൊടുക്കി  (4 hours ago)

ലോകകപ്പ് ഫൈനല്‍ ആഘോഷങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി കൊച്ചി സിറ്റി പൊലീസ്  (4 hours ago)

ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് കെ മുരളീധരന്‍  (5 hours ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍  (5 hours ago)

യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു  (6 hours ago)

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു  (8 hours ago)

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും  (9 hours ago)

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന  (11 hours ago)

ഓപ്പറേഷൻ തൂഫാൻ ; ഇന്നും പരിശോധന; 80 പേർ അറസ്റ്റിൽ  (11 hours ago)

സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറാൻ വിഴിഞ്ഞം; ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ; മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും  (11 hours ago)

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ്‌ ഇത്‌ കാണിക്കുന്നത്; ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം; അപലപിച്ച് സി.പി.ഐ. എം  (11 hours ago)

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (12 hours ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (12 hours ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (12 hours ago)

Malayali Vartha Recommends