Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

സംസ്ഥാനത്ത് ഇന്ന് ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കളിൽ മായം കലരാത്തത് വിരളമാണ് എന്ന് നമുക്കറിയാം. ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കുന്നതിൽ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥർ തന്നെ വീഴ്ച്ച വരുത്തിയാൽ പിന്നെ എന്ത് സുരക്ഷ? എത്രയെത്ര സംഭവങ്ങളാണ് ഇത്തരത്തിൽ നമുക്കു മുന്നിലുള്ളത്.

06 APRIL 2023 09:38 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഇന്ന് ലഭിക്കുന്ന  ഭക്ഷ്യ വസ്തുക്കളിൽ മായം കലരാത്തത് വിരളമാണ് എന്ന് നമുക്കറിയാം. ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കുന്നതിൽ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥർ തന്നെ വീഴ്ച്ച വരുത്തിയാൽ പിന്നെ എന്ത് സുരക്ഷ? എത്രയെത്ര സംഭവങ്ങളാണ് ഇത്തരത്തിൽ നമുക്കു മുന്നിലുള്ളത്. ചെറിയ കുഞ്ഞുങ്ങളടക്കം കഴിക്കുന്നതല്ലേ ഇതൊക്കെ, എന്നിട്ടും ഈ ഉദ്യോഗസ്ഥരൊക്കെ

ൻ്തിനാണിങ്ങനെ ചെയ്യുന്നത് എന്ന് ഒരിക്കലെങ്കിലും ചോദിച്ചുപോകാത്ത മലയാളികളുണ്ടാവില്ല. ഹോട്ടലുകളിൽ മീൻവണ്ടികളിൽ, പാൽ ലോറികളിൽ നടത്തുന്ന മിന്നൽ പരിശോധന നമുക്കറിയാം. എന്നാൽ ഈ പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥരുടെ ഓഫീസുകളിൽ പരിശോധന നടത്തിയാലോ? അത്തരത്തിലൊരു പരിശോധന നടന്നിരിക്കുകയാണ് ഇപ്പോൾ. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ചില ഉദ്യോഗസ്ഥർ അഴിമതി നടത്തുന്നു എന്നും, ഗുണമേൻമ കുറഞ്ഞ ഭക്ഷ്യ വസ്തുക്കൾ വിൽക്കാൻ ഒത്താശ ചെയ്യുന്നു എന്നുമുള്ള വിവരത്തെ തുടർന്നാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശത്തെ  തുടർന്ന് പരിശോധന നടന്നത്. ഓപ്പറേ,ൻ ഹെൽത്ത്-വെൽത്ത് എന്ന പേരിൽ സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷമറുടെ ഓഫീസിലും, പതിനാലു ജില്ലകളിലെയും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർമാരുടെ ഓഫീസുകളിലും തിരുവനന്തപുരം, പത്തനംതിട്ട,എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ഭക്ഷ്സുരക്ഷാ വകുപ്പിന്റെ ലാബുകളിലും ഒരേസമയം മിന്നൽ പരിശോധന നടത്തുകയായിരുന്നു.

പരിശോധനയിൽ കണ്ടെത്തിയ ഗൗരവമായ ക്രമക്കേടുകൾ നിരവധിയാണ്. ഒന്ന്- , സംസ്ഥാനത്ത് വിറ്റഴിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ, ഭക്ഷ്യ സുരക്ഷാ വകുപ്പ് ശേഖരിക്കുന്നുണ്ട്. എന്നാൽ പല ജില്ലകളിലും ഇതിൻമേൽ തുടർ നടപടികൾ സ്വീകരിക്കുന്നില്ല. ഭക്ഷ്യസുരക്ഷാ  ഉദ്യോഗസ്ഥന്മാർ ശേഖരിക്കുന്ന ഭക്ഷ്യ സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാ  വകുപ്പിന്റെ  ലാബുകളിൽ അയച്ച് പരിശോധന നടത്തിയ ശേഷം “സുരക്ഷിതമല്ലാത്തത്” എന്ന് പരിശോധനാ ഫലം ലഭിക്കുന്ന ആഹാരസാധനങ്ങള്‍ വിൽക്കുന്നവരെ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഒരു വർഷത്തിനകം വിചാരണ ചെയ്യണമന്ന് ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്നുണ്ട്.

 

എന്നാൽ വകുപ്പിലെ ചില ഉദ്യോഗസ്ഥർ, അഴിമതി നടത്തി, ഭക്ഷ്യസുരക്ഷാ കമ്മി,ണറുടെ അനുമതി വാങ്ങാൻ ഒരുവർഷത്തിലധികം കാലതാമസം എടുത്തിട്ടുള്ളതായി കണ്ടെത്തി. അതുവഴി കാലതാമസം ഉണ്ടായതിന്റെ പേരിൽ, ഭക്ഷ്യ ഉൽപ്പാദകർ, വിതരണക്കാർ, ഇറക്കുമതി ചെയ്യുന്നവർ എന്നിവർ നിയമനടപടികളിൽ നിന്ന് രക്ഷപെട്ടതായും വിജിലൻസ് കണ്ടെത്തി. രണ്ട്- ഇപ്രകാരം സുരക്ഷിതമല്ലെന്ന ലാബ് പരിശോധനാ ഫലം ലഭിച്ചവയിൽ നിരവധി പേർക്കെതിരെ നടപടി എടുത്തിട്ടില്ല.

നടപടികൾ എടുക്കാതെ മോശം ഭക്ഷണം വിറ്റഴിക്കാൻ അനുമതി ലഭിച്ച ഭക്ഷ്യ ഉൽപ്പാദകർ, വിതരണക്കാർ തുടങ്ങിയവരുടെ ജില്ല തിരിച്ചുള്ള എണ്ണം ഇങ്ങനെയാണ്  .  എറണോകുളം ജില്ലയിലെ പള്ളുരുത്തി  11, പത്തനംതിട്ട  10 ,കരുനാഗപ്പള്ളി  2 , ചടയമംഗലം 2 ,കോഴിക്കോട്ട് ബേപ്പൂരിൽ 17 , പാലക്കാട് 38 ,കോട്ടയം 8 ,ആലപ്പുഴ  7 , മലപ്പുറം 6 . ഈ കണക്കുകളിലുൾപ്പെട്ടവരെല്ലാം ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലേക്കെത്തിച്ചവരാണ്.

ഇവരൊക്കെ ഈ പിടിപ്പുകെട്ട ഉദ്യോഗസ്ഥരാൽ രക്ഷപെട്ടു. മൂന്ന്- ഭക്ഷ്യസുരക്ഷാ ലാബുകളിൽ നിന്നും “നിലവാരമില്ലാത്തത്”, “തെറ്റായ ബ്രാൻഡ്” എന്നിങ്ങനെ പരിശോധനാ ഫലം വരുന്ന ആഹാരസാധനങ്ങളുടെ ഉടമകളിൽ നിന്നും പിഴ ഒടുക്കുന്നതിനും, അതോടോപ്പം കമ്പോളത്തിൽ നിന്നും പ്രസ്തുത ആഹാരസാധനങ്ങള്‍ പിൻവലിക്കേണ്ടതാണെന്നും ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്നു. എന്നാൽ അഴിമതി നടത്തിയ ഉദ്യോഗസ്ഥർ നടപടി വൈകിച്ചു.

അതിനാൽ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്മാർ ഫീൽഡ് പരിശോധനാ വേളയിൽ എടുക്കുന്ന സാമ്പിളുകളിൽ “ഗുണനിലവാരമില്ലാത്തത്”, തെറ്റായ ബ്രാൻഡ്”, എന്നിങ്ങനെ ലഭിക്കുന്ന ആഹാരസാധനങ്ങള്‍  വിറ്റു തീർക്കുന്നതിന് മനപ്പൂർവ്വം വഴിയൊരുക്കി എന്നാണ് കണ്ടെത്തൽ.  
നാല്- ഇപ്രകാരം നിലവാരമില്ലാത്ത ആഹാരപദാർത്ഥങ്ങൾ ആണെന്ന് പരിശോധനാ ഫലം ഉള്ള  പത്തനംതിട്ട ജില്ലയിലെ 128 സാമ്പിളുകളിൽ നാളിതുവരെയും പിഴ ഈടാക്കിയിട്ടില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.

കോട്ടയം ജില്ലയിൽ 2016 മുതൽ 2022 വരെ കണ്ടെത്തിയ നിലവാരമില്ലാത്ത 46 ഫുഡ്സാമ്പിളുകൾ  ഒരു നടപടിക്കും വിധേയമായിട്ടില്ല. ഇതുപോലെ വേറെയും ഭക്ഷ്യ സുരക്ഷാ ഓഫീസുകൾ ഉണ്ട്.
അഞ്ച്-ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനാന വേളയിലും, മിന്നൽ പരിശോധനകള്‍ നടത്തുന്ന വേളയിലും ശേഖരിക്കുന്ന സർവ്വൈലൻസ് സാമ്പിളുകളുടെ  ഫലം 14 ദിവസത്തിനകം. ഭക്ഷ്യ സുരക്ഷാ ലാബുകലിൽ നിന്നും നൽകണം.

ഇങ്ങനെ ലഭിച്ച സുരക്ഷിതമല്ലാത്ത, നിലവാരമില്ലാത്ത തെറ്റായ ബ്രാൻഡ് എന്നു കണ്ടെത്തിയ ആഹാരവസ്തുക്കളുടെ സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ വിശദമായ മഹസർ സഹിതം ഉടൻ ശേഖരിക്കണ്ടേതാണ്. ഇത് സംസ്ഥാനത്തെ ഒട്ടുമിക്ക ഉദ്യോഗസ്ഥരും പാലിക്കുന്നില്ലെന്ന ഗുരുതരവാഴ്ചയാണ് കണ്ടെത്തിയതിൽ ഒന്ന്. ഇത് സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്തതും, ജീവനുതന്നെ ഭീഷണി ആയേക്കാവുന്നതുമായ നിരവധി ആഹാരവസ്തുക്കൾ  നിർലോഭം വിര്റഴിക്കാൻ ഇടയാവുന്നു എന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.  


ആറാമതായി-- ഭക്ഷ്യ വസ്തുക്കൾ കണ്ടെടുക്കുമ്പോൾ അതിന്റെ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കണം എന്ന നിയമത്തിലുണ്ട്. എന്നാല്‌‍ സംസ്ഥാനത്തെ ഒറ്റ ഭക്ഷ്യ സുരക്ഷാ ഓഫീസിൽ പോലും ഇങ്ങനെ ഉദ്യോഗസ്ഥർ പഴകിയതോ മായം ചേർത്തതോ ആയ ഭക്ഷണം പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ല. ഇനി ഏഴാമതായി- ഭക്ഷ്യവിതരണത്തിനായി സംസ്ഥാനത്ത് ലൈസൻസ് എടുത്തിട്ടുള്ള ഉൽ‍പ്പാദകർ, ഇറക്കുമതിക്കാർ, വിതരണക്കാർ  എന്നിവർ എല്ലാ വർഷവും മാർച്ച് 31 നകം വിറ്റുപോയ ഭക്ഷണത്തിന്റെ അളവ്, അതാതു ഭക്ഷ്യസുരക്ഷ് ഓഫീസർമാർ മുമ്പാകെ സമർപ്പിക്കണം എന്ന് നിയമമുണ്ട്. അപ്രകാരം റിട്ടേൺസ്  ഫയൽ ചെയ്തില്ലെങ്കിൽ ദിനംപ്രതി 100/- രൂപ  ഇവരിൽ നിന്ന് ഈടാക്കണമെന്നും ചട്ടം പറയുന്നു.

 എന്നാൽ നിലവിൽ ഇപ്രകാരമുള്ള ലൈസൻസ് ലഭിച്ചവരിൽ  വളരെ കുറച്ചുപേർ മോത്രമേ റിട്ടേൺ ഫയൽ ലചയ്തിട്ടുള്ളൂ എന്നാണ് വിജിലൻസ് കണ്ടെത്തയിരിക്കുന്നത്.  അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇത്തരം നടപടികലിൽ നിന്ന് ഒവിവാകുകയായിരുന്നു മറ്റുള്ളവരെന്നും കണ്ടെത്തി. തിരുവനന്തപുരം അസിസ്റ്റന്റ് ഫുഡ് റസഫ്റ്റി കമ്മീഷണറുടെ ഓഫീസിൽ 53 ഫയലകള്‍ രജിസ്റ്ററുകളിൽ പോലും
രോകപ്പെടുത്താത്തതായും, മര്റു നടപടികൾ നടത്താതെ പൂവ്ത്തി വച്ചിരിക്കുന്നതായും കണ്ടെത്തി.

 ഇന്നലെ നടന്ന മിന്നൽ പരിശോധനയിൽ കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിറപ്പോർട്ട് ഉടൻ തലന്ന സർക്കാരിന്കൈമാറുമെന്ന്ന്ന്   വിജിലൻസ്മ ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു. .

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ജോലി ലഭിക്കാത്തതില്‍ മാനംനൊന്ത് 23 വയസ്സുകാരന്‍ ജീവനൊടുക്കി  (4 hours ago)

ലോകകപ്പ് ഫൈനല്‍ ആഘോഷങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി കൊച്ചി സിറ്റി പൊലീസ്  (4 hours ago)

ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് കെ മുരളീധരന്‍  (5 hours ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍  (5 hours ago)

യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു  (6 hours ago)

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു  (8 hours ago)

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും  (9 hours ago)

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന  (11 hours ago)

ഓപ്പറേഷൻ തൂഫാൻ ; ഇന്നും പരിശോധന; 80 പേർ അറസ്റ്റിൽ  (11 hours ago)

സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറാൻ വിഴിഞ്ഞം; ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ; മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും  (11 hours ago)

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ്‌ ഇത്‌ കാണിക്കുന്നത്; ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം; അപലപിച്ച് സി.പി.ഐ. എം  (11 hours ago)

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (12 hours ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (12 hours ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (12 hours ago)

Malayali Vartha Recommends