രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫിസിലെ ടെലിഫോണ്‍ കണക്ഷനും ഇന്റര്‍നെറ്റും നിര്‍ത്തലാക്കി

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫിസിലെ ടെലിഫോണ്‍ കണക്ഷനും ഇന്റര്‍നെറ്റും നിര്‍ത്തലാക്കി. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനാലാണ് നടപടിയെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. അയോഗ്യനാക്കിയ തീരുമാനം കോടതിയുടെ പരിഗണനയിലിരിക്കെ ധൃതിപിടിച്ചു നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.
ഇതിനിടെ, രാഹുല്‍ ഗാന്ധി വയനാട്ടുകാര്‍ക്ക് എഴുതിയ കത്ത് വീടുകളില്‍ വിതരണം ചെയ്തു തുടങ്ങി. അഞ്ച് ദിവസത്തിനുള്ളില്‍ മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും കത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിച്ച് മുന്നോട്ടു പോകണമെന്ന് രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഈ മാസം 11ന് വയനാട്ടിലെത്തുന്ന രാഹുലിന് വന്‍ സ്വീകരണം ഒരുക്കാനാണ് യുഡിഎഫ് തീരുമാനം.
https://www.facebook.com/Malayalivartha

























