അച്ഛനൊപ്പമാണ് താനെന്ന് അജിത്ത് ആന്റണി...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ എ.കെ.ആന്റണിയുടെ തിരുവനന്തപുരം വഴുതക്കാട്ടെ വസതിയായ 'അഞ്ജനം' പിറന്നാള്‍ മധുരം വേണ്ടെന്നുവച്ചു. എ.കെ.ആന്റണിയുടെ ഇളയ മകനും അനില്‍ ആന്റണിയുടെ സഹോദരനുമായ അജിത്ത് ആന്റണിയുടെ ജന്മദിനമായിരുന്നു ഇന്ന്.
സമീപത്തെ വൃദ്ധസദനത്തിലാണ് അജിത്തിന്റെ ജന്മദിന ആഘോഷം നിശ്ചയിച്ചിരുന്നത്. ഇവിടുത്തെ അന്തേവാസികള്‍ക്കുള്ള ഭക്ഷണം കേറ്ററിങ് സ്ഥാപനം അഞ്ജനത്തില്‍ എത്തിക്കുമ്പോള്‍ ഡല്‍ഹി ബിജെപി ആസ്ഥാനത്ത് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു. ഇതോടെ ആഘോഷം വേണ്ടെന്നുവച്ച കുടുംബം ഭക്ഷണം വൃദ്ധസദനത്തിലേക്ക് കൊടുത്തയച്ചു.
അനിലില്‍നിന്നു വ്യത്യസ്തനായി അജിത്ത് രാഷ്ട്രീയത്തിലിറങ്ങിയില്ല, പകരം സിനിമാ മേഖലയിലാണ്. 'ജയ് ഹിന്ദ്' എന്ന ഒറ്റവരിക്കൊപ്പം കൈപ്പത്തി ചിഹ്നമിട്ട് അജിത്ത്, അച്ഛനൊപ്പമാണ് താനെന്ന് ഫെയ്‌സ്ബുക്കില്‍ പ്രഖ്യാപിക്കുകയും ചെയ്തു.
മകന്റെ ബിജെപി പ്രവേശനത്തോട് വളരെ വികാരാധീതനായാണ് ആന്റണി പ്രതികരിച്ചത്. ബിജെപിയില്‍ ചേര്‍ന്ന അനിലിന്റെ തീരുമാനം വേദനയുണ്ടാക്കിയെന്നും തികച്ചും തെറ്റായ തീരുമാനമായിപ്പോയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യം സംരക്ഷിക്കാന്‍ വിട്ടു വീഴ്ചയില്ലാതെ പോരാടിയത് ഗാന്ധി കുടുംബമാണ്. മരണം വരെയും എന്റെ കൂറ് ആ കുടുംബത്തോടായിരിക്കും. അവസാന ശ്വാസം വരെയും താന്‍ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും എത്രനാള്‍ ജീവിച്ചിരുന്നാലും താന്‍ ബിജെപിക്കും ആര്‍എസ് എസിനുമെതിരെ ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























