Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

സര്‍ജിക്കല്‍ അറ്റാക്ക്... രാജീവ് ഗാന്ധിയുടെ മകന് കോണ്‍ഗ്രസിന്റെ അമരത്തെത്താമെങ്കില്‍ കറകളഞ്ഞ എകെ ആന്റണിയുടെ മകന് കോണ്‍ഗ്രസില്‍ നല്ലൊരു സ്ഥാനം നല്‍കാത്തതെന്ത്; അപമാനിച്ച് വിട്ട അനില്‍ ഇത്രവേഗം തിരിച്ചടിക്കുമെന്ന് കരുതിയില്ല; ആന്റണിയെ കരയിപ്പിച്ചവര്‍ക്ക് മാപ്പില്ല

08 APRIL 2023 04:54 AM IST
മലയാളി വാര്‍ത്ത

രാജീവ് ഗാന്ധിയുടെ മകനായ രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസാന വാക്ക്. അമ്മ ഭരിച്ചാലും ഖാര്‍ഗെ ഭരിച്ചാലും രാഹുല്‍ തന്നെയാണ് എല്ലാം നിയന്ത്രിക്കുന്നത്. ആ സ്ഥാനത്ത് അഴിമതി രഹിതനായ ആന്റണിയുടെ മകനായ അനില്‍ ആന്റണിയെ ഡിജിറ്റല്‍ വിഭാഗത്തിന്റെ ചുമതല ഏല്‍പ്പിച്ചപ്പോള്‍ എന്ത് ബഹളമായിരുന്നു. ബിബിസിയെ എതിര്‍ത്തപ്പോള്‍ അനിലിനെ കോണ്‍ഗ്രസുകാര്‍ അപമാനിച്ചു. അതോടെ ആന്റണിയും വേദനിച്ചു. ഇപ്പോഴിതാ ആന്റണിയെ കരയിപ്പിച്ച് വലിയ വില നല്‍കേണ്ടി വന്നു.

എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി ജെ പിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത ആരെയും അത്രപെട്ടന്ന് ഞെട്ടിക്കുന്നതായിരിക്കില്ല. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ സംഭവിക്കുമെന്ന് കരുതിയതും പ്രതീക്ഷിച്ചതും തന്നെയാണ് ദില്ലിയിലെ ബി ജെ പി ആസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ടത്. ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് പറഞ്ഞ ബിബിസി ഡോക്യുമെന്ററി വിവാദകാലം മുതലാണ് അനില്‍ കോണ്‍ഗ്രസ് പാളയത്തില്‍ പുകഞ്ഞുതുടങ്ങിയത്.

അതിന് ശേഷം സുരേന്ദ്രന് ലൈക്കും രാഹുലിന് കുത്തും മോദിക്കും സ്മൃതിക്കും ജയശങ്കറിനും പ്രശംസയും നല്‍കിയപ്പോള്‍ തന്നെ അനിലിന്റെ പോക്ക് എങ്ങോട്ടേക്കാണെന്നതില്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വ്യക്തതയുണ്ടായിരുന്നു. അത് തന്നെയാണ് ഏറ്റവും ഒടുവില്‍ സംഭവിച്ചതും. സംസ്ഥാനത്തും ദേശീയ തലത്തിലും കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയയുടെ ചുമതലക്കാരനായിരുന്ന അനിലിന്, ബി ജെ പിയില്‍ എന്താകും റോള്‍ എന്നതാണ് ഇനി അറിയാനുള്ളത്.

ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കപ്പെടുന്ന, ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെയാണ് എകെ ആന്റണിയുടെ മകനായ അനില്‍ ആന്റണി കോണ്‍ഗ്രസുമായി തെറ്റി തുടങ്ങിയത്. ഡോക്യുമെന്ററി ഉയര്‍ത്തി ദേശീയ - സംസ്ഥാന തലങ്ങളില്‍ ബി ജെ പിയെ നേരിടുന്നതിനിടെ അനില്‍ ആന്റണിയുടെ നിലപാട് കോണ്‍ഗ്രസിനെ വെട്ടിലാക്കുകയായിരുന്നു. ബി ജെ പി അനുകൂല ട്വീറ്റ് ചര്‍ച്ചയായതോടെ ആന്റണിയുടെ മകനാണെന്നൊന്നും നോക്കാതെ തന്നെ നേതാക്കള്‍ അനിലിനെതിരെ പരസ്യനിലപാട് സ്വീകരിച്ചു.

കോണ്‍ഗ്രസില്‍ നിന്നും യൂത്ത് കോണ്‍ഗ്രസില്‍ നിന്നും അനില്‍ ആന്റണിക്കെതിരെ പോര് ആരംഭിച്ചു. കെ പി സി സി അധ്യക്ഷനും യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും അനിലിനെ തള്ളി പറഞ്ഞു. ഭൂരിഭാഗവും എതിര്‍നിരയില്‍ നിരന്നതോടെ പാര്‍ട്ടിയിലെ പദവികളെല്ലാം അനില്‍ രാജിവയ്ക്കുകയായിരുന്നു. കെ പി സി സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, എ ഐ സി സി ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ പദവികളില്‍ നിന്നാണ് അനില്‍ ആന്റണി രാജി വച്ചത്.

രാജിക്ക് പിന്നാലെ കോണ്‍ഗ്രസിനെയും നേതാക്കളെയും പരസ്യമായി വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ബി ജെ പി നേതാക്കളെ പുകഴ്ത്തിയും ആന്റണിയുടെ മകന്‍ എത്തുന്ന കാഴ്ചയാണ് കണ്ടത്. 2024 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കമന്റ് കൂടിയായതോടെ അനിലിന്റെ ബിജെപി പ്രവേശനം കൂടുതല്‍ ചര്‍ച്ചയായി. എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്കെതിരെയും അനില്‍ ആന്റണി പ്രതികരിച്ചിരുന്നു.

ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും രാജ്യത്തിന്റെ പ്രശ്നങ്ങളില്‍ പ്രവര്‍ത്തിക്കണമെന്നുമാണ് അനില്‍ പറഞ്ഞത്. 2024 ന് ശേഷം കോണ്‍ഗ്രസ് നിലനില്‍ക്കില്ലെന്നും 2017 ന് ശേഷമുള്ള കോണ്‍ഗ്രസിന്റെ സ്ഥിതി ഒരു കദന കഥാപഠനമാണെന്നും അനില്‍ പരിഹസിച്ചിരുന്നു. ഇതിനിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും പുകഴ്ത്തി രംഗത്തെത്തി. 'സ്വന്തം കഴിവു കൊണ്ട് ഉയര്‍ന്നു വന്ന വനിത നേതാവ്' എന്നാണ് സ്മൃതിയെ അനില്‍ വിശേഷിപ്പിച്ചത്.

സ്മൃതിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിന്റെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് കൊണ്ടായിരുന്നു അനിലിന്റെ പുകഴ്ത്തല്‍. അതിന് മുന്‍പ് വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെയും അനില്‍ പ്രശംസിച്ചിരുന്നു. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ താല്‍പര്യം എപ്പോഴും ഉയര്‍ത്തി കാണിക്കാന്‍ കഴിഞ്ഞ വ്യക്തിയാണ് ജയശങ്കറെന്നാണ് അനില്‍ പറഞ്ഞത്.

കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്നതിന് പിന്നാലെ തന്നെ അനിലിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നു. രാഹുലിനെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ട്വീറ്റിനും അനില്‍ പിന്തണ അറിയിച്ചു. രാഹുലും സംഘവും ദേശവിരുദ്ധ നിലപാട് സ്വീകരിക്കുന്നവരാണെന്ന സുരേന്ദ്രന്റെ ട്വീറ്റിനായിരുന്നു ആന്റണിയുടെ മകന്റെ ലൈക്ക്... ആ ലൈക്കിന് പിന്നാലെ ദിവസങ്ങള്‍ക്ക് ശേഷം അതേ സുരന്ദ്രനുമൊത്താണ് ദില്ലി ബി ജെ പി ആസ്ഥനത്തെത്തി അംഗത്വവും സ്വീകരിച്ചത്.

 

" fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ജോലി ലഭിക്കാത്തതില്‍ മാനംനൊന്ത് 23 വയസ്സുകാരന്‍ ജീവനൊടുക്കി  (4 hours ago)

ലോകകപ്പ് ഫൈനല്‍ ആഘോഷങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി കൊച്ചി സിറ്റി പൊലീസ്  (4 hours ago)

ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് കെ മുരളീധരന്‍  (5 hours ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍  (5 hours ago)

യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു  (6 hours ago)

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു  (8 hours ago)

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും  (9 hours ago)

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന  (11 hours ago)

ഓപ്പറേഷൻ തൂഫാൻ ; ഇന്നും പരിശോധന; 80 പേർ അറസ്റ്റിൽ  (11 hours ago)

സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറാൻ വിഴിഞ്ഞം; ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ; മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും  (11 hours ago)

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ്‌ ഇത്‌ കാണിക്കുന്നത്; ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം; അപലപിച്ച് സി.പി.ഐ. എം  (12 hours ago)

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (12 hours ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (12 hours ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (12 hours ago)

Malayali Vartha Recommends