ട്രെയിന്‍ തീവയ്പ് കേസ്... പ്രതി ഷാറൂഖ് സെയ്ഫിയെ പതിനൊന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പതിനൊന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 14 ദിവസമായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. നേരത്തെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.
മൂന്നുപേരുടെ മരണത്തില്‍ പ്രതിക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. നിലവില്‍ യുഎപിഎ ചുമത്തിയിട്ടില്ലെന്ന് സൂചന. ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രതി ചികില്‍സയിലുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തി. ആരോഗ്യനില തൃപ്തികരമാണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രതിയെ ഡിസ്ചാര്‍ജ് ചെയ്ത് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിട്ടത്.
https://www.facebook.com/Malayalivartha

























