പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം കൊച്ചിയില്‍.... 'യുവം' സമ്മേളനത്തില്‍ മോദിക്കൊപ്പം അനില്‍ ആന്റണിയും പങ്കെടുക്കും;യുവാക്കളുമായുള്ള മോദിയുടെ സംവാദ പരിപാടി സംസ്ഥാനത്ത് അനിലിന്റെ പാര്‍ട്ടിയിലെ അരങ്ങേറ്റ വേദിയാക്കി മാറ്റാനാണ് തീരുമാനം

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം കൊച്ചിയിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയായ 'യുവം' സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി 25 ന് കേരളത്തിലെത്തുന്നത്.
മോദിക്കൊപ്പം അനില്‍ ആന്റണിയും 'യുവം' സമ്മേളനത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കും. യുവാക്കളുമായുള്ള മോദിയുടെ സംവാദ പരിപാടി സംസ്ഥാനത്ത് അനിലിന്റെ പാര്‍ട്ടിയിലെ അരങ്ങേറ്റ വേദിയാക്കി മാറ്റാനാണ് നീക്കം. പാര്‍ട്ടിക്ക് പുറത്തുള്ളവരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് 'യുവം' സമ്മേളനം ഒരുക്കുന്നത്.
എ കെ ആന്റണിയുടെ മകനെ കേരളത്തില്‍ ബിജെപി എങ്ങനെയാകും രംഗത്തിറക്കുക എന്ന ആകാംക്ഷ ഇന്നലെ മുതല്‍ ഉണ്ടായിരുന്നു. മോദിക്കൊപ്പം തന്നെ വന്‍ പ്രാധാന്യത്തോടെ അനിലിനെ അവതരിപ്പിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.
യുവാക്കളുമായുള്ള കൊച്ചിയിലെ പ്രധാനമന്ത്രിയുടെ സംവാദ പരിപാടി യുവം നേരത്തെ നിശ്ചയിച്ചതാണ്. പക്ഷെ തിയതി 25 എന്ന് തീരുമാനിച്ചത് ഇന്നലെയാണ്. യുവാക്കളുടെ പ്രതിനിധി എന്ന നിലയില്‍ അനില്‍ ആന്റണിയെ കൂടി വേദിയിലെത്തിക്കുന്നത് വലിയ നേട്ടമാകുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്. ശരിക്കും യുവം രാഷ്ട്രീയപരിപാടിയായല്ല ബിജെപി ആസൂത്രണം ചെയ്തത്. വിവിധ മേഖലകളിലെ ആളുകളെ സംസ്ഥാനത്തുടനീളം പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് യുവം സമ്മേളനം.
കൊച്ചിയില്‍ യുവാക്കളും പ്രൊഫഷണലുകളെയുമാണ് പങ്കെടുപ്പിക്കുന്നതെങ്കില്‍ പിന്നാലെ തൃശൂരില്‍ സ്മൃതി ഇറാനി പങ്കെടുക്കുന്ന വനിതാ സംഗമവും കോഴിക്കോട് രാജ് നാഥ് സിംഗ് നയിക്കുന്ന വിമുക്ത ഭടന്മാരുടെ കൂട്ടായ്മയും സംഘടിപ്പിക്കും. അനില്‍ ഒരു തുടക്കം മാത്രമെന്ന് ബിജെപി.
അനിലിന്റെ ദേശീയ തലത്തിലെ സാന്നിധ്യം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി .
https://www.facebook.com/Malayalivartha
























