പൊതുജനാരോഗ്യ ബില്ലില്‍ സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...

പൊതുജനാരോഗ്യ ബില്ലില്‍ സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലിനെതിരെ അലോപ്പതി ഒഴികെയുള്ള ഡോക്ടര്‍മാര്‍ ഗവര്‍ണറെ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണിത്. അവരുടെ പരാതി വിശദീകരണത്തിനായി സര്‍ക്കാരിനയച്ചു.
സ്വകാര്യവനങ്ങള്‍ നിക്ഷിപ്തമാക്കല്‍ ബില്ലില്‍ നിയമോപദേശം തേടാനും തീരുമാനിച്ച് ഗവര്‍ണര്‍. ഈ ബില്ലുകള്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷ ബഹളത്തിനിടയില്‍ ചര്‍ച്ച കൂടാതെ പാസാക്കിയതാണ്.
ഇന്നലെ ഡല്‍ഹിക്ക് പോയ ഗവര്‍ണര്‍ 20ന് മടങ്ങിയെത്തും. പൊതുജനാരോഗ്യ ബില്ലില്‍ ആയുഷ് വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്നാണ് പ്രധാന ആക്ഷേപമുള്ളത്. പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നവര്‍ക്ക് രോഗമുക്തി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ക്ക് നല്‍കിയെങ്കിലും ആയുര്‍വേദ,ഹോമിയോ വിഭാഗങ്ങള്‍ക്ക് ചികിത്സയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യമില്ല.
അമ്പത് സെന്റ് വരെ സ്വകാര്യ വനഭൂമി കൈവശമുള്ള ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് ഇളവ് നല്‍കി 1971ലെ സ്വകാര്യവനങ്ങള്‍ നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും നിയമം ഭേദഗതി ചെയ്ത ബില്ല് നിയമപരമാണോയെന്നാണ് ഗവര്‍ണര്‍ പരിശോധിക്കുന്നത്.
കര്‍ഷകര്‍ സമര്‍പ്പിക്കുന്ന കൈവശാവകാശ രേഖകള്‍ പരിഗണിക്കാവുന്ന തെളിവായി കണക്കാക്കി ഭൂമിയുടെ ഉടമാവകാശം അനുവദിക്കാനാണ് ബില്ലിലെ നിര്‍ദ്ദേശമുള്ളത്.
"
https://www.facebook.com/Malayalivartha

























