Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

എലത്തൂരില്‍ ലക്ഷ്യം ഗോധ്ര മോഡല്‍? ഓടുന്ന ട്രെയിനില്‍ പെട്രോളൊഴിച്ച് കത്തിച്ചാല്‍ ആളിപ്പടരും... കടലിനോട് ചേര്‍ന്നുള്ള ഭാഗമായതിനാല്‍ ശക്തമായ കാറ്റുണ്ടാകും... ചെറിയ തീ പടര്‍ന്നാല്‍ പോലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ തൊട്ടടുത്ത കമ്പാര്‍ട്ടുമെന്റുകളിലേക്ക് തീ ആളിപ്പടരും...സത്യം തെളിയണം..നാല് വോട്ടിന് നാടിനെ ഒറ്റരുത്..

13 APRIL 2023 12:26 PM IST
മലയാളി വാര്‍ത്ത

എലത്തൂരില്‍ ഓടുന്ന ട്രെയിനിന് തീവെച്ച ഷാറൂഖ് സെയ്ഫി ലക്ഷ്യമിട്ടത് ഗോധ്ര മോഡല്‍ കലാപത്തിനെന്ന് സംശയിക്കുന്നു. കാരണം ഓടുന്ന ട്രെയിനില്‍ പെട്രോളൊഴിച്ച് കത്തിച്ചാല്‍ ആളിപ്പടരും. എലത്തൂരിലെ കോരപ്പുഴ ഭാഗത്തുവെച്ചാണ് തീവെച്ചത്. കടലിനോട് ചേര്‍ന്നുള്ള ഭാഗമായതിനാല്‍ ശക്തമായ കാറ്റുണ്ടാകും. ചെറിയ തീ പടര്‍ന്നാല്‍ പോലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ തൊട്ടടുത്ത കമ്പാര്‍ട്ടുമെന്റുകളിലേക്ക് തീ ആളിപ്പടരും. ആക്രമണത്തിന് അക്രമി തെരഞ്ഞെടുത്ത ഡി-1 കമ്പാര്‍ട്ട്‌മെന്റ്ിന് തൊട്ടുപിന്നിലാണ് എസി കോച്ചായ സി 1. വായുസഞ്ചാരമില്ലെങ്കിലും കര്‍ട്ടനുകള്‍ ഉള്‍പ്പെടെ തുണികള്‍ കൂടുതലുള്ള കോച്ചാണിത്. അവിടെ തീ ആളിപ്പടരും. മാത്രമല്ല കാര്‍ബണ്‍മോണോക്‌സൈഡ് വാതകം പടരാനും അത് ശ്വസിച്ചുള്ള അപകടസാധ്യത ഉണ്ടാവുകയും ദുരന്തത്തിന്റെ വ്യാപ്തി കൂടുകയും ചെയ്യും. തീരമേഖലയായതിനാല്‍ തീ അതിവേഗം തീ പടരുമെന്ന് വ്യക്തമായി അറിയാവുന്നവരാണ് ആസൂത്രണത്തിന് പിന്നിലുള്ളത്. ഇത് പോലീസിനും സമാന്തര അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്കും മനസ്സിലായിട്ടുണ്ട്.

 

ഇന്‍ഫ്‌ളെയിമബിള്‍ വസ്തുക്കള്‍ ഉപയോഗിച്ച് ആളുകളെ പരിക്കേല്‍പ്പിക്കുകയോ, കൊലപ്പെടുത്തുകയോ ചെയ്യുന്നത് യു.എ.പി.എ സെക്ഷന്‍ 15 അനുസരിച്ച് തീവ്രവാദ പ്രവര്‍ത്തനമാണ്. ഇതറിയാവുന്ന സംസ്ഥാന പോലീസ് തെളിവില്ലെന്ന് പറഞ്ഞ് യു.എ.പി.എ ചുമത്തിയില്ല. പ്രതിയെയും കൊണ്ട് ഷൊര്‍ണൂരും കണ്ണൂരും തെളിവെടുപ്പ് നടത്തി. പ്രതിക്ക് ഷൊര്‍ണൂരില്‍ ഒരു പകല്‍ മുഴുവന്‍ തങ്ങാന്‍ സഹായിച്ചവരെയോ, കര്‍ണാടകയും ഗോവയും താണ്ടി മഹാരാഷ്ട്ര വരെ ചെല്ലാന്‍ സഹായിച്ചവേെയാ ഇതുവരെ പിടികൂടിയിട്ടില്ലെന്ന് മാത്രമല്ല സംശയാസ്പദമായി ആരേയും കസ്റ്റഡിയിലെടുക്കുകയോ, ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടു. ഇത് കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല, രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. തീ കൊള്ളിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ചൊറിയുന്നത്.അടുത്തിടെ നിരോധിക്കപ്പെട്ട സംഘടനയ്ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ആ വഴിക്ക് അന്വേഷണം നടക്കുന്നുണ്ടോ എന്ന് പോലും അറിയില്ല. ഡല്‍ഹി സ്വദേശിയായ അക്രമിക്ക് പെട്ടെന്നൊരു ഉള്‍വിളിയുണ്ടായി ഒരു ദിവസം കേരളത്തിലേക്ക് തീവണ്ടി കയറിയതായിരിക്കില്ലല്ലോ. യാത്രക്കാരുള്ള ഒരു ബോഗിയില്‍ പെട്രോളൊഴിച്ച് തീയിട്ടാല്‍ എന്തായിരിക്കുമെന്ന് അയാള്‍ക്ക് കൃത്യമായ ബോധ്യമുണ്ട്. മാനസിക പ്രശ്‌നമുള്ളയാളുമല്ല അക്രമിയെന്ന് അയാളുടെ വീട്ടുകാരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്. ഗുജറാത്തിലെ ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് തടഞ്ഞിട്ട് പെട്രോളൊഴിച്ച് തീവച്ചതിനെ തുടര്‍ന്ന് നിരപരാധികള്‍ വെന്തുമരിച്ചത് രാജ്യം മറന്നിട്ടില്ല.

 

എലത്തൂരിലെ തീവെയ്പ്പ് ലഘൂകരിക്കാനുള്ള ശ്രമം തുടക്കത്തില്‍ ചിലര്‍ നടത്തി. മാവോയിസ്റ്റുകളെ അടക്കം വലിച്ചിഴയ്ക്കാനുള്ള ശ്രമം നടത്തി. അതിന് ചില മാധ്യമങ്ങളും കുടപിടിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ വന്ന് ഒളിവില്‍ കഴിഞ്ഞതും കേരളത്തില്‍ നിന്ന് കാശ്മീര്‍ വരെ പോയി ആക്രമണം നടത്തിയതുമായ തീവ്രവാദികളെ കുറിച്ച് ഇവര്‍ ബോധപൂര്‍വം മറന്നു. മതസൗഹാര്‍ദ്ദം തകരുമെന്നതിനാല്‍ സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ നിയന്ത്രിക്കാനാണ് പോലീസ് ശുഷ്‌കാന്തി കാണിച്ചത്. എന്നാലിതിന് മതവുമായി യാതൊരു ബന്ധവുമില്ല. ചില ദേശവിരുദ്ധ ശക്തികളുടെ ആസൂത്രിതമായ ആക്രമണമാണിതെന്ന് സംശയിക്കുന്ന സാഹചര്യങ്ങളുണ്ട്. പക്ഷെ, പോലീസ് പരമാവധി വധശിക്ഷ ലഭിക്കാവുന്ന കൊലക്കുറ്റം, കൊലപാതകശ്രമം എന്നിവ മാത്രമാണ് ചുമത്തിയിരിക്കുന്നത്. ഷാറൂഖ് സെയ്ഫിക്ക് പിന്നില്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരുണ്ട്. അല്ലെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് രണ്ടായിരത്തിലധികം കിലോമീറ്റര്‍ താണ്ടിവന്ന് ഇത്തരത്തിലൊരു ഹീനകൃത്യം ചെയ്യില്ല. പ്രതി ചോദ്യം ചെയ്യലില്‍ ഒന്നും പറയുന്നില്ലെന്നും പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പോലീസിനെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വന്നു.

അപ്പോള്‍ ആക്രമണത്തിലെ ഒരു ഉപകരണം മാത്രമായ ഷാറൂഖ് സെയ്ഫിയെ കുറിച്ച് മാത്രമല്ല അയാളെ കൊണ്ട് ഈ ക്രൂരത ചെയ്യിച്ചവരെയും സഹായിച്ചവരെയും പിടികൂടണ്ടേ. മൂന്നാല് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടത്തേണ്ടത്. അവിടങ്ങളിലെ അന്വേഷണ ഏജന്‍സികളുടെയും കേന്ദ്ര ഏജന്‍സികളുടെയും സഹായം വേണം. അതുകൊണ്ട് ഈ കേസ് എന്‍.ഐ.എയ്ക്ക് വിടണമെന്ന് തുടക്കം മുതല്‍ നിയമവിദഗ്ധര്‍ ആവശ്യപ്പെട്ടു. പക്ഷെ, സംസ്ഥാന സര്‍ക്കാര്‍ അതിനോട് മുഖംതിരിച്ച് നില്‍ക്കുന്നു. പിണറായി സേനയിലെ മുമ്പനായ കെ.ടി ജലീല്‍ അക്രമവുമായി ബന്ധപ്പെട്ട് വളരെ നിരുത്തരവാദപരമായി ഫെയിസ്ബുക്ക് പോസ്റ്റിട്ടു. കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അക്രമണം നടത്തിയെന്നും ചിലര്‍ ആരോപിച്ചു. ഇതിന്റെയൊക്കെ ലക്ഷ്യം എന്താണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കറിയാം.ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇതിനു മുന്‍പ് കേരളാ പോലീസ് അന്വേഷിച്ച പല കേസുകളും ഭാവി എന്താണെന്ന് അറിയാമല്ലോ. കോയമ്പത്തൂര്‍ ബോംബു സ്‌ഫോടനക്കേസില്‍ പ്രതിയായ മദനിക്കെതിരായ കേസില്‍ നിര്‍ണായക മൊഴി ലഭിക്കുമായിരുന്നു.

 

'മണി' എന്ന യുവാവില്‍ നിന്ന് അത് കിട്ടിയേനെ. എന്നാല്‍ ഈ ചെറുപ്പക്കാരന്‍ കണ്ണൂരില്‍ നിന്ന് അപ്രത്യക്ഷമായി. മദനിക്കൊപ്പം ജയിലില്‍ കഴിഞ്ഞപ്പോഴാണ് മണി മതംമാറിയത്. മദനിയെ കരുനാഗപ്പള്ളിയില്‍ വച്ച് കര്‍ണാടക പോലീസിന് വിട്ടുകൊടുക്കാതിരുന്നത് സി.പി.എം ഭരിച്ചപ്പോഴായിരുന്നു. എലത്തൂര്‍ സംഭവത്തിന് പിന്നില്‍ നിരോധിത സംഘടനയുടെ കരങ്ങളുണ്ടെന്ന് ദേശീയ ഏജന്‍സികള്‍ക്ക് വരെ സംശയമുണ്ട്. അവരുടെ വോട്ടും കേന്ദ്രസര്‍ക്കാര്‍- ബി.ജെ.പി വിരുദ്ധതയും തട്ടിവിട്ട് ചില സമുദായങ്ങളുടെ വോട്ട് വാങ്ങി അടുത്ത കൊല്ലത്തെ ലോക്‌സഭാ ഇലക്ഷനും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പും വിജയിക്കാമെന്നാണ് ചിലരുടെ വ്യാമോഹം. തീവ്രവാദത്തിന് മതവുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ സംഘടനകള്‍ക്കുണ്ട്. കേരളത്തില്‍ എസ്.ഡി.പി.ഐയും പി.എഫ്.ഐയും തീവ്ര സ്വഭാവമുള്ള സംഘടനകളാണെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ടും തദ്ദേശസ്ഥാപനങ്ങളില്‍ അവരുടെ തോളില്‍ കയ്യിട്ട് ഭരിക്കുകയും നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ രണ്ട് കൂട്ടരുടെയും വോട്ടും വാങ്ങി വിജയിച്ചവരാണ് ഇടത്-വലത് മുന്നണികള്‍. നാല് വോട്ടിനും അധികാരത്തിനും വേണ്ടി ദേശവിരുദ്ധ പ്രവര്‍ത്തനം ആസൂത്രണം ചെയ്തവരെ സംരക്ഷിക്കരുത്. അത് സ്വന്തം നാടിനെ ഒറ്റുകൊടുക്കലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (57 minutes ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (59 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (1 hour ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (1 hour ago)

ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം...  (1 hour ago)

അമ്മയെ ഞാൻ വെട്ടി സാറേ പെറ്റത്തള്ളയെ വെട്ടി തിന്നിട്ട് ക്രിസ്റ്റിയുടെ അട്ടഹാസം... അച്ഛൻ ആശുപത്രിൽ,തന്തയെ കൊല്ലണം  (1 hour ago)

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...  (1 hour ago)

മുന്നോട്ട് പോവല്ലേ.. സാരിയിൽ കടിച്ച് പിടിച്ചു!! മരണത്തെ തടയും പോലെ... ഇന്ദിരയെ പാമ്പ് കടിക്കും മുമ്പ് സംഭവിച്ചത്  (1 hour ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി...  (2 hours ago)

കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...  (2 hours ago)

ടേക്ക് ഓഫിനിടെ എൻജിൻ തകരാർ; സൂറിച്ചിലേക്ക് പറന്നുയരാനിരുന്ന വിമാനത്തിന് തീപിടിച്ചു  (2 hours ago)

ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...  (2 hours ago)

Soda-factory- സ്ഥാപനത്തിന് പൂട്ട്!  (2 hours ago)

കേരളത്തിലും തിരഞ്ഞെടുപ്പ് നടപടികളിൽ സുതാര്യത കുറവാണെന്ന ആശങ്ക കോൺഗ്രസിനുണ്ട്; രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (3 hours ago)

പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ട സംഭവം ; ആശുപത്രികളിലെ സൗകര്യങ്ങൾക്ക് പോരായ്മ; സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി  (3 hours ago)

Malayali Vartha Recommends