അപ്പനെ കടത്തി വെട്ടിയ മോന്‍ ... പെണ്‍വാണിഭത്തില്‍ ജോയിസി കളിച്ചത് അച്ചായന്‍ ജോഷിയെ വെല്ലുന്ന തന്ത്രങ്ങളുമായി, കൂടാതെ മനുഷ്യക്കടത്തും നിരവധി പീഡനങ്ങളും

എല്ലാ അര്‍ത്ഥത്തിലും അപ്പന്റെ മോന്‍ തന്നെയെന്ന് ജോയ്‌സി തെളിയിച്ചു. പെണ്ണുക്കച്ചവടത്തിന്റെ ഹോള്‍സെയില്‍ ഡീലര്‍ അതാണ് നെടുമ്പാശേരി പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ ജോഷിയുടെ മകന്‍ ജോയ്‌സി. ഗള്‍ഫിലേക്കും ആളുകളെ സപ്ലെ ചെയ്യുന്ന ഞെട്ടിക്കുന്ന വാണിഭ വിവരങ്ങളാണ് ജോയിസില്‍ നിന്ന് പൊലീസിന് ലഭിക്കുന്നത്. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ സാധ്യതയും സെലിബ്രിറ്റികളെ ഇറക്കാനുള്ള തന്ത്രവും ജോയിസിന്റെ തന്നെ. രാഹുല്‍ പശുപാലനേയും രശ്മി നായരേയും പോലുള്ള അറിയപ്പെടുന്ന താരങ്ങളെ ഇറക്കിയതും ജോയിസ്.
അതിനിടെ ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരക്കേസിലെ പ്രതി ജോയിസ് ജോഷി ലഹരി നല്‍കി മയക്കിയശേഷം പീഡിപ്പിച്ചതായി എറണാകുളം സ്വദേശിനി െ്രെകം ബ്രാഞ്ചിന് പരാതി നല്‍കി. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പല പ്രമുഖര്‍ക്കും കാഴ്ചവച്ചതായും പരാതിയില്‍ പരാമര്‍ശമുണ്ട്. വിഡോയോ ദൃശ്യങ്ങളുപയോഗിച്ച് പല പെണ്‍കുട്ടികളേയും വാണിഭ സംഘവുമായി ഇയാള്‍ അടുപ്പിച്ചു നിര്‍ത്തി. പ്രേമം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കി മയക്കുമരുന്ന് നല്‍കിയായിരുന്നു ചതിക്കുഴി ഒരുക്കല്‍. ഇതോടെ ജോയിസിനെതിരെ ബലാല്‍സംഘ കുറ്റം ചുമത്താനും അന്വേഷണ സംഘം തീരുമാനിച്ചു.
എറണാകുളത്തെ യുവ രാഷ്ട്രീയ നേതാവും ഈ യുവതിയെ ദുരുപയോഗം ചെയ്തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ആലപ്പുഴ പട്ടണക്കാടുള്ള ജോയിസിന്റെ വീട്ടില്‍വച്ച് ലഹരി നല്‍കി മയക്കിയശേഷം പീഡനത്തിനിരയാക്കിയതായാണ് യുവതിയുടെ പരാതി. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പലര്‍ക്കും കാഴ്ചവച്ചതായും യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം യുവതിയുമായി പട്ടണക്കാടുള്ള ജോയിസിന്റെ വീട്ടിലെത്തി രഹസ്യമായി പരിശോധന നടത്തി. തുടര്‍ന്ന് ഇവിടെനിന്ന് ലഭിച്ച തെളിവുകള്‍ പരിഗണിച്ച് ജോയിസിനെ ഒന്നാം പ്രതിയാക്കി പൊലീസ് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു.
അച്ചായന്‍ എന്ന ജോഷിയും മകന്‍ ജോയ്‌സി ജോസഫും പെണ്‍വാണിഭത്തിനു തുടക്കമിട്ടത് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്നാണ്. കണ്ണൂര്‍ ജില്ലയിലെ മലയോരമേഖലയായ പയ്യാവൂര്‍ കുന്നത്തൂര്‍ പാടി സ്വദേശിയായിരുന്നു ഇപ്പോള്‍ പിടിയിലായ ജോഷി. സംസ്ഥാനത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ പെണ്‍വാണിഭവുമായി ജോഷി പിടിയിലായിട്ടുണ്ടെങ്കിലും വാണിഭത്തിന്റെ അടിത്തറ പാകിയത് തളിപ്പറമ്പിലാണ്. മലയോര മേഖലയില്‍ നിന്നും എത്തിച്ചേരാവുന്ന പ്രധാന നഗരമായിരുന്നു തളിപ്പറമ്പ്. കുടിയേറ്റ മേഖലയിലെ ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടികളെ വലവീശിയാണ് ജോഷി പെണ്‍വാണിഭം കൊഴുപ്പിച്ചത്. തളിപ്പറമ്പ് ലോഡ്ജുകളിലായിരുന്നു അന്ന് ജോഷിയുടെ വിപണനം അരങ്ങേറിയത്. ലോഡ്ജുകള്‍ ഭദ്രമല്ലെന്ന് കണ്ടപ്പോള്‍ വാടകയ്ക്ക് ക്വാട്ടേഴ്‌സ് എടുത്ത് വിപുലമായിത്തന്നെ വാണിഭം നടത്തി. രണ്ടു വര്‍ഷക്കാലം അരങ്ങിലും അണിയറയിലും മകനോടൊപ്പം ചേര്‍ന്ന് പെണ്‍വാണിഭം നടത്തി സാമ്പത്തിക ഭദ്രത നേടിയപ്പോഴാണ് ജോഷി സ്വന്തമായി വാടകക്കെടുത്ത കേന്ദ്രങ്ങളിലേക്ക് മാംസക്കച്ചവടത്തിന് ഒരുക്കം കൂട്ടിയത്.
നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ കണ്ണൂര്‍ സ്വദേശി സാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കേന്ദ്രീകരിച്ച മനുഷ്യക്കടത്തിലെ മുഖ്യ ഇടപാടുകാരനാണ് ജോയിസ്. രണ്ട് മാസം മുമ്പ് നെടുമ്പാശേരിയില്‍ നിന്ന് ദുബൈ, ബഹറിന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്ക് യുവതികളെ കടത്തിയത് ജോഷിയും ജോയിസും അടക്കമുള്ള പ്രതികളാണ്.
അന്യ സംസ്ഥാനത്തു നിന്നുള്ള പെണ്‍കുട്ടികളെ കേരളത്തില്‍ എത്തിച്ച ശേഷമാണ് വിദേശത്തേക്ക് അയച്ചിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പറവൂര്‍ പെണ്‍വാണിഭ കേസിലും വരാപ്പുഴ കേസിലും പ്രതിയാണ് ജോയിസിന്റെ അച്ഛനായ ജോഷി. ഇരു കേസിലുമായി ഇയാള്‍ അഞ്ച് മാസത്തോളം തടവില്‍ കിടന്നിട്ടുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ മറ്റൊരു പെണ്‍വാണിഭ കേസിലും പ്രതിയായി. ഇതിനിടെയാണ് ഓണ്‍ലൈന്‍ വാണിഭത്തിന്റെ സുരക്ഷിതത്വത്തേയും ലാഭക്കൊയ്ത്തിനേയും കുറിച്ച് മകന്‍ ജോഷിയെ അറിയിച്ചത്. ഇതോടെ ഹൈട്ക് ആയി മുന്നേറാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടെയാണ് െ്രെകംബ്രാഞ്ച് ഐജി ശ്രീജിത്തൊരുക്കിയ ബിഗ് ഡാഡി കുരുക്കില്‍ രാഹുല്‍ പശുപാലനും രശ്മി നായരും വീണത്. ഇതോടെ എല്ലാ കളിയും പൊളിഞ്ഞു.
ഇയാള്‍ തന്റെ ഗ്ലാമര്‍ വെച്ച് പാവപ്പെട്ട പെണ്‍കുട്ടികളെ വലവീശിപിടിച്ച് വീഢിയോ എടുത്തശേഷം വാണിഭത്തിന് ഭീഷണിപ്പെടുത്തി ഉപയോഗിച്ചതായി പോലീസ് പറഞ്ഞു. നിരവധി പെണ്‍കുട്ടികള്‍ ജോയിസിന്റെ ചതിയില്‍ക്കുരുഞ്ഞി ജീവിതം ഹോമിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha