ക്യാമറ വിവാദം കത്തിച്ച് നാടാകെ പ്രതിഷേധാഗ്നി പടര്‍ത്തിയിട്ടും മിണ്ടാത്ത മുഖ്യന്‍ സര്‍ക്കാര്‍ ജീവനക്കാരോട് അഴിമതി നിരോധനത്തെ കുറിച്ച് സംസാരിച്ചത് ഏറെ കൗതുകത്തോടെയാണ് ജനം കേട്ടിരുന്നത്. കാരണം മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പേരില്‍ ഉയരുന്ന അഴിമതി ആരോപണങ്ങളില്‍ മറുപടി പ്രതീക്ഷിച്ചിരുന്ന സര്‍ക്കാര്‍ ജീവനക്കാരോടാ അദ്ദേഹം പറഞ്ഞിരിക്കുന്നത് നിങ്ങള്‍ അഴിമതി നടത്തിയാല്‍ തൂക്കി കൊല്ലുമെന്ന്

മമ്മൂട്ടി നായകനായ വേഷം സിനിമയില്‍ ഇന്നസെന്റ് ജഗതിയോട് പറയുന്നതിങ്ങനെയാണ് , എല്ലാം കഴിയുമ്പോള്‍ പിന്നില്‍ നിന്ന് തന്റെയൊരു കോക്രിയുണ്ടെല്ലോ, അതൊന്നു കാണട്ടെ, സങ്കടമായാലും സന്താഷമായാലും ആ കോക്രിയില്‍ ഇന്നസെന്റിന്റെ കഥാപാത്രം സന്തോഷം കണ്ടെത്തിയിരുന്നു. അതുപോലെയാണ് കേരള മുഖ്യന്റെ അവസ്ഥയും. ക്യാമറ വിവാദം കത്തിച്ച് നാടാകെ പ്രതിഷേധാഗ്നി പടര്‍ത്തിയിട്ടും മിണ്ടാത്ത മുഖ്യന്‍ സര്‍ക്കാര്‍ ജീവനക്കാരോട് അഴിമതി നിരോധനത്തെ കുറിച്ച് സംസാരിച്ചത് ഏറെ കൗതുകത്തോടെയാണ് ജനം കേട്ടിരുന്നത്. കാരണം മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പേരില്‍ ഉയരുന്ന അഴിമതി ആരോപണങ്ങളില്‍ മറുപടി പ്രതീക്ഷിച്ചിരുന്ന സര്‍ക്കാര്‍ ജീവനക്കാരോടാ അദ്ദേഹം പറഞ്ഞിരിക്കുന്നത് നിങ്ങള്‍ അഴിമതി നടത്തിയാല്‍ തൂക്കി കൊല്ലുമെന്ന്. ഇതിലും നല്ലൊരു ഉപദേശം ഇനി സ്വപ്‌നങ്ങളില്‍ മാത്രമേ കിട്ടുകയുള്ളൂവെന്നാണ് ജീവനക്കാര്‍ പറയുന്നത്.
കേരളമാണ് രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന് ആവര്‍ത്തിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍സാരോപദേശത്തിന് തുടക്കമിട്ടത്. അതില്‍ താന്‍ തൃപ്തനല്ല, അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത്. നാടിന്റെ പൊതുവായ പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളെ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനരീതി ഉദ്യോഗസ്ഥര്‍ക്കുവേണം. സര്‍ക്കാരിനെതിരെ ദുരാരോപണങ്ങള്‍ നടക്കുകയാണ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ നിറംകെടുത്താന്‍ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു.
എല്ലാ വികസനങ്ങളും തടയുകയെന്നതില്‍ ബിജെപിക്കും യുഡിഎഫിനും ഒരേ മാനസികാവസ്ഥയാണ്. ഇല്ലാ കഥകളുണ്ടാക്കുക, ദുരാരോപണങ്ങള്‍ ഉന്നയിക്കുക എന്നിവയാണ് ഇരുകൂട്ടരുടേയും പരിപാടി. പക്ഷേ ഒന്നും ഏല്‍ക്കുന്നില്ല. യുഡിഎഫ് സംസ്‌കാരത്തിലല്ല എല്‍ഡിഎഫ് നില്‍ക്കുന്നത്. കെട്ടിപ്പൊക്കുന്ന ആരോപണങ്ങള്‍ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ട. ആ പൂതിയൊന്നും ഏശില്ല. ആരോപണം ഉന്നയിക്കുന്നവര്‍ അപഹാസ്യരാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെജിഒഎ സംസ്ഥാന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യതു കൊണ്ടാണ് മുഖ്യമന്ത്രി അഴിമതിയ്‌ക്കെതിരെ വാചകമടി നടത്തിയത്. ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷത്തെ കളിയാക്കുന്ന തരത്തിലാണ് മുഖ്യന്‍ തന്റെ ഓരോ വാക്കുകളും ഉപയോഗിച്ചിട്ടുള്ളതെന്നു വ്യക്തമാണ്.
റോഡ് ക്യാമറ ഇടപാടില്‍ പങ്കെടുത്ത കമ്പനികളുടെ ഒത്തുകളിയ്‌ക്കെതിരെ കേന്ദ്രധനകാര്യ കമ്മിഷന് പരാതി നല്കയിരിക്കുകയാണ് . ഇടപാടില്‍ കമ്പനികള്‍ തമ്മിലുള്ള ഒത്തുകളി പുറത്തായാല്‍ വലിയ ശിക്ഷ നടപടികളിലേയ്ക്ക് അവയെ എത്തിക്കുമെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ ശിക്ഷ ലഭിക്കാവുന്ന ടെന്‍ഡറിലെ ഒത്തുകളി എന്ന കുറ്റകൃത്യത്തിലേക്കാണ് ക്യാമറ ഇടപാട് കമ്പനികളെ എത്തിച്ചിരിക്കുന്നത്. ബിസിനസ് പങ്കാളിത്തമുള്ള കമ്പനികള്‍, ആസൂത്രിതമായി ഒരേ ടെന്‍ഡറില്‍ പങ്കെടുക്കുന്നത് 2002 ലെ കോംപറ്റീഷന്‍ നിയമപ്രകാരം കുറ്റകൃത്യമായാണു കണക്കാക്കുക. കുറ്റം തെളിഞ്ഞാല്‍ അതിന്റെ ഗൗരവം കണക്കിലെടുത്തുള്ള പിഴ ചുമത്താനും കമ്പനികളെ വിലക്കുപട്ടികയില്‍ പെടുത്താനും കേന്ദ്രധനകാര്യ വകുപ്പിനു കീഴിലുള്ള കോംപറ്റീഷന്‍ കമ്മിഷന് അധികാരമുണ്ട്.
എഐ ക്യാമറ ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്തത് എസ്ആര്‍ഐടിയും 2, 3 സ്ഥാനങ്ങളിലെത്തിയത് അശോക ബില്‍ഡ് കോണ്‍, അക്ഷര എന്റര്‍പ്രൈസസ് എന്നിവയുമാണ്. കെ ഫോണ്‍ പദ്ധതിയില്‍ എസ്ആര്‍ഐടിയുടെ ബിസിനസ് പങ്കാളിത്തം വഹിച്ചുകൊണ്ടാണ് അശോക ഈ ടെന്‍ഡറില്‍ പങ്കെടുത്തത്. കെ ഫോണില്‍ എസ്ആര്‍ഐടിയുടെ കണ്‍സോര്‍ഷ്യത്തിനു ലഭിച്ച കരാറാണ് അശോകയ്ക്ക് ഉപകരാര്‍ നല്‍കിയത്. ഇതില്‍ 21 കോടി രൂപയുടെ സിവില്‍ ജോലി ചെയ്യാന്‍ അശോക ഏല്‍പിച്ചത് ഇപ്പോഴത്തെ ക്യാമറ ഇടപാടിനു നേതൃത്വം നല്‍കിയ കോഴിക്കോട്ടെ പ്രസാഡിയോ കമ്പനിയെയാണ്. ഇതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു.
കെ ഫോണില്‍ ഉപകരാര്‍ ഇടപാടു നടന്ന് ആറാം മാസമാണ് എസ്ആര്‍ഐടിയും അശോകയും എഐ ക്യാമറയുടെ ടെന്‍ഡറില്‍ പങ്കെടുത്തത്. അശോക പിന്നിലാവുകയും എസ്ആര്‍ഐടി വിജയിക്കുകയും ചെയ്തു. മൂന്നാമതെത്തിയ അക്ഷരയാകട്ടെ 2017 ല്‍ മാത്രം പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയാണ്. 10 വര്‍ഷം അനുഭവ പരിചയമുണ്ടെങ്കില്‍ മാത്രമേ ടെന്‍ഡറില്‍ പങ്കെടുക്കാവൂ എന്ന വ്യവസ്ഥയാണ് അക്ഷരയുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടത്. ടെന്‍ഡര്‍ സാധുവാകാന്‍ 3 കമ്പനികള്‍ പങ്കെടുത്താല്‍ മതി എന്ന പഴുതിലൂടെ ടെന്‍ഡര്‍ നടത്തിയെടുക്കുകയും അത് എസ്ആര്‍ഐടിയിലേക്ക് എത്തുകയും ചെയ്തുവെന്നു സ്വാഭാവികമായും സംശയിക്കുന്നുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ എഐ ക്യാമറ പദ്ധതി നടപ്പാക്കിയ പ്രമുഖ കമ്പനികളൊന്നും കേരളത്തിലെ ടെന്‍ഡറിനെത്തിയില്ലെന്നതും ഈ ഇടപാടിനെ സംശയത്തിലാക്കുന്നു.
2002 ലെ കോംപറ്റീഷന്‍ നിയമം ലംഘിച്ച് ഇന്ത്യന്‍ റെയില്‍വേയുടെ ടെന്‍ഡറില്‍ ഒത്തുകളിച്ചതിന് അടുത്തിടെ 7 കമ്പനികളുടെ വാര്‍ഷിക വിറ്റുവരവിന്റെ 5 % സിസിഐ പിഴയടപ്പിച്ചിരുന്നു. ഗെയിലിന്റെ ടെന്‍ഡറില്‍ ഒത്തുകളിച്ചതിനു 2 കമ്പനികള്‍ക്കും പിഴയിട്ടത്, ടെന്‍ഡര്‍ സമയത്ത് ഇരുകമ്പനികളും തമ്മില്‍ തുടര്‍ച്ചയായി ആശയവിനിമയം നടത്തിയെന്നു കണ്ടാണ്. 2021-22 ല്‍ മാത്രം 112.9 കോടി രൂപയാണു വിവിധ കമ്പനികള്‍ക്കു സിസിഐ പിഴയിട്ടത്.
റോഡ് ക്യാമറ ഇടപാടില്‍ 100 കോടി രൂപയുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപണം മുഖ്യമന്ത്രി അറിഞ്ഞതായി പോലും ഭാവിക്കാതെയാണ് അദ്ദേഹത്തിന്റെ പ്രസംഗമെന്നതും ശ്ര്‌ദ്ധേയമാണ്. ഉത്തരം പറയാന്‍ കഴിയാത്തതു കൊണ്ട് സിപിഎം നേതാക്കളും ക്യാമറ വിവാദത്തില്‍ മറുപടി പറയാതെ തള്ളിക്കളയുന്നു എന്ന ഒറ്റവാക്കില്‍ പറഞ്ഞൊഴിയുകയാണ്. പ്രതികരിക്കാതെ മുഖം തിരിച്ച് ആരോപണങ്ങളെ എത്രനാള്‍ തള്ളി മുന്നോട്ട് പോകാനാകുമെന്ന് കണ്ടറിയേണ്ടതാണ്.പദ്ധതിയിലെ കമ്പനികളുടെ കണ്‍സോര്‍ഷ്യം യോഗത്തില്‍ കൂടുതല്‍ സമയം സംസാരിച്ചതു മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവാണെന്നും അന്വേഷണത്തിനു തയാറായാല്‍ അദ്ദേഹം പങ്കെടുത്തതിന്റെ തെളിവു നല്‍കാമെന്നും സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്.
57 കോടി രൂപയ്ക്ക് ക്യാമറ, കണ്‍ട്രോള്‍ റൂം, വാര്‍ഷിക മെയ്ന്റനന്‍സ് അടക്കം എല്ലാ സംവിധാനങ്ങളും ഒരുക്കാമെന്നു ട്രോയ്സ് കമ്പനി ഫിനാന്‍ഷ്യല്‍ പ്രപ്പോസല്‍ നല്‍കിയതിന്റെ രേഖകള്‍ സതീശന്‍ പുറത്തുവിട്ടു. 50 കോടി രൂപയില്‍ താഴെ പൂര്‍ത്തിയാക്കാം എന്നിരിക്കെയാണ് 151 കോടി രൂപയ്ക്കു ടെന്‍ഡര്‍ നല്‍കിയത്. തട്ടിപ്പിനെക്കുറിച്ച് കണ്‍സോര്‍ഷ്യത്തില്‍നിന്നു പിന്‍മാറിയ അല്‍ ഹിന്ദ് കമ്പനി 2021 സെപ്റ്റംബറില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിച്ചിരുന്നു. ഇതില്‍ നടപടിയെടുക്കാതിരുന്ന ഉദ്യോഗസ്ഥനെത്തന്നെയാണ് ഇപ്പോള്‍ അന്വേഷണത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. നാട്ടുകാരനെ തല്ലി എല്ലെടുത്ത എസ്.ഐ യെ തന്നെ നാട്ടുകാരന്റെ പരാതി അന്വേഷിക്കാന്‍ എല്‍പ്പിക്കുന്ന അതേ മാതൃകയാണ് ഇവിടെയും സ്വീകരിച്ചിരിക്കുന്നത്.
കെ ഫോണില്‍ ഐഎസ്പി (ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍) കരാര്‍ ലഭിച്ചതു സിറ്റ്സ എന്ന സ്റ്റാര്‍ട്ടപ്പിനാണ്. നിയമപരമാണെന്നു കെ ഫോണ്‍ വ്യക്തമാക്കിയെങ്കിലും ഈ മാസം ഏപ്രില്‍ 3 ന് ഐടി സെക്രട്ടറി കരാര്‍ റദ്ദാക്കി. കറക്കു കമ്പനികള്‍ മാത്രം കെ ഫോണ്‍ നടപ്പാക്കിയാല്‍ മതിയെന്നാണു സര്‍ക്കാരിന്റെ താല്‍പര്യമെന്ന് സതീശന്‍ ആരോപിച്ചു. കെ ഫോണ്‍ െഎഎസ് പി ്‌യ്ക്ക് വീണ്ടും ടെന്‍ഡര്‍ നടത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍.
ക്യാമറ ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണമാണു യുഡിഎഫ് ആവശ്യപ്പെടുന്നതെന്നു വി.ഡി.സതീശന്‍ പറഞ്ഞു. വിജിലന്‍സ് അന്വേഷിച്ചാല്‍ ലൈഫ് മിഷന്‍ കേസ് പോലെയാകും. ലോകായുക്ത പോലുള്ള അഴിമതി നിരോധന സംവിധാനങ്ങളൊക്കെ സര്‍ക്കാര്‍ ഇല്ലാതാക്കി. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു നടന്ന കൊള്ളയായതിനാല്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിക്കു ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നെങ്കിലും പയറഞ്ഞാഴിയെന്ന മറുപടിയില്‍ തന്നെ ഉറച്ചു നില്ക്കുകയാണ് പിണറായി വിജയന്‍.
ക്യാമറ പദ്ധതിയില്‍ ക്യാമറ സ്ഥാപിക്കലും കണ്‍ട്രോള്‍ റൂമുകളുടെ രൂപീകരണവും പ്രസാഡിയോ ആണു നിര്‍വഹിച്ചതെന്ന ഡയറക്ടര്‍ സുരേന്ദ്രകുമാറിന്റെ അവകാശവാദം ശരിയല്ലെന്ന് രേഖ. പ്രസാഡിയോയും ലൈറ്റ് മാസ്റ്റര്‍ ലൈറ്റിങ്ങും ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തിന്റെ പങ്കാളിത്ത കരാറില്‍ ക്യാമറ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ മുഴുവന്‍ പ്രവൃത്തികളും ലൈറ്റ് മാസ്റ്ററിന്റെ ചുമതലയാണെന്നു വ്യക്തമാക്കിയിരുന്നു. ലൈറ്റ് മാസ്റ്ററിന് എസ്ആര്‍ഐടി നല്‍കിയ പര്‍ച്ചേസ് ഓര്‍ഡറില്‍ ഇതിനുള്ള തുകയും വകയിരുത്തിയിരുന്നു. ഇതേ കരാര്‍ വ്യവസ്ഥയും പര്‍ച്ചേസ് ഓര്‍ഡറും തന്നെയാണു ലൈറ്റ് മാസ്റ്ററിനു പകരം ഇ സെന്‍ട്രിക് സൊലൂഷന്‍സ് കണ്‍സോര്‍ഷ്യത്തില്‍ എത്തിയപ്പോഴും തുടര്‍ന്നത്. ഫലത്തില്‍ പദ്ധതിയില്‍ കാര്യമായ പണിയെടുക്കാതെ 60% ലാഭം സ്വന്തമാക്കുന്നതിനാണു പ്രസാഡിയോ തുനിഞ്ഞത്.
2020 ല്‍ കെല്‍ട്രോണും എസ്ആര്‍ഐടിയും തമ്മിലുണ്ടാക്കിയ കരാറില്‍ എസ്ആര്‍ഐടി എന്തെല്ലാം ചെയ്യണമോ, അതെല്ലാം ലൈറ്റ് മാസ്റ്ററാണു ചെയ്യേണ്ടത്. എല്ലാമുള്‍പ്പെടെയാണ് 75 കോടി രൂപയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ ലൈറ്റ് മാസ്റ്ററിനു നല്‍കിയത്. ക്യാമറ ഉള്‍പ്പെടെ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ടെക്‌നിഷ്യനെയും എന്‍ജിനീയറെയും നിയമിക്കേണ്ടതു ലൈറ്റ് മാസ്റ്ററാണെന്നു പ്രസാഡിയോയും ലൈറ്റ് മാസ്റ്ററും തമ്മിലുണ്ടാക്കിയ പങ്കാളിത്ത കരാറില്‍ പറയുന്നു. അതായത്, കരാറെടുത്ത എസ്ആര്‍ഐടിയല്ല, ഉപകരാര്‍ നേടിയ ലൈറ്റ് മാസ്റ്ററുടെ (ഇപ്പോള്‍ ഇ സെന്‍ട്രിക്) ആളുകളാണു മോട്ടര്‍ വാഹന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കണ്‍ട്രോള്‍ റൂമിലുണ്ടാവുക.
ഫീല്‍ഡ് ഇന്‍സ്റ്റലേഷന്‍, പ്രോജക്ട് മാനേജ്‌മെന്റ്, ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കല്‍, കടലാസു ജോലികള്‍ എന്നിവ പ്രസാഡിയോ െചയ്യുമെന്നാണു പങ്കാളിത്ത കരാറിലുള്ളതെങ്കിലും ഇന്‍സ്റ്റലേഷന്‍ അവര്‍ നിര്‍വഹിച്ചിട്ടില്ലെന്നു രേഖകള്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























