Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കേരളാ അതിര്‍ത്തികളില്‍ അരിക്കൊമ്പനായി വിലസിയിരുന്നവന്‍ തമിഴ്‌നാട് അതിര്‍ത്തിയിലെത്തിയപ്പോള്‍ കൊലയാളി കൊമ്പനെന്നാണ് വിളിപ്പേര് വീണിരിക്കുന്നത്. പതിനൊന്ന് പേരിലധികം കൊന്നവനെന്ന ദുഷ്‌പേര് നിലനില്ക്കുന്നതിനാല്‍ അവിടത്തുകാര്‍ക്ക് അവന്‍ കൊലയാളി കൊമ്പനെന്നായി മാറിയിരിക്കുകയാണ്.

07 MAY 2023 07:32 PM IST
മലയാളി വാര്‍ത്ത

More Stories...

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മേയർ

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക്

ആനയുടെ മനശാസ്ത്രമറിയുന്നവരും അല്ലാത്തവരും പറയുന്നത് ആനക്കാര്യങ്ങളാണ്. അങ്ങനെ കുറേപേരെയെങ്കിലും ആനക്കാര്യത്തിലേയ്ക്ക് എത്തിച്ചത് നിലവിലിപ്പോള്‍ ചിന്നക്കനാലിന്റെ സന്തോഷവും ദുഖവുമായി അരികൊമ്പനാണ്. പത്തു വര്‍ഷം മുന്‍പൊരു കൊലകൊല്ലിയും , പിടി സെവനും നമ്മുടെ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നുരുന്നു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി അതിര്‍ത്തികള്‍ കടന്നും താരമായി മാറിയിരിക്കുകയാണ്. നമ്മുടെ അരിക്കൊമ്പന്‍. കേരളാ അതിര്‍ത്തികളില്‍ അരിക്കൊമ്പനായി വിലസിയിരുന്നവന്‍ തമിഴ്‌നാട് അതിര്‍ത്തിയിലെത്തിയപ്പോള്‍ കൊലയാളി കൊമ്പനെന്നാണ് വിളിപ്പേര് വീണിരിക്കുന്നത്. പതിനൊന്ന് പേരിലധികം കൊന്നവനെന്ന ദുഷ്‌പേര് നിലനില്ക്കുന്നതിനാല്‍ അവിടത്തുകാര്‍ക്ക് അവന്‍ കൊലയാളി കൊമ്പനെന്നായി മാറിയിരിക്കുകയാണ്.

എന്നാല്‍ കാടുകടത്തിയെ കൊമ്പന്‍ തിരികെ എത്തുമെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനില്കകുന്നത്. അതിര്‍ത്തി കടന്നും അവന്‍ അക്രമം നടത്തിയിട്ടുണ്ടെങ്കില്‍ അവന്റെ കുടുംബത്തേയും കൂട്ടുകാരേയും തേടി പോയതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മേഘമലയില്‍ ആനശല്യം കടുക്കുമ്പോള്‍ അവര്‍ വീണ്ടും കേരള അതിര്‍ത്തിയിലേയ്ക്ക് ഓടിച്ചു വിടും. കേരള അതിര്‍ത്തിയില്‍ അവന് ദിശ കിട്ടികഴിഞ്ഞാല്‍ കക്കയം ഡാം കടന്ന ചിന്നക്കനാലില്‍ തിരിച്ചെത്താന്‍ 20 കിലോമീറ്റര്‍ മാത്രമാണ് സഞ്ചരിക്കാനുള്ളതെന്നാണ് കണക്ക് കൂട്ടുന്നത്. എന്തായാലും സര്‍ക്കാരിനാണോ, കോടതിയ്ക്കാണോ ആനക്കാര്യത്തില്‍ പിഴവ് പറ്റിയതെന്ന് അരിക്കൊമ്പന്‍ തന്നെ തെളിയിക്കുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്.

അരിക്കൊമ്പന്‍ എത്തിയതോടെ മേഘമലയിലേക്ക് വിനോദസഞ്ചാരികളെ തമിഴ്‌നാട് വിലക്കിയിരിക്കുകയാണ്. മേഘമലയില്‍ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ തമിഴ്‌നാട് വനംവകുപ്പ് മടക്കിയയച്ചു. നിരോധനാജ്ഞ പുറപ്പെടുവിച്ചു എന്ന പ്രചാരണവും തമിഴ്‌നാട് വനംവകുപ്പ് നിഷേധിച്ചു. സഞ്ചാരികള്‍ക്കും യാത്രയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്തതിട്ടുള്ളത്. തൊഴിലാളി ലയങ്ങളില്‍ കനത്ത സുരക്ഷയും ആന എത്തിയാല്‍ വിരട്ടിയോടിക്കുന്നതിനുള്ള മുന്‍കരുതലുകളും എടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി പത്തോടെയാണ് അരിക്കൊമ്പന്‍ കാടിനു പുറത്തിറങ്ങി ജനവാസമേഖലയില്‍ പ്രത്യക്ഷപ്പെട്ടത്. ചിന്നമന്നൂര്‍ റേഞ്ച് ഓഫിസര്‍ ടി.ശിവാജിയും വനപാലകരും യാത്ര ചെയ്തിരുന്ന വാഹനം അരിക്കൊമ്പന്റെ മുന്നില്‍പെട്ടു. വാഹനം പിന്നിലേക്ക് ഓടിച്ചു മാറ്റിയാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. റേഡിയോ കോളര്‍ കണ്ടതോടെയാണ് അരിക്കൊമ്പനാണെന്നു തിരിച്ചറിഞ്ഞത്. വനപാലകര്‍ ആനയെ കാട്ടിലേക്ക് ഓടിച്ചെങ്കിലും പിന്നെയും അവന്‍ തിരിച്ചു വരികയായിരുന്നു.

അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ വിവരങ്ങള്‍ കേരളം കൈമാറുന്നില്ലെന്ന് തമിഴ്‌നാട് വനപാലകര്‍ ആരോപണം ഉന്നയിക്കുന്നതായും വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. ഇതുമൂലം ആനയുടെ നീക്കം നിരീക്ഷിക്കാന്‍ ബുദ്ധിമുട്ടുന്നതായി ചിന്നമന്നൂര്‍ റേഞ്ച് ഓഫിസര്‍ ശിവാജി പറഞ്ഞു. ഹൈവേയ്‌സ് എസ്റ്റേറ്റിനും മണലാറിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ പകല്‍ കാട്ടാന നിലയുറപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ആനയെത്തിയ സ്ഥലങ്ങളിലെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരീക്ഷണ സംഘം രംഗത്തുണ്ട്. അരിക്കൊമ്പനെക്കുറിച്ചാണ് തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ജനസംസാരം. 11 ആളുകളെ കൊലപ്പെടുത്തിയ ആനയാണ് എന്നാണ് ഇവിടത്തുകാര്‍ വിശ്വസിക്കുന്നത്. കൊലയാളി ആനയെന്ന കാര്യം അവര്‍ മറ്റുള്ളവരിലേയ്ക്കും എത്തിക്കുകയാണ്. തമിഴ് മാധ്യമങ്ങളും ആവേശത്തോടെയാണ് അരിക്കൊമ്പന് കൊലയാളിപ്പട്ടം ചാര്‍ത്തി നല്കുന്നതെന്നതും ശ്ര്‌ദ്ധേയമാണ്.

മേഘമല, ഹൈവേയ്‌സ്, മണലാര്‍, മേല്‍മണലാര്‍, വെണ്ണിയാര്‍, മഹാരാജാമെട്ട്, ഇരവിങ്കലാര്‍ എന്നീ ഡിവിഷനുകളാണ് മേഘമല എസ്റ്റേറ്റിലുള്ളത്. ഈ പ്രദേശങ്ങളെല്ലാം വനത്തോടു ചേര്‍ന്നാണ്. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് കേരള അതിര്‍ത്തി കടന്ന് മേഘമലയിലെ കാട്ടിലെത്തിയ അരിക്കൊമ്പന്‍ ആദ്യം രണ്ടു തവണ പെരിയാറിലേക്കു തിരിച്ചെത്തിയെങ്കിലും മൂന്നാം തവണ മേഘമലയില്‍ എത്തിയിട്ട് മടങ്ങാന്‍ കൂട്ടാക്കിയിട്ടില്ല. അരിക്കൊമ്പന്‍ പിന്‍വാങ്ങുന്നതു വരെ മേഘമലയിലേക്കു വിനോദസഞ്ചാരികള്‍ക്കുള്ള നിയന്ത്രണം തുടരുമെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു. ചിന്നമന്നൂരില്‍ നിന്ന് തമിഴ്‌നാട് വനം വകുപ്പിന്റെ ചെക്‌പോസ്റ്റ് കടന്നു വേണം മേഘമലയില്‍ എത്താന്‍. ഇന്നലെ ഈ ചെക്‌പോസ്റ്റില്‍ സഞ്ചാരികളെ തടഞ്ഞ് തിരിച്ചയച്ചിരുന്നു. ആനയുടെ കാര്യത്തില്‍ തീരുമാനമാകുന്നതുവരെ സ്ഞ്ചാരികളെ അനുവദിക്കില്ലെന്ന നിലപാടിലാണ് തമിഴ് നാട് വനംവകുപ്പ് എത്തിയിരിക്കുന്നത്.

അതേസമയം, അരിക്കൊമ്പന്‍ വിഷയത്തില്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി ആരോപണവും ഉയര്‍ത്തിയിരിക്കുകയാണ് കിഫ. മാര്‍ച്ച് 21ന് കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവ് 'മനുഷ്യ - കാട്ടാന സംഘര്‍ഷം' നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ഇന്‍ഡോ-ജര്‍മന്‍ ജൈവ വൈവിധ്യ പദ്ധതിയുടെ ഭാഗമായി വിവിധ വര്‍ഗങ്ങളില്‍പെട്ട പത്തു വന്യജീവി വിഭാഗങ്ങളുമായുള്ള സംഘര്‍ഷം നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നാലു പൊതു മാര്‍ഗനിര്‍ദേശങ്ങളും ഉള്‍പ്പെടെ പതിനാലു മാര്‍ഗ നിര്‍ദേശങ്ങളടങ്ങിയ പുസ്തകങ്ങളാണ് പുറത്തിറക്കിയത്.

ഇതിലെ പ്രധാനപ്പെട്ട രണ്ട് നിര്‍ദേശങ്ങളാണ് അരിക്കൊമ്പന്‍ വിഷയത്തില്‍ ലംഘിക്കപ്പെട്ടതെന്ന് കേരള ഇന്‍ഡിപെന്റന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ അഥവാ, കിഫ ആരോപിച്ചു. കേന്ദ്ര മാര്‍ഗനിര്‍ദേശത്തിലെ രണ്ടു പ്രധാന നിര്‍ദേശങ്ങളാണ് ലംഘിക്കപ്പെട്ടതെന്നാണ് ആരോപണം. പിടികൂടുന്ന ആന ഏതെങ്കിലും മനുഷ്യരെ കൊന്നിട്ടുണ്ടെങ്കില്‍ അവയെ വീണ്ടും തുറന്നു വിടരുതെന്നതാണ് ലംഘിക്കപ്പെട്ട ഒരു നിര്‍ദേശം. ഇവയെ പ്രത്യേക കൂടൊരുക്കി സംരക്ഷിക്കണം. കേരളത്തില്‍ കോടനാട്, കോട്ടൂര്‍ ആനപരിപാലന കേന്ദ്രങ്ങളില്‍ എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആനയെ നാടുകടത്തിയത്.

ആനകള്‍ കൂടുതലായി കാണപ്പെടുന്ന സംസ്ഥാനങ്ങളിലെല്ലാം പിടികൂടുന്ന അപകടകാരികളായ ആനകളെ താമസിപ്പിക്കാനുള്ള ഒരു സങ്കേതമെങ്കിലും ഉണ്ടാവണമെന്നും നിര്‍ദേശമുണ്ട്. പിടികൂടുന്ന ആനയെ അവ ഒരിക്കലും പിടികൂടപ്പെട്ട സ്ഥലത്തേക്ക് തിരിച്ചെത്താത്ത വിധം കുറഞ്ഞത് 200 മുതല്‍ 300 കിലോമീറ്റര്‍ ദൂരത്തില്‍ വിട്ടയക്കണമെന്നതാണ് ലംഘിക്കപ്പെട്ട രണ്ടാമത്തെ നിര്‍ദേശം.

ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകളെ വിറപ്പിച്ചിരുന്ന അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിക്കാന്‍ ഫെബ്രുവരി 23നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയത്. എന്നാല്‍ അരിക്കൊമ്പനെ പിടികൂടുന്നതു മാര്‍ച്ച് 29 വരെ വിലക്കിക്കൊണ്ട് മാര്‍ച്ച് 23ന് ഹൈക്കോടതി ഉത്തരവിറക്കി. ഹൈക്കോടതി സ്റ്റേ ഉത്തരവിറക്കുന്നതിനു രണ്ടു ദിവസം മുന്‍പാണ് കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറങ്ങിയത്.

എന്നാല്‍ മാര്‍ഗനിര്‍ദേശം പുറത്തുവന്ന കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വനംവകുപ്പോ വനംവകുപ്പിന്റെ അഭിഭാഷകനോ തയാറായില്ലെന്നും കിഫ ആരോപിക്കുന്നു. ചിന്നക്കനാല്‍ മേഖലയില്‍ അരിക്കൊമ്പന്‍ തിരിച്ചെത്തുമെന്ന ആശങ്ക നില്‍നില്‍ക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍, വ്യക്തമായ കേന്ദ്ര മാര്‍ഗനിര്‍ദേശം മുന്‍പിലുണ്ടായിട്ടും അതു പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കിഫ ഭാരവാഹികള്‍ പറയുന്നത്. കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന് മുമ്പെങ്കിലും കേന്ദ്രനിര്‍ദ്ദേശം കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ ആനയെ ഇവിടെ നിന്ന് ഒഴിവാക്കാനാണ് ശ്രമിച്ചതെന്നാണ് ആരോപണമുയരുന്നത്.

അരിക്കൊമ്പനെത്തിയ മേഘമല  പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്‌നാട് വനം വകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. മേഘമല, ഇരവിങ്കലാര്‍, മണലാര്‍ മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കണമെന്നു മുന്നറിയിപ്പും നല്‍കി.തുറന്നുവിട്ട സ്ഥലത്തുനിന്ന് ആന ഇതിനകം 40 കിലോമീറ്ററോളം സഞ്ചരിച്ചെന്നാണു കണക്ക്. അരിക്കൊമ്പന്‍ വിലസി നടന്നിരുന്ന ചിന്നക്കനാലിലെ സാഹചര്യങ്ങള്‍ക്കു സമാനമാണ് മേഘമലയിലേത്. വനാതിര്‍ത്തിയോടു ചേര്‍ന്ന് തേയിലത്തോട്ടം, ലയങ്ങള്‍, തടാകം എന്നിവയ്ക്കു പുറമേ കാലാവസ്ഥയും ഏറക്കുറെ സമാനമാണ്. ഈ ഭാഗത്തെ വനത്തില്‍ നിന്നു പുറത്തിറങ്ങിയാല്‍ ആനയ്ക്ക് തേയിലത്തോട്ടങ്ങളിലെത്താം. ഇവിടെ ജനസാന്ദ്രതയും കൂടുതലാണ്.

അതേസമയം, ഇരവിങ്കലാറില്‍ അരിക്കൊമ്പന്‍ ഒരു വീടിന്റെ വാതിലുകള്‍ തകര്‍ത്തു എന്ന വ്യാജവാര്‍ത്തയും പ്രചരിച്ചു. വീടിന്റെ വാതില്‍ കാട്ടാന പൊളിച്ചെന്നും ഇത് അരിക്കൊമ്പന്‍ അല്ലെന്നും തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അരിക്കൊമ്പന്‍ ലക്ഷ്യം തെറ്റിയാണ് അതിര്‍ത്തിയില്‍ എത്തിയിരിക്കുന്നതെന്നും ചിന്നക്കനാലിലെ അതേ സാഹചര്യമായതിനാല്‍ അവിടെ ചുറ്റിക്കറങ്ങുകയായിരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ചതി ബോധ്യമായാല്‍ അരിക്കൊമ്പന്‍ തിരിച്ചു നടക്കാന്‍ തുടങ്ങിയാല്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട് അവന്‍ തേക്കടിയിലേ കക്കി ഡാം പരിസരത്തോ എത്താന്‍ സാധ്യതയുണ്ട്. കൊണ്ടിറക്കി വിട്ട സ്ഥലത്ത് തിരിച്ചെത്തിയില്ലെങ്കിലും അവന്‍ ഗവി വഴി ചിന്നക്കനാല്‍ ഭാഗത്ത് എത്തുമെന്നു തന്നെയാണ് നല്ലൊരു വിഭാഗം ആനപ്രേമികള്‍ കണക്കുക്കൂട്ടുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (26 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (1 hour ago)

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം  (1 hour ago)

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്  (2 hours ago)

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ  (2 hours ago)

5രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം  (2 hours ago)

വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ  (2 hours ago)

റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!  (2 hours ago)

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി  (2 hours ago)

പത്തുവര്‍ഷത്തിനിപ്പുറം അയര്‍ലന്‍ഡിലെ ആള്‍ക്കൂട്ടത്തില്‍നിന്ന് ധ്യാന്‍ തന്നെ കണ്ടുപിടിച്ചു  (2 hours ago)

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്മാരെ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തും വിവിധ തസ്തികകളിലും നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കണം; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!  (3 hours ago)

KARNATAKA PSC പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ;  (3 hours ago)

Malayali Vartha Recommends