കേന്ദ്രനിര്‍ദ്ദേശം കേരളം പൂഴ്ത്തിയതോ, മറന്നതോ. അരിക്കൊമ്പനെ തിരികെ എത്തിക്കാന്‍ ആനപ്രേമികള്‍.

ചിന്നക്കനാലില്‍ നിന്നും കാടുകടത്തിയെ കൊമ്പന്‍ തിരികെ എത്തുമെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനില്കകുന്നത്. അതിര്‍ത്തി കടന്നും അവന്‍ അക്രമം നടത്തിയിട്ടുണ്ടെങ്കില്‍ അവന്റെ കുടുംബത്തേയും കൂട്ടുകാരേയും തേടി തിരകെ പോയതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മേഘമലയില്‍ ആനശല്യം കടുക്കുമ്പോള്‍ അവര്‍ വീണ്ടും കേരള അതിര്‍ത്തിയിലേയ്ക്ക് ഓടിച്ചു വിടും. കേരള അതിര്‍ത്തിയില്‍ അവന് ദിശ കിട്ടികഴിഞ്ഞാല്‍ കക്കയം ഡാം കടന്ന ചിന്നക്കനാലില്‍ തിരിച്ചെത്താന്‍ 20 കിലോമീറ്റര്‍ മാത്രമാണ് സഞ്ചരിക്കാനുള്ളതെന്നാണ് കണക്ക് കൂട്ടുന്നത്. എന്തായാലും സര്‍ക്കാരിനാണോ, കോടതിയ്ക്കാണോ ആനക്കാര്യത്തില്‍ പിഴവ് പറ്റിയതെന്ന് അരിക്കൊമ്പന്‍ തന്നെ തെളിയിക്കുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്.
അരിക്കൊമ്പന്‍ എത്തിയതോടെ മേഘമലയിലേക്ക് വിനോദസഞ്ചാരികളെ തമിഴ്‌നാട് വിലക്കിയിരിക്കുകയാണ്. മേഘമലയില്‍ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ തമിഴ്‌നാട് വനംവകുപ്പ് മടക്കിയയച്ചു. നിരോധനാജ്ഞ പുറപ്പെടുവിച്ചു എന്ന പ്രചാരണവും തമിഴ്‌നാട് വനംവകുപ്പ് നിഷേധിച്ചു. സഞ്ചാരികള്‍ക്കും യാത്രയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്തതിട്ടുള്ളത്. തൊഴിലാളി ലയങ്ങളില്‍ കനത്ത സുരക്ഷയും ആന എത്തിയാല്‍ വിരട്ടിയോടിക്കുന്നതിനുള്ള മുന്‍കരുതലുകളും എടുത്തിട്ടുണ്ട്.
അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ വിവരങ്ങള്‍ കേരളം അരിക്കൊമ്പനെക്കുറിച്ചാണ് തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ജനസംസാരം. 11 ആളുകളെ കൊലപ്പെടുത്തിയ ആനയാണ് എന്നാണ് ഇവിടത്തുകാര്‍ വിശ്വസിക്കുന്നത്. കൊലയാളി ആനയെന്ന കാര്യം അവര്‍ മറ്റുള്ളവരിലേയ്ക്കും എത്തിക്കുകയാണ്. തമിഴ് മാധ്യമങ്ങളും ആവേശത്തോടെയാണ് അരിക്കൊമ്പന് കൊലയാളിപ്പട്ടം ചാര്‍ത്തി നല്കുന്നതെന്നതും ശ്ര്‌ദ്ധേയമാണ്
അതേസമയം, അരിക്കൊമ്പന്‍ വിഷയത്തില്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി ആരോപണവും ഉയര്‍ത്തിയിരിക്കുകയാണ് കിഫ. മാര്‍ച്ച് 21ന് കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവ് 'മനുഷ്യ - കാട്ടാന സംഘര്‍ഷം' നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ഇന്‍ഡോ-ജര്‍മന്‍ ജൈവ വൈവിധ്യ പദ്ധതിയുടെ ഭാഗമായി വിവിധ വര്‍ഗങ്ങളില്‍പെട്ട പത്തു വന്യജീവി വിഭാഗങ്ങളുമായുള്ള സംഘര്‍ഷം നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നാലു പൊതു മാര്‍ഗനിര്‍ദേശങ്ങളും ഉള്‍പ്പെടെ പതിനാലു മാര്‍ഗ നിര്‍ദേശങ്ങളടങ്ങിയ പുസ്തകങ്ങളാണ് പുറത്തിറക്കിയത്.
ഇതിലെ പ്രധാനപ്പെട്ട രണ്ട് നിര്‍ദേശങ്ങളാണ് അരിക്കൊമ്പന്‍ വിഷയത്തില്‍ ലംഘിക്കപ്പെട്ടതെന്ന് കേരള ഇന്‍ഡിപെന്റന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ അഥവാ, കിഫ ആരോപിച്ചു. കേന്ദ്ര മാര്‍ഗനിര്‍ദേശത്തിലെ രണ്ടു പ്രധാന നിര്‍ദേശങ്ങളാണ് ലംഘിക്കപ്പെട്ടതെന്നാണ് ആരോപണം. പിടികൂടുന്ന ആന ഏതെങ്കിലും മനുഷ്യരെ കൊന്നിട്ടുണ്ടെങ്കില്‍ അവയെ വീണ്ടും തുറന്നു വിടരുതെന്നതാണ് ലംഘിക്കപ്പെട്ട ഒരു നിര്‍ദേശം. ഇവയെ പ്രത്യേക കൂടൊരുക്കി സംരക്ഷിക്കണം. കേരളത്തില്‍ കോടനാട്, കോട്ടൂര്‍ ആനപരിപാലന കേന്ദ്രങ്ങളില്‍ എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആനയെ നാടുകടത്തിയത്.
ആനകള്‍ കൂടുതലായി കാണപ്പെടുന്ന സംസ്ഥാനങ്ങളിലെല്ലാം പിടികൂടുന്ന അപകടകാരികളായ ആനകളെ താമസിപ്പിക്കാനുള്ള ഒരു സങ്കേതമെങ്കിലും ഉണ്ടാവണമെന്നും നിര്‍ദേശമുണ്ട്. പിടികൂടുന്ന ആനയെ അവ ഒരിക്കലും പിടികൂടപ്പെട്ട സ്ഥലത്തേക്ക് തിരിച്ചെത്താത്ത വിധം കുറഞ്ഞത് 200 മുതല്‍ 300 കിലോമീറ്റര്‍ ദൂരത്തില്‍ വിട്ടയക്കണമെന്നതാണ് ലംഘിക്കപ്പെട്ട രണ്ടാമത്തെ നിര്‍ദേശം.
ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകളെ വിറപ്പിച്ചിരുന്ന അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിക്കാന്‍ ഫെബ്രുവരി 23നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയത്. എന്നാല്‍ അരിക്കൊമ്പനെ പിടികൂടുന്നതു മാര്‍ച്ച് 29 വരെ വിലക്കിക്കൊണ്ട് മാര്‍ച്ച് 23ന് ഹൈക്കോടതി ഉത്തരവിറക്കി. ഹൈക്കോടതി സ്റ്റേ ഉത്തരവിറക്കുന്നതിനു രണ്ടു ദിവസം മുന്‍പാണ് കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറങ്ങിയത്.
എന്നാല്‍ മാര്‍ഗനിര്‍ദേശം പുറത്തുവന്ന കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വനംവകുപ്പോ വനംവകുപ്പിന്റെ അഭിഭാഷകനോ തയാറായില്ലെന്നും കിഫ ആരോപിക്കുന്നു. ചിന്നക്കനാല്‍ മേഖലയില്‍ അരിക്കൊമ്പന്‍ തിരിച്ചെത്തുമെന്ന ആശങ്ക നില്‍നില്‍ക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍, വ്യക്തമായ കേന്ദ്ര മാര്‍ഗനിര്‍ദേശം മുന്‍പിലുണ്ടായിട്ടും അതു പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കിഫ ഭാരവാഹികള്‍ പറയുന്നത്. കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന് മുമ്പെങ്കിലും കേന്ദ്രനിര്‍ദ്ദേശം കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ ആനയെ ഇവിടെ നിന്ന് ഒഴിവാക്കാനാണ് ശ്രമിച്ചതെന്നാണ് ആരോപണമുയരുന്നത്.
https://www.facebook.com/Malayalivartha























