അരിക്കൊമ്പനെ തടയും! തമിഴ്നാടിനു തലവേദന... വെടിവച്ച് ഓടിക്കാൻ നീക്കം... കേരളത്തെ പറപ്പിച്ചു... സിഗ്നൽ കിട്ടി, പെരിയാറിലേക്ക്!

ചിന്നക്കനാലിൽ നിന്ന് കാടുകടത്തിയ അരിക്കൊമ്പൻ മേഘമലയിൽ എത്തിയതോടെ വിനോദ സഞ്ചാരികളെ തമിഴ്നാട് വിലക്കി. മേഘമലയിൽ താമസിച്ചിരുന്ന വിനോദ സഞ്ചാരികളെ തമിഴ്നാട് വനം വകുപ്പ് മടക്കിയയച്ചു. നിരോധനാജ്ഞ പുറപ്പെടുവിച്ചു എന്ന പ്രചാരണം തമിഴ്നാട് വനംവകുപ്പ് നിഷേധിച്ചു. സഞ്ചാരികൾക്കും യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്തത്.
അരിക്കൊമ്പന്‍ എന്ന കാട്ടാന പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മടങ്ങുന്നുവെന്ന് റേഡിയോ കോളര്‍ സിഗ്നല്‍ വ്യക്തമാക്കുന്നു. അതേസമയം കാട്ടാന നിരീക്ഷിക്കുന്നത് തമിഴ്‌നാട് വനംവകുപ്പ് തുടരുകയാണ്. അരിക്കൊമ്പന്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നതില്‍ കടുത്ത ഭീതിയിലാണ് മേഘമലയിലെ നിവാസികള്‍.
നിലവില്‍ മേഘമലയ്ക്കു സമീപം തമിഴ്‌നാട് വന മേഖലയില്‍ തുടരുന്ന ആനയെ വെടിപൊട്ടിച്ച് കാടുകയറ്റാനാണ് വനപാലകരുടെ നീക്കം. മൂന്നു വ്യത്യസ്ഥ മേഖലകളില്‍ നിരീക്ഷിക്കുകയാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി മേഘമലയിലേക്ക് സഞ്ചാരികളെ കടത്തിവിടില്ല. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് കേരള അതിര്‍ത്തി കടന്ന് മേഘമലയിലെ കാട്ടിലെത്തിയ അരിക്കൊമ്പന്‍, ആദ്യം രണ്ടു തവണ പെരിയാറിലേക്കു തിരിച്ചെത്തി.
അരികൊമ്പൻ നിലവിൽ സഞ്ചരിക്കുന്നത് പെരിയാർ ടൈഗർ റിസർവ് ഭാഗത്തേക്ക്. റേഡിയോ കോളര്‍ സിഗ്നലുകളെ നിരീക്ഷിച്ചാണ് കേരളാ വനപാലകര്‍ ഇത് സംബന്ധിച്ച നിഗമനത്തിലെത്തിയത്. മേഘമലയില്‍ നിന്നുള്ള തമിഴ്നാട് വനംവകുപ്പിന്‍റെ ഒരു സംഘം ഉള്‍കാട്ടിലെത്തി അരിക്കൊമ്പനെ കണ്ടിരുന്നു.
പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് നീങ്ങുന്നുവെന്നാണ് സംഘത്തിന്റയും നിഗമനം. റേഡിയോ കോളറില്‍ നിന്നു ലഭിക്കുന്ന സിഗ്നലും ഇതുറപ്പിക്കുന്നു. തിരികെ തമിഴ്നാട് വനാതിർത്തിയിലേക്ക് പോയാല്‍ തുരത്തിയോടിക്കാനുള്ള സന്നാഹവുമായി തമിഴ്നാട് വനംവകുപ്പിന്‍റെ 30 തിലധികം ഉദ്യോഗസ്ഥര്‍ മേഘമല മണലാർ ഹൈവേസ് ഡാം എന്നിവിടങ്ങളിലുണ്ട്.
വെള്ളിയാഴ്ച രാത്രി പത്തോടെയാണ് അരിക്കൊമ്പൻ കാടിനു പുറത്തിറങ്ങി ജനവാസമേഖലയിൽ പ്രത്യക്ഷപ്പെട്ടത്. ചിന്നമന്നൂർ റേഞ്ച് ഓഫിസർ ടി.ശിവാജിയും വനപാലകരും യാത്ര ചെയ്തിരുന്ന വാഹനം അരിക്കൊമ്പന്റെ മുന്നിൽപെട്ടു. വാഹനം പിന്നിലേക്ക് ഓടിച്ചു മാറ്റിയാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. റേഡിയോ കോളർ കണ്ടതോടെയാണ് അരിക്കൊമ്പനാണെന്നു തിരിച്ചറിഞ്ഞത്. വനപാലകർ ആനയെ കാട്ടിലേക്ക് ഓടിച്ചു.
അതേസമയം, അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ വിവരങ്ങള്‍ കേരളം നല്‍കുന്നില്ലെന്ന് തമിഴ്‌നാട് ആരോപിച്ചു. ഇതുമൂലം ആനയുടെ നീക്കം നിരീക്ഷിക്കാൻ ബുദ്ധിമുട്ടുന്നതായി ചിന്നമന്നൂർ റേഞ്ച് ഓഫിസർ ശിവാജി പറഞ്ഞു. ഹൈവേയ്സ് എസ്റ്റേറ്റിനും മണലാറിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ പകൽ കാട്ടാന നിലയുറപ്പിച്ചിരുന്നത്.
എന്നാൽ സിഗനല്‍ വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നും ഇരു സംസ്ഥാനങ്ങളും തമ്മില്‍ ഒരു തർക്കവുമില്ലെന്നുമാണ് വനംമന്ത്രി എ കെ ശശീന്ദ്രന്‍റെ പ്രതികരണം. അരിക്കൊമ്പനെ താപ്പാന ആക്കേണ്ടതായിരുന്നെന്നും സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടാണ് ശരിയെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോഴുണ്ടാകുന്നതെന്നും വനം മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ആനയെത്തിയ സ്ഥലങ്ങളിലെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണ സംഘം രംഗത്തുണ്ട്. എന്നാല്‍ റേഡിയോ സിഗ്‌നല്‍ കൃത്യമായി ലഭിക്കുന്നില്ലെന്നും ഇത് ആന ഉള്‍ക്കാട്ടിലേക്ക് പോയതുകൊണ്ടാണെന്നും വനംവകുപ്പ് അറിയിച്ചു. അരിക്കൊമ്പനെ കുറിച്ചാണ് തമിഴ്നാട്ടിൽ ഇപ്പോൾ ജനസംസാരം. 10 ആളുകളെ കൊലപ്പെടുത്തിയ ആനയാണ് എന്നാണ് പറയുന്നത്.
നിലവിൽ ജനവാസമേഖലയിൽ നിന്ന് ആനയെ ഓടിച്ച് കാട്ടിലേക്ക് ഓടിച്ചിട്ടുണ്ട്. 120 പേരടങ്ങുന്ന സംഘത്തെതമിഴ്നാട് വനംവകുപ്പും അരിക്കൊമ്പനെ തുരത്താനായി നിയോഗിച്ചിട്ടുണ്ട്. മേഘമലയിലും പരിസര പ്രദേശങ്ങളിലും അരീക്കൊമ്പന്റെ സഞ്ചാരം കണക്കിലെടുത്ത് തേനി ജില്ലാ ഫോറസ്റ്റ് ഓഫീസറും തേനി ജില്ലാ പോലീസ് സൂപ്രണ്ടും നേരിട്ട് മേഘമലയിൽ പരിശോധന നടത്തി.
മേഘമല പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അരിക്കൊമ്പൻ തിരികെ ജനവാസ കേന്ദ്രങ്ങളിലെത്തില്ലെന്ന് എന്നുറപ്പായ ശേഷമായിരിക്കും ഇനി പ്രവേശനം അനുവദിക്കുക. മേഘമല, ഹൈവേയ്സ്, മണലാർ, മേൽമണലാർ, വെണ്ണിയാർ, മഹാരാജാമെട്ട്, ഇരവിങ്കലാർ എന്നീ ഡിവിഷനുകളാണ് മേഘമല എസ്‌റ്റേറ്റിലുള്ളത്. ഈ പ്രദേശങ്ങളെല്ലാം വനത്തോടു ചേർന്നാണ്.
പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് കേരള അതിർത്തി കടന്ന് മേഘമലയിലെ കാട്ടിലെത്തിയ അരിക്കൊമ്പൻ ആദ്യം രണ്ടു തവണ പെരിയാറിലേക്കു തിരിച്ചെത്തിയെങ്കിലും മൂന്നാം തവണ മേഘമലയിൽ എത്തിയിട്ട് മടങ്ങാൻ കൂട്ടാക്കിയിട്ടില്ല. അരിക്കൊമ്പൻ പിൻവാങ്ങുന്നതു വരെ മേഘമലയിലേക്കു വിനോദ സഞ്ചാരികൾക്കുള്ള നിയന്ത്രണം തുടരുമെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ചിന്നമന്നൂരിൽ നിന്ന് തമിഴ്നാട് വനം വകുപ്പിന്റെ ചെക്പോസ്റ്റ് കടന്നു വേണം മേഘമലയിൽ എത്താൻ. ഇന്നലെ ഈ ചെക്പോസ്റ്റിൽ സഞ്ചാരികളെ തടഞ്ഞ് തിരിച്ചയച്ചു.
https://www.facebook.com/Malayalivartha























