ഉമ്മന്‍ചാണ്ടിയെ രാഹുല്‍ ഗാന്ധി ആശുപത്രിയില്‍ സന്ദര്‍ശിച്ചു

ന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് ബാംഗ്ലൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. കെ.സി വേണുഗോപാല്‍,രമേശ് ചെന്നിത്തല, ബെന്നി ബെഹന്നാന്‍ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.
ഉച്ചയ്ക്ക് 12 മണിയോടെയാണ് രാഹുല്‍ ഗാന്ധി ആശുപത്രിയില്‍ എത്തിയത്. രാഹുല്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് സംസാരിച്ചു. ഭാര്യയോടും മക്കളോടും ആരോഗ്യവിവരങ്ങളും ആരാഞ്ഞു. ഉമ്മന്‍ചാണ്ടിയെ കണ്ട രാഹുല്‍ ഗാന്ധി ഏറെ വികാരാധീനനായായിരുന്നു എന്ന് കൂടെയുണ്ടായിരുന്ന നേതാക്കള്‍ പറഞ്ഞു.
തനിക്ക് ഉമ്മന്‍ചാണ്ടിയെ ഏറെ ഇഷ്ടമാണെന്ന് രാഹുല്‍ പറഞ്ഞു. വൈറല്‍ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഉമ്മന്‍ചാണ്ടിയെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























