Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ധനമന്ത്രിയുടെ പൂടപറിച്ച് വന്‍ സര്‍ക്കാര്‍ നീക്കം! പണം കിട്ടാൻ പുളിക്കും... ധൂർത്തിന് അവസാനം? സെന്തിൽകുമാര്‍ കമ്മിറ്റി നിര്‍ദ്ദേശം പരിഗണനയില്‍

07 MAY 2023 10:18 PM IST
മലയാളി വാര്‍ത്ത

More Stories...

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മേയർ

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക്

ധനവകുപ്പിനെ നോക്കുകുത്തിയാക്കുന്ന വന്‍മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ നീക്കം. സർക്കാരിന് തോന്നുംപടി പദ്ധതികളും കരാറുകളും തീരുമാനങ്ങളും നടപ്പാക്കുന്നതിനു തടസ്സം നിൽക്കുന്ന ധനവകുപ്പിന്റെ സ്വതന്ത്ര അധികാരം എടുത്തു കളയുന്നു. ഇതോടെ സർക്കാർ ഖജനാവിൽനിന്നുള്ള പണം ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതികളിൽ പോലും ഇനി വകുപ്പുകൾക്ക് ധനവകുപ്പിന്റെ അഭിപ്രായം തേടേണ്ടി വരില്ല.

സര്‍ക്കാര്‍ ഖജനാവിൽ നിന്ന് പണമുടക്കുന്ന പദ്ധതികളെ കുറിച്ച് അഭിപ്രായം പറയാൻ ഉള്ള അധികാരം പോലും ധനവകുപ്പിന് ഇല്ലാതാകുന്ന വിധത്തിൽ ഭരണപരഷ്കാരത്തിന് സര്‍ക്കാര്‍ നീക്കം. വൻ അഴിമതിക്കു കളമൊരുക്കുന്ന ഈ ശുപാർശ ഫയലുകളിൽ അടിയന്തര തീര്‍പ്പ് ലക്ഷ്യമിട്ട് സര്‍ക്കാര്‍ നിയോഗിച്ച വി സെന്തിൽ കുമാര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശമാണ് സര്‍ക്കാരിന്‍റെ പരിഗണനയിൽ ഉള്ളത്.

എ.ഐ ക്യാമറയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയതു പോലെയുള്ള ഇടപെടലുകള്‍ക്കുള്ള അധികാരം എടുത്തുകളയാനാണ് നീക്കം തുടങ്ങിയത്. ഖജനാവിലെ പണമെടുത്ത് നടപ്പിലാക്കുന്ന പദ്ധതികളില്‍ പോലും അഭിപ്രായം പറയനാവാത്ത സ്ഥിതിയിലാകും ധനവകുപ്പ്. പദ്ധതി ഫയലുകളിൽ അതാത് വകുപ്പുകൾക്ക് തീരുമാനം എടുക്കാമെന്നത് അടക്കമുള്ള വ്യവസ്ഥകൾ സംസ്ഥാനത്തെ ധനസ്ഥിതി താളം തെറ്റിക്കുമെന്ന വിലയിരുത്തലുമുണ്ട്

അഴിമതിക്കു കൂട്ടുനിന്നാൽ അകത്താകും എന്ന ഭയം ഉള്ളതിനാൽ ധനവകുപ്പിലെ ഉദ്യോഗസ്ഥർ സാമ്പത്തിക ബാധ്യതയുള്ള എല്ലാ ഫയലുകളും ഇഴകീറി പരിശോധിച്ച് അഭിപ്രായം എഴുതാറുണ്ട്. ഏറ്റവും ഒടുവിൽ റോഡ് ക്യാമറ സംബന്ധിച്ച ഫയലിലും ധനവകുപ്പ് എതിർപ്പ് അറിയിച്ചു. റോഡ് ക്യാമറ വിവാദത്തിന്‍റെ തുടക്കത്തിലേ ധനവകുപ്പ് ഉയര്‍ത്തിയ എതിര്‍പ്പുകളും ധനവകുപ്പ് നിര്‍ദ്ദേശങ്ങളെ കെൽട്രോൺ മറികടന്നതുമെല്ലാം വലിയ വാര്‍ത്തായിരുന്നു.

നിർമിതബുദ്ധി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിയിൽ ജാഗ്രതയും സുതാര്യതയും പാലിക്കാൻ ധനവകുപ്പ് ഓർമിപ്പിച്ചത് രണ്ടുതവണയായിരുന്നു. ആദ്യം പദ്ധതിക്ക് അനുമതി തേടിയപ്പോഴും മന്ത്രിസഭാനുമതി നൽകുന്നതിനുമുമ്പുമായി രണ്ടുവട്ടം ഫയലുകൾ ധനവകുപ്പിലെത്തി. രണ്ടുതവണയും എതിർപ്പ് അറിയിച്ച് ധനവകുപ്പ് ഫയൽ തിരിച്ചയച്ചു.

പിന്നീട്, മന്ത്രിസഭ പരിഗണിച്ച ഫയലാവട്ടെ, അംഗീകാരത്തിനായി ധനവകുപ്പിൽ വന്നില്ല. അതിനാൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും കണ്ടിട്ടില്ല. ഫലത്തിൽ ധനവകുപ്പിന്റെ എതിർപ്പ് പൂർണമായും അവഗണിച്ചായിരുന്നു പദ്ധതിക്കുള്ള മന്ത്രിസഭാനുമതി. ഇപ്പോൾ അഴിമതിയുടെ നിഴലിൽനിൽക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങളിൽ ദുരൂഹതയുണ്ടെന്നു വ്യക്തമാക്കുന്നതാണ് ധനവകുപ്പിന്റെ മുന്നറിയിപ്പുകളോടുള്ള ഈ അവഗണന.

പ്രൊജക്ട് മാനേജ്മെന്‍റെ കൺസൾട്ടന്‍റായും കരാറുകാരായും ഒരേ സമയം കെൽട്രോണിന് പ്രവര്‍ത്തിക്കാനാകില്ലെന്ന ധനവകുപ്പ് നിര്‍ദ്ദേശം ലംഘിച്ച് നടന്ന ഇടപാടിന് പിന്നീട് മന്ത്രിസഭായോഗം അനുമതി നൽകുകയായിരുന്നു. സര്‍ക്കാര്‍ പണം ചെലവഴിച്ച് നടത്തുന്ന പദ്ധതികളിൽ അഭിപ്രായം പറയാനുള്ള ഇത്തരം അധികാരങ്ങളാണ് ധനവകുപ്പിന് ഇല്ലാതാകുന്നത്. വി.സെന്തില്‍ കമ്മറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലായാല്‍ സംസ്ഥാനത്തിന്‍റെ ധനസ്ഥിതി തന്നെ അപകടത്തിലാകും.

ശുപാർശ നടപ്പാക്കാൻ ശരവേഗത്തിൽ ഫയൽ നീക്കം നടക്കുകയാണ്. എത്രയും വേഗം മന്ത്രിസഭയ്ക്കു മുന്നിലെത്തിച്ചു പാസാക്കാനാണു ശ്രമം. ഇന്നലെ ധനവകുപ്പിലെത്തിയ ഫയലിൽ ഇതുവരെ ധനമന്ത്രി അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. സ്വതന്ത്ര അധികാരം കവരുന്ന നിര്‍ദ്ദേശങ്ങൾക്ക് അംഗീകാരം കിട്ടിയാൽ പിന്നെ ധനവകുപ്പിന് സര്‍ക്കാര് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ പോലും ഇടപെടാനാകില്ല. ധനവകുപ്പിന്‍റെ സ്വതന്ത്രാധികാരം നഷ്ടമാക്കുന്ന നിര്‍ദേശങ്ങളാണ് പരിഗണനയിലുള്ളത്. നിര്‍ദേശങ്ങള്‍ നടപ്പിലായാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകളില്‍ ഇടപെടാനാവില്ല.

ശമ്പള വിതരണ സോഫ്റ്റ് വെയറായ സ്പാര്‍ക്ക് ധനവകുപ്പില്‍ നിന്ന് പൊതുഭരണ വകുപ്പിലേക്ക് മാറും. പദ്ധതികള്‍ സംബന്ധിച്ച ഫയലില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തന്നെ തീരുമാനമെടുക്കാനാകും. ധനവകുപ്പിലേക്ക് ഫയല്‍ പോകില്ല. പകരം പദ്ധതി ഫയലുകളിൽ അതാത് വകുപ്പുകളിലെ ഫിനാൻസ് ഓഫീസര്‍ കുറിപ്പെഴുതും. പൊതുഭരണവകുപ്പിന് മേല്‍ക്കൈ കിട്ടുന്ന തരത്തിലാണ് ഭേദഗതികള്‍.

ധൂര്‍ത്തിന് കാരണമാകുന്ന പദ്ധതികളും തസ്തികകള്‍ സൃഷ്ടിക്കലും എല്ലാം ധനവകുപ്പ് ഇടപെട്ടാണ് നിലവില്‍ തടയുന്നത്. ഏറ്റവുമൊടുവില്‍ എ.ഐ ക്യാമറ പദ്ധതിയിലും ധനവകുപ്പ് വിയോജനകുറിപ്പെഴുതിയിരുന്നു. പി.എം.സി ആയും കരാറുകാരായും ഒരേ സമയം കെല്‍ട്രോണിന് പ്രവര്‍ത്തിക്കാനാവില്ലെന്ന ധനവകുപ്പ് നിര്‍ദേശം മന്ത്രിസഭയില്‍ വച്ചായിരുന്നു മറികടന്നത്. ധനവകുപ്പിന്‍റെ അഭിപ്രായം സ്വീകരിച്ചിരുന്നെങ്കില്‍ ക്യാമറാ വിവാദം ഇത്ര കടുക്കുമായിരുന്നില്ല.

വെള്ളിയാഴ്ച ഫയല്‍ ധനവകുപ്പിലെത്തി. ബജറ്റ് അവതരിപ്പിക്കുന്നതിലേക്ക് മാത്രം ധനവകുപ്പിനെ ചുരുക്കുന്നതിന് പിന്നാല്‍ പൊതുഭരണ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഇടപെടലാണെന്നാണ് സൂചന. സംസ്ഥാന ധനസ്ഥിതിയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഫയൽ ഇപ്പോൾ മുഖ്യമന്ത്രിക്ക് മുന്നിലുണ്ട്. അതിവേഗം നീങ്ങുന്ന ഫയലിൽ തീരുമാനവും അധികം വൈകില്ലെന്നാണ് കരുതുന്നത്.

സെക്രട്ടേയറ്റിലെ ഫയൽ നീക്കം വേഗത്തിലാക്കണമെന്ന ഭരണ പരിഷ്കാര കമ്മീഷനിൽ നിര്‍ദ്ദേശത്തിന്റെ ചുവടുപിടിച്ചാണ് നിര്‍ദ്ദേശങ്ങൾ സമര്‍പ്പിക്കാൻ സര്‍ക്കാര്‍ വിരമിച്ച എഐഎസ് ഓഫീസര്‍ വി സെന്തിൽ കുമാറിന്റെ നേതൃത്വത്തിൽ കമ്മിറ്റിയെ വച്ചത്. ധനവകുപ്പിനെതിരായ നീക്കങ്ങൾക്ക് പിന്നിൽ പൊതുഭരണ വകുപ്പ് ഉദ്യേഗസ്ഥരിൽ ചിലരുടെ ചരടുവലിയുണ്ടെന്നും ആക്ഷേപമുണ്ട്

സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കം വേഗത്തിലാക്കുന്നതിന് ഭരണക്രമത്തില്‍ മാറ്റം വരുത്താന്‍ ഭരണപരിഷ്കാര കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിരമിച്ച ഐ.എ.എസുകാരനായ വി.സെന്തിലിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ കമ്മറ്റിയെവച്ചു. ആ കമ്മറ്റിയുടെ ശുപാര്‍ശയുടെ മറവിലാണ് ധനവകുപ്പിന് മൂക്കുകയറിടാന്‍ നീക്കം തുടങ്ങിയത്. മുഖ്യമന്ത്രിക്ക് മുന്നിലെത്തിയ ഫയല്‍ അതിവേഗത്തിലാണ് നീങ്ങുന്നത്.

ഒക്ടോബർ, നവംബർ മാസങ്ങളിലാണ് അന്തിമാനുമതിക്കുമുമ്പുള്ള ഫയലുകൾ പരിഗണനയ്ക്കായി എത്തിയതെന്ന് ധനവകുപ്പ് പറയുന്നു. വാഹന യാത്രികരുടെ സുരക്ഷയ്ക്ക് ഇത്തരമൊരു പദ്ധതി അത്യാവശ്യമായതിനാൽ, പദ്ധതിയുടെ സാമ്പത്തികമാതൃകയിലും സുതാര്യതയിലുമൊക്കെ വീണ്ടും എതിർപ്പുകൾ ഉന്നയിച്ചും തിരുത്തൽ ശുപാർശചെയ്തും ഉദ്യോഗസ്ഥതലത്തിൽത്തന്നെ ഫയലുകൾ തിരിച്ചയക്കുകയായിരുന്നു. പദ്ധതി നിർവഹണത്തിനുമുമ്പ് കൈക്കൊള്ളേണ്ട നടപടികളും ശുപാർശ ചെയ്തു. എന്നാൽ, ഫയൽ പിന്നെ ധനവകുപ്പിൽ തിരിച്ചെത്തിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (25 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (1 hour ago)

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം  (1 hour ago)

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്  (2 hours ago)

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ  (2 hours ago)

5രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം  (2 hours ago)

വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ  (2 hours ago)

റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!  (2 hours ago)

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി  (2 hours ago)

പത്തുവര്‍ഷത്തിനിപ്പുറം അയര്‍ലന്‍ഡിലെ ആള്‍ക്കൂട്ടത്തില്‍നിന്ന് ധ്യാന്‍ തന്നെ കണ്ടുപിടിച്ചു  (2 hours ago)

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്മാരെ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തും വിവിധ തസ്തികകളിലും നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കണം; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!  (3 hours ago)

KARNATAKA PSC പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ;  (3 hours ago)

Malayali Vartha Recommends