തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അറസ്റ്റില്‍

തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെ പൊലീസ് അറസ്റ്റു ചെയ്തു. നെയ്യാറ്റിന്‍കര മാരായമുട്ടത്തെ ഒരു വീട്ടില്‍ കഴിയവെയാണ് തമ്ബാനൂര്‍ പൊലീസ് ഇവരെ അറസ്റ്റു ചെയ്തത്.
തൈക്കാട് ആശുപത്രിയില്‍ ജനിച്ച നാലുദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കരമന സ്വദേശിക്ക് ഇവര്‍ വിറ്റത്. കഴിഞ്ഞ ഏപ്രില്‍ 21നാണ് കുഞ്ഞിനെ വില്പന നടത്തിയ വിവരം പുറത്തുവന്നത്. കരമന സ്വദേശിയായ സ്ത്രീ മൂന്നുലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയത്. കുഞ്ഞിനെ ഇവരില്‍ നിന്ന് വീണ്ടെടുത്ത് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കിയിരുന്നു.
കരമന സ്വദേശിയുടെ വീട്ടില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ടതാണ് സംഭവം പുറത്തു കൊണ്ടുവന്നത്. കുഞ്ഞില്ലാത്ത വീട്ടില്‍ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ അയല്‍വാസികള്‍ സംഭവം സ്പെഷ്യല്‍ ബ്രാഞ്ചിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
https://www.facebook.com/Malayalivartha























