അരിക്കൊമ്പൻ വിഷയത്തിൽ പ്രശ്നം കൂടുതൽ സങ്കീർണമായാൽ ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടക്കും; ചർച്ചകളുടെ അനന്തര ഫലമായി കേരളത്തിനെതിരെ തമിഴ്നാട് തിരിയുമോ? ഉറ്റുനോക്കി കേരളം

അരിക്കൊമ്പൻ ഇപ്പോൾ തമിഴ്നാട്ടിലാണ് . അവിടുത്തെ വനം വകുപ്പിന് തലവേദനയാകുകയാണ് അരിക്കൊമ്പൻ. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിലാണ് ആന ഇപ്പോൾ ആയിരിക്കുന്നത് എന്നാണ് വിവരം .പ്രശ്നം കൂടുതൽ സങ്കീർണമായാൽ ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടക്കും. ആ ചർച്ചകളുടെ അനന്തര ഫലമായി കേരളത്തിനെതിരെ തമിഴ്നാട് തിരിയുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
കേരളത്തിനെതിരെ തമിഴ്നാട് പരാതി ഉന്നയിച്ചാൽ അത് ഏതു രീതിയിൽ നമ്മൾ കൈകാര്യം ചെയ്യുമെന്നതാണ് ശ്രദ്ധേയമായ കാര്യം. എന്തായാലും തമിഴ്നാട് പരാതി ഉന്നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്നലെ രാത്രി ആന ജനവാസ മേഖലയിൽ ഇറങ്ങിയിട്ടില്ല. അരിക്കൊമ്പന്റെ സാന്നിധ്യത്തിൽ പ്രദേശത്ത് തമിഴ്നാട് വനം വകുപ്പ് നിരീക്ഷണം കർശനമാക്കി. പക്ഷേ അരിക്കൊമ്പന്റെ ജിപിഎസ് കോളർ സിഗ്നൽ വിവരങ്ങൾ കേരളം നൽകുന്നില്ലെന്ന് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പെരിയാർ ടൈഗർ റിസർവിലെ ഉന്നതരെ അറിയിച്ചു .
എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ ഉണ്ടായിട്ടില്ല. മേഘമലയിലേക്ക് ഇന്നും സഞ്ചരികളെ കടത്തി വിടേണ്ടെന്നാണ് തീരുമാനം. അരിക്കൊമ്പന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേയെടുത്ത നിലപാട് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍.അരിക്കൊമ്പനെ പിടികൂടി താപ്പാനയാക്കണമായിരുന്നു. പക്ഷേ കോടതി നിര്‍ദ്ദേശങ്ങള്‍ മാനിച്ച് കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്.
മേഘമലയിലുള്ള അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് തെളിയിക്കുന്നതാണ് ആന നടത്തുന്ന ദീര്‍ഘ നടത്തങ്ങള്‍. അരിക്കൊമ്പന്‍ കാട്ടില്‍ വിഹരിക്കുകയാണ്.ചിന്നക്കനാല്‍ ഭാഗത്ത് ഉണ്ടായിരുന്ന ആശങ്കകള്‍ ഇപ്പോള്‍ മേഘമലയിലാണ്. തമിഴ്നാട് വനം വകുപ്പുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആനയെ ഉള്‍ക്കാട്ടിലേക്ക് വിടാനാണ് ശ്രമിക്കുന്നത്. ഒട്ടും ഗൗരവം കുറയ്ക്കാതെ നിരീക്ഷണം തുടരുകയും ചെയ്യുന്നുണ്ട്.കൃത്യമായ വിവരങ്ങള്‍ കേരളം തമിഴ്നാട് വനംവകുപ്പിനെ അറിയിക്കുന്നുണ്ട് .
https://www.facebook.com/Malayalivartha























