മലപ്പൂറം താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് കരയ്‌ക്കെത്തിച്ചു... ബോട്ട് വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സും പൊലീസും

മലപ്പൂറം താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് കരയ്‌ക്കെത്തിച്ചു. ബോട്ട് വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സും പൊലീസും. രാത്രി ഏഴിനും 7.30നും ഇടയിലാണ് അപകടമുണ്ടാത്. കടലും കായലും സംഗമിക്കുന്ന സ്ഥലാണ് അപകടം നടന്ന ഓട്ടുംപുറം തൂവല്‍ത്തീരം. അപകടവിവരം പുറത്തറിഞ്ഞപ്പോഴേക്കും ഇരുട്ട് വ്യാപിച്ചിച്ചത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. അനുവദനീയമായതിലും കൂടുതല്‍ പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നതായാണ് വിവരം.
ഫയര്‍ഫോഴ്‌സ് അടക്കം എത്തുന്നതിന് മുമ്പ് തന്നെ ചെറിയ തോണികള്‍ ഉപയോഗിച്ച് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടു നിന്നും മലപ്പുറത്ത് നിന്നുമുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും ദുരന്ത നിവാരണ സേനയും രംഗത്തെത്തി. ബോട്ട് ഉയര്‍ത്താനുള്ള ശ്രമവും കരയിലേക്ക് എത്തിക്കാനുള്ള ശ്രമവും പിന്നീടാണ് നടന്നത്. 35ഓളം പേര്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.
അതേസമയം ബോട്ട് മുങ്ങിയ സംഭവത്തില്‍ ഏകോപിതമായി അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഴുവന്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ടുള്ള ഇടപെടല്‍ നടന്നുവരികയാണ്. താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പൊലീസ്, റവന്യു, ആരോഗ്യവിഭാഗവും, നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദു റഹ്മാന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























