Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 22 ആയി...ഇന്ന് ഔദ്യോഗിക ദുഃഖാചരണം...പലരുടെയും നില ഗുരുതരമാണ്.... കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്....മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കും;തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി...

08 MAY 2023 10:22 AM IST
മലയാളി വാര്‍ത്ത

More Stories...

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മേയർ

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക്

താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു.ബോട്ടിൽ നാൽപതിലധികം പേരുണ്ടായിരുന്നതായാണ് വിവരം. ഇതുവരെ ഇരുപതോളം പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരെ തിരൂരങ്ങാടി, താനൂർ, തിരൂർ എന്നിവിടങ്ങളിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്. അപകട സ്ഥലത്ത് വിശദമായ തിരച്ചിൽ നടത്തുന്നതിന് നേവിയുടെ സഹായം തേടിയിട്ടുണ്ട്. എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി. പരപ്പനങ്ങാടി–താനൂർ നഗരസഭാ അതിർത്തിയിൽ പൂരപ്പഴയിലാണ് അപകടമുണ്ടായ ഒട്ടുംപുറം തൂവൽ തീരം.മന്ത്രിമാരായ വി.അബ്ദുറഹിമാനും പി.എ.മുഹമ്മദ് റിയാസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നു. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി.പി.ജോയ് അറിയിച്ചു. താലൂക്ക് തല അദാലത്തുകളും മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കും.പൂരപ്പുഴയിൽ സ്വകാര്യ ഉടമസ്ഥയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

 

ഒരു മാസം മുൻപാണ് ഇവിടെ വിനോദസഞ്ചാരികൾക്കായി ബോട്ട് സർവീസ് തുടങ്ങിയത്.ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിനു വെളിച്ചക്കുറവ് പ്രതിസന്ധിയായെന്നു നാട്ടുകാർ പറഞ്ഞു. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി. ഇതു പിന്നീട് ഉയർത്തി കരയ്‌ക്കടുപ്പിച്ചു. മൃതദേഹങ്ങൾ താനൂരിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ്, അഗ്നിരക്ഷാ സേന, തീരദേശ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഏകോപിതമായി അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നതായി മുഖ്യമന്ത്രി അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി.ബോട്ടിൽ ഒട്ടേറെ കുട്ടികൾ ഉണ്ടായിരുന്നു. ഇവരിൽ മിക്കവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും ഷഫീഖ് വെളിപ്പെടുത്തി. വള്ളംകളി നടക്കാറുള്ള സ്ഥലത്താണ് ബോട്ട് തലകീഴായി മറിഞ്ഞത്. അവിടെ നല്ല ആഴമുണ്ടെന്നും ഷഫീഖ് പറഞ്ഞു. രണ്ടു നിലയുള്ള ബോട്ട് തലകീഴായി മറിഞ്ഞിട്ടും പൂർണമായും മുങ്ങി.ബോട്ടിൽ ഏതാണ്ട് 40–50 പേരുണ്ടായിരുന്നു. കുട്ടികളുൾപ്പെടെയാണിത്. ബോട്ടിന്റെ മുകളിലുണ്ടായിരുന്ന മിക്കവരെയും തോണിയിലേക്കു പിടിച്ചുകയറ്റാൻ പറ്റി. താഴെയുണ്ടായിരുന്നവർക്കാണ് കാര്യമായ അപകടം സംഭവിച്ചത്. അവിടെ രണ്ടു വശത്തുമായി ഓരോ വാതിലുകൾ മാത്രമാണുള്ളത്. അവരെ രക്ഷപ്പെടുത്താൻ പരിമിതികളുണ്ടായിരുന്നു.ഒന്നാമതായി അവിടെ വെളിച്ചം ഉണ്ടായിരുന്നില്ല. കരയിൽനിന്ന് പെട്ടെന്നു തോണി വരാനുള്ള സാഹചര്യവുമുണ്ടായിരുന്നില്ല. രക്ഷപ്പെടുത്തിയ കുട്ടികളെ കൈകളിലും തോളിലുമൊക്കെ വച്ചാണ് കൂടുതൽ തോണികൾ വരുന്നതുവരെ നിന്നത്. അതുകൊണ്ട് കൂടുതൽ പേരെ രക്ഷപ്പെടുത്താൻ പോകാനും സാധിച്ചില്ല. വള്ളംകളിയൊക്കെ നടക്കുന്ന സ്ഥലമാണ്. അതുകൊണ്ട് അത്യാവശ്യം ആഴമുള്ള പ്രദേശമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (26 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (1 hour ago)

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം  (1 hour ago)

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്  (2 hours ago)

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ  (2 hours ago)

5രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം  (2 hours ago)

വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ  (2 hours ago)

റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!  (2 hours ago)

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി  (2 hours ago)

പത്തുവര്‍ഷത്തിനിപ്പുറം അയര്‍ലന്‍ഡിലെ ആള്‍ക്കൂട്ടത്തില്‍നിന്ന് ധ്യാന്‍ തന്നെ കണ്ടുപിടിച്ചു  (2 hours ago)

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്മാരെ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തും വിവിധ തസ്തികകളിലും നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കണം; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!  (3 hours ago)

KARNATAKA PSC പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ;  (3 hours ago)

Malayali Vartha Recommends