മത്സ്യബന്ധന ബോട്ടാണ് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിനായി ഉപയോഗിച്ചതെന്നാണ് നിഗമനം....താനൂർ അപകടത്തിൽ ബോട്ട് ഉടമ നാസറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു; ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു....നരഹത്യ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി. മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചു....

നാടിനെ നടുക്കിയ ദുരന്തമാണ് കഴിഞ്ഞ രാത്രിയുണ്ടായത്. 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയെന്നാണ് സർവീസ് നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. വൈകുന്നേരം അഞ്ച് മണിയ്‌ക്ക് ശേഷം സാധാരണ യാത്ര ബോട്ടുകൾ സർവീസ് നടത്താറില്ല. എന്നാൽ ഞായറാഴ്ച അഞ്ച് മണിയ്‌ക്ക് ശേഷമാണ് അപടകത്തിൽപ്പെട്ട ബോട്ട് യാത്ര തിരിച്ചത്. അമിത ഭാരം തന്നെയാണ് അപകടത്തിന് കാരണമെന്നും വിലയിരുത്തപ്പെടുന്നു. അറ്റ്‌ലാന്റിക് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധന ബോട്ടാണ് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിനായി ഉപയോഗിച്ചതെന്നാണ് നിഗമനം. താനൂർ അപകടത്തിൽ ബോട്ട് ഉടമ നാസറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. നരഹത്യ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി. മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബോട്ടുടമ അപകടത്തിൽപെട്ടവരുടെ ലിസ്റ്റും കൈമാറിയിട്ടില്ല.ബോട്ടിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നത് വ്യക്തമല്ല. എന്നാൽ കുറഞ്ഞത് 40 ടിക്കറ്റുകൾ വിറ്റിട്ടുണ്ട്. മിത ഭാരം തന്നെയാണ് അപകടത്തിന് കാരണമെന്ന് സംശയം വർദ്ധിപ്പിക്കാൻ കാരണമിതാണ്. ബോട്ടിന്റെ ഒരു ഭാഗം ചെരിഞ്ഞതോടെ കുറച്ച് പേർ പുഴയിലേക്ക് ചാടിയെന്നാണ് ആദ്യമായി അപകട സ്ഥലത്തെത്തിയവർ പറയുന്നത്. തുടർന്ന് പരിഭ്രാന്തിയിലായ യാത്രക്കാർ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങി.
ഇതോടെ ബോട്ട് തലക്കീഴായി മറിഞ്ഞെന്നാണ് നിഗമനം.മൽസ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിച്ചെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. . രൂപമാറ്റം നടത്തിയത് പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ച്. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകി. മീൻപിടിത്ത ബോട്ട് ഒരു കാരണവശാലും രൂപമാറ്റം നടത്തി ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്.ബോട്ടിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തിൽ അടക്കം പൊലീസ് പരിശോധന ഉണ്ടാകും. തുറമുഖ വകുപ്പ്, ഇൻലാന്റ് നാവിഗേഷൻ എന്നിവരുടെ ലൈസൻസ് ബോട്ടിന് ഉണ്ടെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസൻസ് നമ്പറും ബോട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.ബോട്ടിന് ഫിറ്റ്‌നസ് നൽകുമ്പോൾ രൂപരേഖയുൾപ്പെടെ നിർമാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണമെന്നിരിക്കെയാണ് പോർട്ട് സർവേയറുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയതെന്നാണ് വിവരം. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായിരുന്നില്ല. ഇതിനു മുൻപാണ് ബോട്ട് സർവീസിനിറങ്ങിയത്.ഒട്ടുംപുറം തൂവൽതീരത്ത് ഞായറാഴ്ച രാത്രി 7നും 7.40നും ഇടയിൽ, വിനോദ സഞ്ചായരികളായ യാത്രക്കാരുമായി തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ആദ്യം ഒന്നു ചരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിഞ്ഞു ദുരന്തത്തിൽ മരണം 22 ആയി.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുരന്തരത്തിൽ ദുഖം രേഖപ്പെടുത്തി.-സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഖാചരണമാണ്.മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം പ്രധാനമന്ത്രി പ്രഖ്യാപിച്ചുദുരന്തമുഖത്ത് എൻഡിആർഎഫ്, ഫയർഫോഴ്‌സ് തിരച്ചിൽ ആരംഭിച്ചു. നാവികസേന ഉടൻ അപകടം നടന്ന സ്ഥലത്ത് എത്തിച്ചേരുമെന്നാണ് വിവരം. 21 അംഗ എൻഡിആർഎഫ് സംഘവും ഫയർഫോഴ്‌സുമാണ് അതിരാവിലെ തിരടച്ചിൽ ആരംഭിച്ചത്. വെള്ളം തെളിഞ്ഞ് തുടങ്ങിയതും വെളിച്ചം വീണതും രക്ഷാപ്രവർത്തനത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ പുഴയിലെ അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തെ ബാധിച്ചേക്കാമെന്ന ആശങ്കയും എൻഡിആർഎഫ് സംഘത്തിനുണ്ട്. അപകടത്തിൽപ്പെട്ടവർ ഒഴുകി പോയതിനുള്ള സാദ്ധ്യതയും സംഘം തള്ളിക്കളയുന്നില്ല.
https://www.facebook.com/Malayalivartha























