കേരളത്തിലെ മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്; പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു; അതിജീവിച്ചവർ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് പ്രാർത്ഥിക്കുന്നു; അനുശോചനമറിയിച്ച് രാഷ്ട്രപതി .

കേരളത്തെ മുഴുവൻ കണ്ണീരാഴ്ത്തിയഒരു ബോട്ട് അപകടമാണ് താനൂർ ബോട്ടപകടം. ഇപ്പോൾ ഇതാ ഈ സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തിയിരുന്നു. ട്വിറ്ററിലാണ് രാഷ്ട്രപതി അനുശോചനമറിയിച്ചത്. 'കേരളത്തിലെ മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവർ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തിരുന്നു. .
പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയിരുന്നു.അപകടത്തിലെ ജീവഹാനിയിൽ ദുഖിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിക്കുകയായിരുന്നു . മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ദുരന്തത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർ എഫിൽ നിന്ന് 2 ലക്ഷം രൂപ സഹായധനമായി നൽകുമെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha























