അരിക്കൊമ്പനെ കയ്യിൽ പച്ച കുത്തിയിരിക്കുകയാണ് ഒരു 'ആരാധകൻ'... അരിക്കൊമ്പനോടുള്ള ഇഷ്ടം കാരണമാണ് യുവാവ് അരിക്കൊമ്പന്റെ രൂപം കുത്താൻ കാരണം....സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ...

ചിന്നക്കനാലിനെ വിറപ്പിച്ച, ഭീതിയിൽ നിർത്തിയ അരിക്കൊമ്പനെ പിടികൂടിയ അരിക്കൊമ്പനെ പിടികൂടി ചെറിയ അധ്വാനം ഒന്നുമല്ല വനം വകുപ്പ് എടുത്തത്, ദിവസങ്ങളോളം കഷ്ടപ്പെട്ടാണ് അരിക്കൊമ്പനെ പിടികൂടിയത്. പെരിയാർ വന്യജീവി സങ്കേതത്തിൽ ആണ് അരിക്കൊമ്പനെ തുറന്നുവിട്ടത്.എന്നാൽ ആദ്യമൊക്കെ കുറച്ച് ഇഷ്ടക്കേട് പിടിച്ചു പറ്റിയെങ്കിലും അരികൊമ്പനിപ്പോൾ ഒടുക്കത്തെ ഫാൻസാണ്..ഫേസ്ബുക്കും യൂയൂബും വാട്സ് ആപ്പ് തുടങ്ങി എല്ലാം സമൂഹമാധ്യമങ്ങളിലും അരികൊമ്പന് കട്ട ഫാൻസാണ്..എന്നാൽ ഇപ്പോൾ ആരാധന മൂത്ത് അരികൊമ്പന്റെ ചിത്രം ഇപ്പോൾ ടാറ്റൂ ചെയ്തരിക്കുകയാണ് ഒരു യുവാവ്..എന്നാൽ അരിക്കൊമ്പനെ പിടികൂടി മാറ്റയിതിനെ വിമർശിച്ച് അരിക്കൊമ്പന്റെ ആരാധകർ രംഗത്തെത്തിയികുന്നു, എന്നാൽ ഇപ്പോള്ഡ അരിക്കൊമ്പനെ കയ്യിൽ പച്ച കുത്തിയിരിക്കുകയാണ് ഒരു 'ആരാധകൻ'. അരിക്കൊമ്പനോടുള്ള ഇഷ്ടം കാരണമാണ് യുവാവ് അരിക്കൊമ്പന്റെ രൂപം കുത്താൻ കാരണം . സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.'അരിക്കൊമ്പനെ നമ്മൾ തിരിച്ച് കൊണ്ടുവന്നിരിക്കുകയാണ്. ചെറിയ വേദന ഉണ്ടെങ്കിലും അരിക്കൊമ്പന് വേണ്ടി ഇതിനപ്പുറവും ചെയ്യും'- അരിക്കൊമ്പനെ പച്ചകുത്തിയ യുവാവ് പറഞ്ഞു. നിലവിൽ അരിക്കൊമ്പൻ തമിഴ്നാട്ടിലെ മേഘമലയിലാണുള്ളത്.
ആന ഉൾക്കാട്ടിലായതിനാൽ കൃത്യമായ സിഗ്നൽ ലഭിക്കുന്നില്ലെന്നാണ് വനംവകുപ്പിന്റെ പ്രതികരണം.കേരളം കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്ന വിമർശനം തമിഴ്നാടും ഉയർത്തിയിട്ടുണ്ട്.വീഡിയോക്ക് താഴെ അരികൊമ്പനോടുള്ള സ്നേഹം നിറയുന്ന കമ്മന്റുകളാണ് കാണാൻ സാധിക്കുന്നത് ...നിലവിൽ ഇപ്പോൾ അരികൊമ്പൻ തമിഴ് നാട്ടിലേക്ക് കടന്നിരിക്കുകയാണ്.. ആനയെക്കുറിച്ചുള്ള വിവരങ്ങൾ, റേഡിയോ കോളറിൽ നിന്നുള്ള വിവരങ്ങൾ കേരളം കൈമാറുന്നില്ല എന്നും ആനയെ കണ്ടെത്തുംവരെ നിയന്ത്രണം ശക്തമായിത്തന്നെ തുടരും എന്നുമാണ് തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. കേരളത്തിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചാൽ വളരെ പെട്ടെന്ന് തന്നെ അരിക്കൊമ്പനെ കണ്ടെത്താൻ സാധിക്കും എന്നാണ് തമിഴ്നാട് വനംവകുപ്പ് പറഞ്ഞിരിക്കുന്നത്.ചിന്നക്കനാലിന് സമാനമായ ഭൂപ്രകൃതിയാണ് മേഘമലയിൽ. മേഖലയിൽ തന്നെ അരിക്കൊമ്പൻ നിൽക്കുമോ എന്ന ആശങ്ക ഇവർക്കുണ്ട്. ആനയെ തിരികെ കൊണ്ടുപോവുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും വനമേഖലകളിലേക്ക് മാറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ഏപ്രിൽ അവസാനമായികുന്നു അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. സിമന്റ് പാലം മേഖലയിലെ ദൗത്യമേഖലയിൽ എത്തിച്ചായിരുന്നു മയക്കുവെടി വെച്ചത്. സമീപത്ത് ഉണ്ടായിരുന്ന ചക്കിക്കൊമ്പനെ മാറ്റിയ ശേഷം ആണ് ഫൊറൻസിക് സർജൻ ഡോ. അരുൺ സഖറിയ വെടിവെച്ചത്.
അതേസമയം, 3 ദിവസം കൊണ്ട് അരിക്കൊമ്പൻ 30 കിലോ മീറ്ററോളം സഞ്ചരിച്ചു എന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന വിവരം.അരിക്കൊമ്പൻ തിരികെ വരാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് നേരത്തെ ലബിച്ച വിവരം. ആദ്യം കൊമ്പൻ ഭക്ഷണം കഴിച്ചിരുന്നില്ലെങ്കിലും പിന്നീട് ഭക്ഷണം കഴിച്ചിരുന്നു. അതേസമയം അരിക്കൊമ്പൻ തിരിച്ച് എത്തണമെന്നാണ് അരിക്കൊമ്പനെ ഇഷ്ടപ്പെടുന്നവർ പറയുന്നത്.ഏതായാലും അരികൊമ്പനെ കൈയിൽ ടാറ്റൂ ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ എല്ലാം വൈറലാവുകയാണ്..
https://www.facebook.com/Malayalivartha























