ലൈഫ് മിഷൻ കോഴക്കേസിൽ നിർണായകമായ നീക്കവുമായി സുപ്രീംകോടതി; ജാമ്യം തേടി എം ശിവശങ്കർ സമർപ്പിച്ച ഹർജിയിൽ ഇഡിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി; ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവിടരങ്ങിയ ബെഞ്ചിന്‍റെയാണ് നടപടി; ഇഡിയുടെ സ്റ്റാൻഡിംഗ് കൌൺസൽ വഴി നോട്ടീസ് കൈമാറാൻ നിർദേശം

ലൈഫ് മിഷൻ കോഴക്കേസിൽ നിർണായകമായ നീക്കം നടത്തിയിരിക്കുകയാണ് സുപ്രീംകോടതി. ഇഡിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുകയാണ് എന്ന പ്രധാന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജാമ്യം തേടി എം ശിവശങ്കർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഇഡിക്കെതിരെ ഈ നീക്കം നടത്തിയിരിക്കുന്നത്.
ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം,ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവിടരങ്ങിയ ബെഞ്ചിന്‍റെയാണ് ഈ നടപടി. സുപ്രീം കോടതി നൽകിയിരിക്കുന്ന മറ്റൊരു നിർദ്ദേശം, ഇഡിയുടെ സ്റ്റാൻഡിംഗ് കൌൺസൽ വഴി നോട്ടീസ് കൈമാറാനാണ്. ഈ മാസം പതിനേഴിനുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്ന് കോടതി കർശന നിർദ്ദേശം കൊടുത്തിരിക്കുകയാണ്. എന്തായാലും ഈ നോട്ടീസിൽ മേൽ എന്ത് നടപടി ഇ ഡി സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha

























