Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

വിനോദയാത്രയ്ക്കായി കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം എവിടെയും മലയാളി എത്തുന്നത് പൂര്‍ണ്ണ സുരക്ഷയുണ്ടെന്ന വിശ്വാസത്തിലാണ്. ആ വിശ്വാസമാണ് അടിക്കടിയായി കേരള ടൂറിസം വകുപ്പും സര്‍ക്കാരും തച്ചുടച്ചിരിക്കുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ ആഴക്കയങ്ങളിലേയ്ക്ക് ബോട്ടുകള്‍ ഓടിച്ച് സര്‍വ്വീസുനടത്തുന്നവര്‍ സാധാരണ ജനത്തിന്റെ ജീവന് വില കല്പിക്കുന്നില്ലെന്ന് സാരം

08 MAY 2023 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മേയർ

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക്

5 രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കുറ്റപ്പെടുത്തി എഴുതിയ ലേഖനത്തിന് രണ്ടുലക്ഷത്തിന് മുകളില്‍ റീച്ച് കിട്ടിയപ്പോള്‍ ജലസുരക്ഷയെപ്പറ്റിയുള്ള പോസ്റ്റിന് ഇരുപതിനായിരം എത്തിയില്ല. ഒരപകടം കഴിഞ്ഞായിരുന്നെങ്കില്‍ പോസ്റ്റ് പറന്നേനേ. അതുപോലെ താന്നെ ഈ പോസ്റ്റിന് എന്തെങ്കിലും റീച്ച് കിട്ടുമോ എന്നറിയില്ല, എന്നാലും പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞേക്കാം. പതിവ് പോലെ അപകടം ഉണ്ടായിക്കഴിഞ്ഞാല്‍ ടി.വി. ചര്‍ച്ചക്ക് വിളിക്കരുത്, പ്ലീസ് ദുരന്തനിവാരണ വിദഗ്ദ്ധന്‍ മുരളി തുമ്മാരുകുടിയുടെ ആ വിലാപം ആരും കേട്ടതായി പോലും ഭാവിച്ചില്ല. ആവര്‍ത്തിക്കുന്ന ജലദുരന്തങ്ങള്‍ക്ക് മീതെ 22 പേരുടെ വിലപ്പെട്ട ജിവന്‍ കൂടി എഴുതി ചേര്‍ക്കപ്പെട്ടു.

നഷ്ടപ്പെട്ട ഉറ്റവര്‍ക്കായി കണ്ണൂര്‍ പൊഴിക്കുന്നവരേക്കാളേറെ തേങ്ങുകയാണ ്ഈ നാടും. ജലഗതാഗതത്തിന്റെ മഹിമകള്‍ കൊട്ടിഘോഷിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ തന്നെയാണ് 22 ജീവനും കുരുതി കൊടുത്തതെന്നതും ശ്ര്ദധേയമാണ്. ഭരണകൂട കൂട്ടകൊലപാതകം എന്നു തന്നെയാണ് ഇതിനെ വിളിക്കേണ്ടത്. വിനോദയാത്രയ്ക്കായി കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം എവിടെയും മലയാളി എത്തുന്നത് പൂര്‍ണ്ണ സുരക്ഷയുണ്ടെന്ന വിശ്വാസത്തിലാണ്. ആ വിശ്വാസമാണ് അടിക്കടിയായി കേരള ടൂറിസം വകുപ്പും സര്‍ക്കാരും തച്ചുടച്ചിരിക്കുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ ആഴക്കയങ്ങളിലേയ്ക്ക് ബോട്ടുകള്‍ ഓടിച്ച് സര്‍വ്വീസുനടത്തുന്നവര്‍ സാധാരണ ജനത്തിന്റെ ജീവന് വില കല്പിക്കുന്നില്ലെന്ന് സാരം. അവര്‍ക്കിതൊരു അപകട കേസായി മാറ്റിയെടുക്കാന്‍ വളരെ എളുപ്പം കഴിയും. എന്നാല്‍ നഷ്ടപ്പെടുന്ന ജീവനുകളും തകരുന്ന ടൂറിസം മേഖലയും തിരിച്ചു നല്കാന്‍ കഴിയാതെ വരും. മുഖ്യമന്ത്രി പിണറായി വിജയനും, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും ജലഗതാഗതത്തെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിലും വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു.

സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന ജലയാനങ്ങളില്‍ ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനം പോലുമില്ലായെന്നറിയുമ്പോഴാണ് സര്‍ക്കാര്‍ വീഴ്ച പൂര്‍ണ്ണമായും ബോധ്യമാകുന്നത്. സര്‍വ്വീസ് ബോട്ടുകളില്‍ ആവശ്യത്തില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്നുണ്ടോയെന്ന് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എവിടെയെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കേണ്ടതാണ്. 25 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടില്‍ അന്‍പതോളം പേരെ കയറ്റി സര്‍വ്വീസ് നടത്തി അപകടത്തില്‍പ്പെടുമ്പോഴാണ് സര്‍ക്കാര്‍ ഉണരുന്നതെന്നതും ആശ്ചര്യം തന്നെയാണ്.

ഞായറാഴ്ചയും അവധിക്കാലവും ആഘോഷിക്കാനെത്തിയ 22 പേരെ മരണത്തിനിട്ട് കൊടുത്തതില്‍ നമ്മുടെ സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ട്. കേരളത്തെ കണ്ണീരിലാഴ്ത്തിയ ഒരു ഞായറാഴ്ചയായിരുന്നു ഇന്നലെ കടന്നുപോയത്. താനൂര്‍ ഓട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പൊലിഞ്ഞവര്‍ക്കായി നഷ്ടപരിഹാരവും പാക്കേജുകളും പറപറാന്നാണ് വന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ അവരുടെ ജീവനെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ സ്വയം പൊക്കി മാധ്യമങ്ങളിലൂടെ ജീവിക്കുന്നു. അപകടത്തില്‍ ആറോളം കുട്ടികളുണ്ടെന്നതും മലയാളിയുടെ നെഞ്ചുലയ്ക്കുന്നു. അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതും രാത്രി വൈകി യാത്ര നടത്തിയതും ലൈഫ് ജാക്കറ്റില്ലാത്തതുമെല്ലാം അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു.. ഒരു കുടുംബത്തിലെ 3 പേര്‍, മറ്റൊരു കുടുംബത്തിലെ  14 പേരും മരിച്ചുവെന്നത് കരളലിയിപ്പിക്കുന്ന വാര്‍ത്തയാണ്..

എന്നാല്‍ ബോട്ടപകടങ്ങള്‍ ഉണ്ടാകുന്നതിനെ കുറിച്ച് യു.എന്‍ ദുരന്ത നിവാരണ വിദഗ്ദ്ധന്‍ മുരളി തുമ്മാരുകുടി ഒരു മാസം മുമ്പ് പങ്കുവച്ച മുന്നറിയിപ്പാണ് താനൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. കേരളത്തില്‍ പത്തിലേറെ പേര്‍ മരിക്കുന്ന ഒരു ബോട്ടപകടം നടക്കുമെന്ന് മുരളി തുമ്മാരുകുടി പ്രവചിച്ചത് കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ്.

കേരളത്തില്‍ പത്തിലേറെ പേര്‍ ഒരു ഹൗസ് ബോട്ട് അപകടത്തില്‍ മരിക്കാന്‍ പോകുന്നത് ഏറെ വൈകില്ല എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞത്. ഈ കാര്യം മുന്‍കൂട്ടി പറയുമ്പോള്‍ അതൊരു ജ്യോതിഷ പ്രവചനമോ ഊഹമോ അല്ല. ആ രംഗത്തെ അപകട സാധ്യത അവലോകനം ചെയ്യുന്നു, മുന്‍കരുതലുകള്‍ ശ്രദ്ധിക്കുന്നു, ചെറിയ അപകടങ്ങളുടെ ട്രെന്‍ഡ് നിരീക്ഷിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. നൂറിലധികം ആളുകളുമായി ഒഴുകുന്ന പാര്‍ട്ടി ബോട്ടുകള്‍ ആലപ്പുഴയില്‍ കണ്ടു, ഒരപകടം ഉണ്ടായാല്‍ എത്ര പേര്‍ ബാക്കി ഉണ്ടാകുമെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ഈ കുറിപ്പ് അധികൃതര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അഭിപ്രായപ്പെടുന്നത്.

ആ പോസ്റ്റിന്റ അവസാന ഭാഗത്ത് അദ്ദേഹം പറഞ്ഞിരുന്നത് ഇങ്ങനെയാണ്.

ലൈസന്‍സ് ഇല്ലാത്ത ബോട്ടുകള്‍ അനവധി ഉണ്ടായിരുന്നു എന്ന് കണ്ടെത്തും.

പരിശീലനം ഇല്ലാത്ത ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നു എന്ന് വാര്‍ത്ത വരും.

ടൈറ്റാനിക്കിലെ പോലെ ആവശ്യത്തിന് വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ ഇല്ലായിരുന്നു എന്ന് കണ്ടെത്തും.

മാധ്യമങ്ങളില്‍ 'ഡ്രൈവര്‍ മദ്യപിച്ചിരുന്നത്രേ' വരും.

ഹൌസ് ബോട്ട് സുരക്ഷാ വിദഗ്ദ്ധരുടെ വലിയ സംഘം ചാനലുകളില്‍ പറന്നിറങ്ങും.

ബോട്ട് സുരക്ഷയെപ്പറ്റി 'ആസ്ഥാന ദുരന്തന്‍ ഒന്നും പറഞ്ഞില്ല' എന്നുള്ള കുറ്റപ്പെടുത്തല്‍ ഉണ്ടാകും.

കളക്ടറോ മന്ത്രിയോ ഹൌസ് ബോട്ടുകള്‍ ഉടന്‍ ''നിരോധിക്കും.'

കുറച്ചു നാളേക്ക് നാട്ടുകാരും മറുനാട്ടുകാരും ഇത്തരം ബോട്ടുകളില്‍ കയറാതാകും.

അവസരം നോക്കി ശ്രീലങ്കയോ ഐവറി കോസ്റ്റോ ഹൌസ് ബോട്ട് ടൂറിസത്തില്‍ മേല്‍ക്കൈ നേടും.

അതൊക്കെ വേണോ?

ഇപ്പോള്‍ ടൂറിസം ബോട്ട് ഉടമകളും സര്‍ക്കാര്‍ സംവിധാനവും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഈ രംഗത്ത് കൂടുതല്‍ പ്രൊഫഷണലിസം കൊണ്ടുവരാന്‍ സാധിക്കില്ലേ? മരളി തുമ്മാരുകുടി ഉന്നയിച്ച് ഈ ചോദ്യങ്ങളാണ് ഇന്നലെ രാത്രി മുതല്‍ വാര്‍ത്തകളിലൂം ചോദിക്കുന്നത്. അത് ഇനി ചിലപ്പോള്‍ ദിവസങ്ങളോളം ചര്‍ച്ചകളില്‍ നിറയും. പിന്നെയും പഴയതു പോലെ ബോട്ടും തുടങ്ങും അപകടങ്ങളും ആവര്‍ത്തിക്കും. ഇവിടെ എല്ലാം ഭദ്രമെന്ന് പുറമേക്കാരെ ധരിപ്പിച്ചിരുന്ന കേരള ടൂറിസത്തിന് ഏറ്റ കനത്ത പ്രഹരം തന്നെയാണ് താനൂര്‍ അപകടം.തട്ടേക്കാടും, അരീക്കോടും, വൈപ്പിനും എല്ലാം താനൂരിനൊപ്പം കൂട്ടിചേര്‍ക്കപ്പെട്ടിരിക്കുന്നു.

ബോട്ടില്‍ അന്‍പതിലധികം പേരുണ്ടായിരുന്നതായാണ് വിവരം. ഇതുവരെ ഇരുപതോളം പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരെ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. അപകട സ്ഥലത്ത് വിശദമായ തിരച്ചില്‍ നടത്തുന്നതിന് നേവിയും എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി. പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ പൂരപ്പഴയിലാണ് അപകടമുണ്ടായ ഒട്ടുംപുറം തൂവല്‍ തീരം. അടുത്തിടെയാണ് സഞ്ചാരികളുടെ ഇഷ്ടപ്രദേശമായി തൂവല്‍ തീരം മാറിയത്. അവധിക്കാലമായതിനാല്‍ നിരവധി പേരാണ് ദിവസവും ഇവിടെ ബോട്ട് യാത്രയ്ക്ക് എത്തിക്കൊണ്ടിരുന്നത്. തൂവല്‍ തീരത്തിന്റെ വളര്‍ച്ച മുതലാക്കാനായാണ് തട്ടിക്കൂട്ട് ബോട്ടുകളുമായി പുതിയ മുതലാളിമാര്‍ രംഗത്തെത്തിയത്. അതിലൊന്നായിരുന്ന അപകടമുണ്ടായ ബോട്ടും.

പൂരപ്പുഴയില്‍ സ്വകാര്യ ഉടമസ്ഥയിലുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഒരു മാസം മുന്‍പാണ് ഇവിടെ വിനോദസഞ്ചാരികള്‍ക്കായി ബോട്ട് സര്‍വീസ് തുടങ്ങിയത്. ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനു വെളിച്ചക്കുറവ് പ്രതിസന്ധിയായെന്നു നാട്ടുകാര്‍ പറഞ്ഞു. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി. ഇതു പിന്നീട് ഉയര്‍ത്തി കരയ്ക്കടുപ്പിച്ചു. മൃതദേഹങ്ങള്‍ താനൂരിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാാവിലെ ആറുമുതല്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ ഇനിയാരെങ്കിലും ശേഷിക്കുന്നുണ്ടോയെന്ന കാര്യത്തിലാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിപ്പടയും സ്ഥലത്തെത്തിയിരിക്കുകയാണ്.

അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. എങ്കിലും ഇനിയും ഏറെപേര്‍ മരണത്തോട് പടവെട്ടിക്കൊണ്ടിരിക്കുകയാണ്. ഇനിയും ഇത്തരം ദുരന്തങ്ങള്‍ അറിഞ്ഞു കൊണ്ട് ആവര്‍ത്തിക്കാതിരിക്കട്ടേയെന്ന് പ്രത്യാശിക്കാനേ വഴിയുള്ളൂ.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (19 minutes ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (24 minutes ago)

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം  (47 minutes ago)

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്  (1 hour ago)

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ  (1 hour ago)

5രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം  (1 hour ago)

വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ  (1 hour ago)

റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!  (1 hour ago)

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി  (1 hour ago)

പത്തുവര്‍ഷത്തിനിപ്പുറം അയര്‍ലന്‍ഡിലെ ആള്‍ക്കൂട്ടത്തില്‍നിന്ന് ധ്യാന്‍ തന്നെ കണ്ടുപിടിച്ചു  (1 hour ago)

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്മാരെ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തും വിവിധ തസ്തികകളിലും നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കണം; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (2 hours ago)

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!  (2 hours ago)

KARNATAKA PSC പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ;  (2 hours ago)

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (3 hours ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (4 hours ago)

Malayali Vartha Recommends