കൂടത്തായി കൂട്ടക്കൊലക്കേസില്‍ സാക്ഷി സി. വിജയകുമാര്‍ കൂറുമാറി

കൂടത്തായി കൂട്ടക്കൊലക്കേസില്‍ സാക്ഷി സി. വിജയകുമാര്‍ കൂറുമാറി. 156ാം സാക്ഷിയാണ് സി. വിജയകുമാര്‍. അഭിഭാഷകനായ വിജയകുമാര്‍ സി.പി.എം അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാകമ്മിറ്റി അംഗമാണ്. റോയ് തോമസ് വധക്കേസിലെ സാക്ഷിയായ വിജയകുമാര്‍ അസല്‍ വില്‍പത്രം ജോളി തന്നെ കാണിച്ചിരുന്നതായാണ് നേരത്തെ മൊഴി നല്‍കിയിരുന്നത്.
കേസില്‍ നേരത്തെയും ഒരു സാക്ഷി കൂറുമാറിയിരുന്നു. 155ാം സാക്ഷിയായ കട്ടാങ്ങല്‍ സ്വദേശിയായ സി.പി.എം പ്രാദേശിക നേതാവ് പ്രവീണ്‍ കുമാറാണ് പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറിയത്. കോഴിക്കോട് കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് പ്രവീണ്‍. കേസിലെ ഒന്നാംപ്രതി ജോളിക്കും നാലാംപ്രതി മനോജ് കുമാറിനും അനുകൂലമായാണ് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയത്.
https://www.facebook.com/Malayalivartha

























