താനൂര്‍ ബോട്ട് ദുരന്തത്തിനിരയായവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...

താനൂര്‍ ബോട്ട് ദുരന്തത്തിനിരയായവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ഥലത്തെത്തിയ ഗവര്‍ണര്‍ ബന്ധുക്കളെ ആശ്വസിപ്പിച്ചു. 22 പേര്‍ക്കാണ് ഇന്നലെയുണ്ടായ ബോട്ട് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും് അപകട സ്ഥലത്ത് സന്ദര്‍ശനം നടത്തിയിരുന്നു. ബോട്ട് അപകടത്തില്‍ 22 പേര്‍ മരിച്ച സംഭവത്തില്‍, മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകട സ്ഥലത്ത് എത്തിയ മുഖ്യമന്ത്രിയാണ് മന്ത്രിസഭയുടെ തീരുമാനം അറിയിച്ചത്.
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുകയും ചെയ്യും. അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം അന്വേഷണത്തിന് ഉണ്ടാവുമെന്നും അറിയിച്ചു.
എംഎല്‍എമാരും വിവിധ കക്ഷി നേതാക്കളും തമ്മിലുള്ള യോഗം താനൂരില്‍ വെച്ച് നടന്നിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 22 പേര്‍ക്ക് ജീവന്‍ നഷ്ടമായ ദുരന്തം വലുതാണ്.
സംസ്ഥാനത്ത് ഇതിന് മുന്‍പുണ്ടായ ദുരന്തങ്ങളുടെ ഘട്ടത്തില്‍ കരുതല്‍ നടപടി സ്വീകരിക്കാന്‍ പരിശോധന നടന്നിരുന്നു. മേലില്‍ ഇത്തരം സംഭവം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ കരുതല്‍ ഇപ്പോള്‍ തന്നെയെടുക്കണം. അതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.താനൂരിലുണ്ടായത് മനുഷ്യ നിര്‍മ്മിതമായ ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
"
https://www.facebook.com/Malayalivartha

























