ഭാര്യയെ കമ്പിവടി കൊണ്ട് തലക്ക് അടിച്ചു പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് മാന്നാര്‍ പോലീസ്

ഭാര്യയെ കമ്പിവടി കൊണ്ട് തലക്ക് അടിച്ചു പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് മാന്നാര്‍ പോലീസ്. ബുധനൂര്‍ തോണ്ടുതറയില്‍ ദാമോദരന്‍ മകന്‍ അനില്‍കുമാര്‍ (43) ആണ് അറസ്റ്റിലായത്.
ഏപ്രില്‍ മുപ്പതിന് വീട്ടില്‍ വെച്ച് ഭാര്യയുമായി വഴക്ക് ഉണ്ടായ ശേഷമായിരുന്നു ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിച്ചത്. തുടര്‍ന്ന് ഭര്‍ത്താവിനെ പേടിച്ച് സഹോദരന്റെ വീട്ടിലേക്ക് ഓടിയ ഭാര്യയെ പിന്നാലെ ചെന്ന് കമ്പി വടികൊണ്ട് തലക്ക് അടിക്കുകയായിരുന്നു.
അടിയേറ്റ് താഴെ വീണ ഭാര്യയെ വീണ്ടും മര്‍ദിച്ചു. മര്‍ദ്ദനത്തില്‍ തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കൈയുടെ അസ്ഥിക്ക് പൊട്ടലുണ്ടായി.
സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്നാണ് പോലിസ് പിടികൂടിയത്. മാന്നാര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍, എസ് ഐ ബിജുക്കുട്ടന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിദ്ദിക്ക് ഉല്‍ അക്ബര്‍, സാജിദ്,ഹരിപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha

























