സെക്രട്ടറിയേറ്റിലെ നോർത്ത് സാന്റ്വിച്ച് ബ്ലോക്കിൽ തീ പിടിത്തം; മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് തീ പിടിത്തമുണ്ടായത്; പി രാജീവിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തി നശിച്ചു; ഫയർഫോഴ്സ് സംഘം പതിനഞ്ച് മിനിറ്റിനുള്ളിൽ തീയണച്ചു

സെക്രട്ടറിയേറ്റിൽ വീണ്ടും തീ പിടിത്തം എന്ന നിർണായക വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. നോർത്ത് സാന്റ്വിച്ച് ബ്ലോക്കിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയോടെയാണ് തീപിടിച്ചത് . മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് തീ പിടിത്തമുണ്ടായിരിക്കുന്നത് . പി രാജീവിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിക്കുന്ന സാഹചര്യമുണ്ടായിരിക്കുകയാണ് .
ഫയർഫോഴ്സ് സംഘം പതിനഞ്ച് മിനിറ്റിനുള്ളിൽ തീയണച്ചു. ഏതെങ്കിലും ഫയലുകൾ കത്തിനശിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എങ്ങനെയാണ് തീ പടർന്നതെന്ന കാര്യത്തിലും ഇത് വരെ വ്യക്തത വന്നിട്ടില്ല. ഉന്നത പൊലീസ് സംഘം പരിശോധന തുടങ്ങിയിരിക്കുകയാണ്. ജില്ലാ കളക്ടറും സ്ഥലത്തെത്തി. ഫയലുകൾ ഒന്നും കത്തിയിട്ടില്ലെന്നു പോലീസ് പറഞ്ഞു. എന്തായാലും അതിപ്രധാനമായ സംഭവം തന്നെയാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം 2020ൽ, സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടായിട്ടുണ്ടായിരുന്നു. അന്ന് തീപിടിത്തം ഉണ്ടായതിന് പിന്നാലെ ബിജെപി നേതാക്കളും പ്രവർത്തകരും സെക്രട്ടറിയേറ്റിൽ പ്രവേശിച്ചതിൽ പൊലീസിന് വീഴ്ച പറ്റിയതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു .തീപിടുത്തം വൻ വിവാദമായതോടെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു .
ലോക്കൽ പൊലീസിൽ നിന്നും അന്വേഷണം എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏല്പിച്ചിരുന്നു . ഒപ്പം ദുരന്ത നിവാരണവിഭാഗം കമ്മീഷണർ എ കൗശികന്‍റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘത്തെയും അന്ന് നിയോഗിച്ചിരുന്നു .
പൊലീസ് സംഘം സെക്രട്ടറിയേറ്റിൽ ഇന്നലെയെത്തി പരിശോധന നടത്തിയിരുന്നു. എഡിജിപി മനോജ് എബ്രഹാമും ഐജി പി വിജയനും അന്ന് സെക്രട്ടറിയേറ്റിലെത്തിയിരുന്നു. തീപിടിത്തം അട്ടിമറിയാണോ എന്ന ആക്ഷേപം അന്ന് പ്രധാനമായും ഉയർന്നിരുന്നു. ഏതൊക്കെ ഫയലുകളാണ് നശിച്ചതെന്ന് അറിയാൻ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു . കേടായ സീലിംഗ് ഫാൻ ഉള്ള ഇടത്ത് നിന്നായിരുന്നു അന്ന് തീ പടർന്നത്.
https://www.facebook.com/Malayalivartha
























